അനുപമം... ഈ അനുപമ ഐഎഎസ്സിന്റെ പ്രകടനം; തളരാതെ, തലയുയര്‍ത്തി

Subscribe to Oneindia Malayalam

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നാലാം റാങ്കുകാരിയായ ദേശീയ ശ്രദ്ധ നേടിയ മലയാളിയാണ് ടിവി അനുപമ. അതിന് ശേഷം ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴും അനുപമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. ഉത്തരവാദിത്തങ്ങളോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം തന്നെ ആണ് അനുപമയെ വ്യത്യസ്തയാക്കുന്നത്.

മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ എന്ന നിലയില്‍ അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് തന്നെയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചതും ടിവി അനുപമയുടെ ശക്തമായ റിപ്പോര്‍ട്ട് തന്നെ ആയിരുന്നു. ഭരണകൂടം പോലും മന്ത്രിക്ക് അനുകൂല നിലപാടുകള്‍ എടുത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു അനുപമ ശക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ കോടതി പരാമര്‍ശങ്ങള്‍ പോലും ഈ റിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു.

Anupama IAS

നേരത്തേ, ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ആയിരിക്കവേയും അനുപമയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വന്‍തോക്കുകളെ ഭയക്കാതെ ശക്തമായ നടപടികളാണ് അന്ന് അനുപമയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്. പിന്നീട് അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കിയതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ആലപ്പുഴക്കാര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഇപ്പോഴത്തെ അവരുടെ ജില്ലാ കളക്ടര്‍. കൈക്കുഞ്ഞുമായാണ് പലപ്പോഴും അനുപമ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക. ജനങ്ങളുടെ വിഷമങ്ങള്‍ ഏത് സമയത്തും കേള്‍ക്കാന്‍ സന്നദ്ധയാണ് അനുപമ ഐഎഎസ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Oneindia News makers of the year 2017: Read about TV Anupama IAS

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്