കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സി യാത്ര ഒറ്റയ്ക്കാണോ, ഈ 10 കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

Google Oneindia Malayalam News

ദില്ലി: മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരി ടാക്‌സി കാറില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തോടെ ടാക്‌സികള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. യുബര്‍, ഒല, മേരു, ഫാസ്റ്റ്ട്രാക്ക് തുടങ്ങിയ അംഗീകൃത കാബുകള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം. ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് അധികാരികളും ശ്രദ്ധിക്കണം.

സുരക്ഷാ പ്രശ്‌നം വരുമ്പോള്‍ ടാക്‌സികളെ നിരോധിച്ചത് കൊണ്ട് കാര്യമില്ല. ടാക്‌സികള്‍ എല്ലാ നിരോധിച്ചാല്‍ യാത്രക്കാര്‍ക്ക് നടന്നുപോകാന്‍ പറ്റുമോ. അഥവാ നടന്നാലും അതില്‍ സുരക്ഷാ പ്രശ്‌നമില്ല എന്ന് പറയാന്‍ പറ്റുമോ. അതുകൊണ്ട്, നമ്മുടെ സുരക്ഷ നമ്മള്‍ തന്നെ ശ്രദ്ധിക്കുന്നതാണ് നല്ലത്. വാടകയ്ക്ക് ടാക്‌സി വിളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ നോക്കൂ.

നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ആവശ്യം

നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ആവശ്യം

പീഡനക്കേസില്‍ ജയിലില്‍ കഴിഞ്ഞ ആളാണ് ദില്ലിയില്‍ യുവതിയെ പീഡിപ്പിച്ച കാബ് ഡ്രൈവര്‍ ശിവ് കുമാര്‍ യാദവ്. ടാക്‌സി അധികൃതര്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ വേണ്ട ശ്രദ്ധ എടുക്കുന്നില്ല എന്നതിന്റെ തെളിവാണിത്. എന്നാല്‍ ഈ അശ്രദ്ധ നമുക്ക് പറ്റില്ല. അതുകൊണ്ട് ടാക്‌സിക്കാരെ ഒരു പരിധിക്കപ്പുറം വിശ്വസിക്കേണ്ട. നമ്മുടെ സുരക്ഷ നമ്മുടെ മാത്രം ആവശ്യമാണ്. അതിനെന്ത് ചെയ്യണം എന്ന് നോക്കൂ. ഒറ്റയ്ക്കാണ് യാത്രയെങ്കില്‍ പ്രത്യേകിച്ചും

ഒരാളെ വിളിച്ച് കാര്യം പറയുക

ഒരാളെ വിളിച്ച് കാര്യം പറയുക

കാബില്‍ കയറിയ ഉടനെ നിങ്ങള്‍ക്ക് അടുപ്പമുള്ള ഒരാളെ (ഇയാള്‍ ബന്ധുവോ സുഹൃത്തോ ആകാം) വിളിച്ച് ടാക്‌സി എടുത്ത കാര്യം പറയുക. എവിടെ നിന്നാണ് ടാക്‌സി എടുത്തത്, എവിടേക്കാണ് പോകുന്നത്, ഏതാണ് ടാക്‌സി തുടങ്ങിയ വിവരങ്ങള്‍ അല്‍പം ഉച്ചത്തില്‍ തന്നെ പറയുക. ഡ്രൈവറും കേള്‍ക്കട്ടെ സംസാരം. ഇത് ടാക്‌സിയില്‍ കയറിയ ശേഷം. അതിന് മുമ്പ് എന്ത് ചെയ്യണം, നോക്കൂ.

ഐ ഡി കാര്‍ഡ്

ഐ ഡി കാര്‍ഡ്

കാറില്‍ കയറുന്നതിന് മുമ്പായി ഡ്രൈവറുടെ ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുക. വാങ്ങി പരിശോധിക്കുക. കഴിയുമെങ്കില്‍ ഒരു ഫോട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്ക് ആര്‍ക്കെങ്കിലും അയക്കുക.

