കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിന് ശേഷമുള്ള 'ഓണ്‍ലൈന്‍' ജീവിതം എങ്ങനെയാകും, കാണൂ

  • By Meera Balan
Google Oneindia Malayalam News

മരണത്തിന് ശേഷം നമുക്ക് എന്ത് സംഭവിയ്ക്കും നാം എങ്ങോട്ടാകും യാത്ര ചെയ്യുക. ഈ സ്വര്‍ഗ-നരകങ്ങളൊക്കെ സത്യമാണോ. അതൊക്കെ എന്തുമാകട്ടെ. മരണത്തിനപ്പുറം നമ്മുടെ ഫേസ്ബുക്ക് അക്കൗണ്ടിനും ട്വിറ്റര്‍ അക്കൗണ്ടിനും എന്ത് സംഭവിയ്ക്കും. നിങ്ങളില്‍ പലരും ഇക്കാര്യം ഇതിനോടകം തന്നെ ചിന്തിച്ചിട്ടുണ്ടാകും. അധികം പേര്‍ക്കും മരണ ശേഷവും എങ്ങനെയാകും തങ്ങളുടെ 'ഓണ്‍ലൈന്‍ ജീവിതം' എന്ന് അറിയില്ല.

മരണത്തിന് ശേഷമുള്ള ഓണ്‍ ലൈന്‍ ജീവിതത്തെപ്പറ്റിയും നമ്മുടെ അക്കൗണ്ടുകള്‍ എങ്ങനെ മാറ്റപ്പെടുന്നു എന്നതിനെപ്പറ്റിയും അറിയാം....

മരണത്തിനപ്പുറം ഒരു ഓണ്‍ലൈന്‍ ജീവിതം

മരണത്തിനപ്പുറം ഒരു ഓണ്‍ലൈന്‍ ജീവിതം

മരണത്തിനപ്പുറം നമ്മുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ജിമെയില്‍, ഗൂഗിള്‍ പ്‌ളസ് , ഇന്‍സ്റ്റഗ്രാം ഇവയ്‌ക്കൊക്കെ എന്ത് സംഭവിയ്ക്കുന്നു എന്ന് അറിയാമോ. മരണ ശേഷവും പല സെലിബ്രിറ്റികളും ഇപ്പോഴും ട്വിറ്ററില്‍ 'തുടരുന്നുണ്ട്'. ഇതിനൊക്കെ ചില കാരണങ്ങളുണ്ട്. ഫേസ്ബുക്കിനും, ഗൂഡിളിനുമൊക്കെ പരേതരായ തങ്ങളുടെ ഉപഭോക്താക്കളുടെ അക്കൗണ്ട് സംരക്ഷിയ്ക്കുന്നതിനും മറ്റും ചില പ്രത്യേക രീതികളുണ്ട്

ഗൂഗിള്‍

ഗൂഗിള്‍

നിങ്ങളുടെ അക്കൗണ്ട് ടീ ആക്ടീവ് ആണെന്ന് ബോധ്യമായാല്‍ ആ വിവരം നിങ്ങളെ അറിയിക്കുകയാകും ഗൂഗിള്‍ ചെയ്യുക. ഇതിന് കൃത്യമായ സമയവും നല്‍കും. ഒരു പക്ഷേ നിങ്ങള്‍ നെറ്റ് ഉപയോഗിയ്ക്കാന്‍ കഴിയാത്ത ഒരു സ്ഥലത്തായിരിയ്ക്കാം. ഗൂഗിള്‍ നിങ്ങള്‍ക്ക് വാണിംഗ് തരും. അതിന് ശേഷും നിങ്ങളുടെ പ്രതികരണമില്ലെങ്കില്‍ അക്കൗണ്ടിലുള്ള ഡേറ്റ ഡിലീറ്റ് ചെയ്യും. പെട്ടന്ന് ഡിലീറ്റ് ചെയ്യും എന്ന് കരുതരുത്. നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന സെക്കന്ററി ഇമെയില്‍ അഡ്രസിലോ ഫോണ്‍ നമ്പരിലോ വിവരം അറിയിക്കും. ഈ വ്യക്തിയുടെ പ്രതികരണത്തിന് അനുസരിച്ചാകും തുടര്‍നടപടി, ഒരു പക്ഷേ ഇത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ആണെങ്കില്‍ ഒരു പക്ഷേ മരണത്തിനപ്പുറവും നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി തുടരാം

ഫേസ് ബുക്ക്

ഫേസ് ബുക്ക്

മരണശേഷം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യാനുള്ള അനുമതിയില്ലെന്നാണ് ഫേസ്ബുക്ക് ഔദ്യോഗികമായി പറയുന്നത്. മരണശേഷം നിങ്ങളുടെ അക്കൈണ്ട് 'മെമ്മറലൈസ്ഡ്' ചെയ്യാനുള്ള റിക്വസ്റ്റ് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഫേസ് ബുക്കിനെ അറിയിക്കാം. ഇത്തരത്തില്‍ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് ആര്‍ക്കും ലോഗിന്‍ ചെയ്യാനും പോസ്റ്റ് ചെയ്യാനും കഴിയില്ല. സുഹൃത്തുക്കളുടെ റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്യാനോ, പിറന്നാള്‍ ആശംസ അയക്കാനോ കഴിയില്ല. മാത്രമല്ല നിങ്ങള്‍ ജീവനോടെ ഉണ്ടായിരുന്നപ്പോള്‍ ഉള്ള പ്രൈവസി സെറ്റിംഗ്‌സ് അതുപോലെ തുടരുകയും ചെയ്യും. അതായത് ഫേസ്ബുക്കില്‍ നിങ്ങള്‍ പരേതനായി തുടരും

ട്വിറ്റര്‍

ട്വിറ്റര്‍

മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പല പ്രശസ്തരുടെയും ട്വീറ്റുകള്‍ ഇപ്പോഴും ഉണ്ട്. മരണ ശേഷം ട്വിറ്റര്‍ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യണമെങ്കില്‍ നിങ്ങളുടെ അടുത്ത ബന്ധുക്കളിലാരെങ്കിലും നിങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണം. എന്നാല്‍ മാത്രമേ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യപ്പെടുകയുള്ളൂ. മരണസര്‍ട്ടിഫിക്കറ്റ് നല്‍കി 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യപ്പെടുകയോ ഡിലീറ്റ് ചെയ്യപ്പെടുകയോ ചെയ്യും.

English summary
Your (online) life after death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X