ജി പി എസ് ഉപയോഗിക്കുക

ജി പി എസ് ഉപയോഗിക്കുക

നെറ്റ് കണക്ഷന്‍ ഉള്ള സ്മാര്‍ട്ട് ഫോണ്‍ കയ്യിലുണ്ടെങ്കില്‍ ജി പി എസ് ഓണ്‍ ചെയ്ത യാത്ര ചെയ്യേണ്ട റൂട്ട് പരിശോധിക്കുക. സംശയം തോന്നുമ്പോഴൊക്കെ, യാത്ര ശരിയായ വഴിയിലാണ് എന്ന് ഉറപ്പുവരുത്തുക.

ടാക്‌സിയുടെ വിവരങ്ങള്‍

ടാക്‌സിയുടെ വിവരങ്ങള്‍

ടാക്‌സിയുടെ കമ്പനി, നമ്പര്‍, നിറം, മോഡല്‍ തുടങ്ങിയ കാര്യങ്ങള്‍ നോട്ട് ചെയ്ത് സുഹൃത്തുക്കളുമായി പങ്കുവെക്കുക.

വിജനമായ വഴികള്‍ ഒഴിവാക്കുക

വിജനമായ വഴികള്‍ ഒഴിവാക്കുക

കുറച്ച് ദൂരം ലാഭിക്കാന്‍ വേണ്ടി ആളൊഴിഞ്ഞ വഴിയിലൂടെ പോകാതിരിക്കുക. ആളുകള്‍ ഉണ്ട് എന്നുറപ്പുള്ള റൂട്ട് ഉണ്ടെങ്കില്‍ അതിലൂടെ പോകാന്‍ ഡ്രാവറോട് പറയുക.

ആപ്പുകള്‍ സഹായിക്കും

ആപ്പുകള്‍ സഹായിക്കും

2012 ലെ ദില്ലി കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി നിരവധി സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. സഹായം അഭ്യര്‍ഥിക്കാന്‍ ഉപകരിക്കുന്ന സേഫ് ഹാന്‍ഡ്‌സ് പോലുള്ള ആപ്പുകള്‍ ഫോണില്‍ ഉണ്ടെന്നും അത് ഉപയോഗിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തുക.

സംസാരിച്ചുകൊണ്ടിരിക്കുക

സംസാരിച്ചുകൊണ്ടിരിക്കുക

ടാക്‌സിയില്‍ കയറിയാല്‍ ഉടന്‍ ഫോണില്‍ ആരോടെങ്കിലും സംസാരിച്ചുകൊണ്ടേയിരിക്കുക. ഏത് വഴിയിലാണ് പോകുന്നതെന്നും എവിടെ എത്തി എന്നും സുഹൃത്തുക്കളോട് അപ്‌ഡേറ്റ് ചെയ്തുകൊണ്ടേിയിരിക്കുക.

ഡ്രൈവര്‍ക്കൊര് താക്കീത്

ഡ്രൈവര്‍ക്കൊര് താക്കീത്

ഫോണില്‍ നിങ്ങള്‍ സംസാരിക്കുന്നത് ഒരു തരത്തില്‍ ഡ്രൈവര്‍ക്കുള്ള താക്കീതാണ്. നിങ്ങള്‍ എവിടെയെത്തി എന്നും ഏത് വണ്ടിയിലാണ് എന്നും കൃത്യമായി മറ്റുള്ളവര്‍ക്ക് അറിയാം എന്ന് മനസിലായാല്‍ അയാള്‍ പിന്നെ അക്രമങ്ങള്‍ക്ക് മുതിരില്ല.

എല്ലാവരും കുഴപ്പക്കാരല്ല

എല്ലാവരും കുഴപ്പക്കാരല്ല

കയറുന്ന എല്ലാ ടാക്‌സിയുടെയും ഡ്രൈവര്‍മാര്‍ കുഴപ്പക്കാരാണ് എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല. കാലേക്കൂട്ടിയുള്ള മുന്‍കരുതലായി ഇതിനെ കണ്ടാല്‍ മതി. പ്രിവന്‍ഷന്‍ ഈസ് ബെറ്റര്‍ ദാന്‍ ക്യൂര്‍ എന്നാണല്ലോ. ഹാപ്പി ജേര്‍ണി.

English summary
The recent incident of rape of a 27 year old by a cab driver has left Delhi in shock. See the things you must do while boarding a cab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X