നാർകോട്ടിക് ജിഹാദിൽ അടപടലം ട്രോളുകൾ! ലൗ ജിഹാദ് പോലും കണ്ടെത്താത്ത നാട്ടിൽ ഇതെങ്ങനെ സാധിക്കും!!!
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആയിരുന്നു 'നാർകോട്ടിക് ജിഹാദ്' എന്നൊരു ആക്ഷേപം ആദ്യം ഉന്നയിച്ചത്. ലൗ ജിഹാദ് എന്നൊരു ആരോപണം ഇതിന് മുമ്പ് വലിയ തോതിൽ ഉന്നയിക്കപ്പെട്ടതാണ്. അതേ ചൊല്ലി ഏറിയ അന്വേഷണങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. അങ്ങനെ ഒരു 'ജിഹാദും' ഈ രാജ്യത്ത് നടക്കുന്നതായി തെളിവില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ വ്യക്തമാക്കിയിട്ടും ഉണ്ട്.
പക്ഷേ, ഓരോ ഘട്ടത്തിലും 'ലൗ ജിഹാദ്' വലിയ വിവാദമായി ഉയരും. അതിന്റെ അങ്ങേയറ്റമാണ് ഇപ്പോൾ ഉയരുന്ന നാർകോട്ടിക് ജിഹാദ് എന്ന ആരോപണം. അത്തരം ഒരു ആക്ഷേപത്തിന് ഉപോൽബലകമായി ഉന്നയിക്കാൻ ഒരു തെളിവ് പോലും ഇതുവരെ പുറത്ത് വന്നിട്ടില്ല. അങ്ങനെ വരുമ്പോൾ ഇത്തരം ഒരു ആരോപണത്തെ ട്രോളിയില്ലെങ്കിലല്ലേ അത്ഭുതമുള്ളു. ആരോപണം ഉന്നയിച്ചവരെ മാത്രമല്ല, പിന്തുണയ്ക്കുന്നവരേയും വെറുതേ വിടുന്നില്ല.

പാലാ ബിഷപ്പ് ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചപ്പോൾ അതിനെ പിന്തുണച്ചുകൊണ്ട് ആദ്യം രംഗത്ത് വന്നത് ബിജെപി ആയിരുന്നു. ലൗ ജിഹാദ് ആരോപണങ്ങൾ രാജ്യമെമ്പാടും ബിജെപി ഉന്നയിക്കുന്നുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ കൂടെ നിൽക്കും എന്ന് പറഞ്ഞാൽ, കൂടെ നിൽക്കും എന്ന് വല്ല ഉറപ്പുമുണ്ടോ എന്നാണ് ചോദ്യം. എടപ്പാളോട്ടത്തിൽ പങ്കെടുത്ത് ബൈക്ക് പോലീസ് സ്‌റ്റേഷനിൽ ആയിപ്പോയവർ ഒക്കെ ഇപ്പോഴും ആ ചോദ്യം ചോദിക്കുന്നുണ്ടത്രെ!

ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണങ്ങൾ... അതിന് പിറകെ വെല്ലുവിളികളും പരസ്യ യോഗങ്ങളും. അതിനും അപ്പുറം ചാനൽ ചർച്ചകളും ഒക്കെ ആയി ഒരു വിഭാഗം അരങ്ങുതകർക്കുകയായിരുന്നു. അതെല്ലാം തകർത്തുകൊണ്ടാണ് അപ്പുറത്ത് മാർപാപ്പ വക ഒരു പ്രസ്താവന! മതേ നേതാക്കളുടെ നാവുകളിൽ നിന്ന് വിഭജന വാക്കുകൾ ഉണ്ടാകരുത് എന്ന്... ഇനിയിപ്പോൾ പാലാ ബിഷപ്പ് എന്ത് ചെയ്യും!

ഓരോ കാഴ്ചകൾ ഓരോരുത്തരും എങ്ങനെ കാണുന്നു എന്നതാണ് പ്രശ്‌നം. ഒരു ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് നാല് തരം ആളുകൾ നാല് വിധത്തിൽ കാണുന്നതിന്റെ തെളിവാണ് ഈ ട്രോൾ. പൊതുവേ മതസൗഹാർദ്ദ ഫോട്ടോഗ്രാഫർമാർ ഒരിത്തിരി വെറുപ്പിക്കൽ ആണെങ്കിലും, ഇതിൽ ആ കാഴ്ച തന്നെയാണ് നല്ലത്.

ലൗ ജിഹാദ് എന്ന ആരോപണം കേരളത്തിൽ നിന്ന് തന്നെയാണ് ആദ്യം ഉയർന്നുവന്നത്. പിന്നീടത് രാജ്യം മുഴുവൻ പടരുകയും ചെയ്തു. ഇതിന്റെ പേരിൽ വലിയ കലാപമുണ്ടാക്കിയ ബിജെപി തന്നെയാണ് കേന്ദ്രം ഭരിക്കുന്നത്. അതേ കേന്ദ്ര സർക്കാർ തന്നെയാണ് ലൗ ജിഹാദ് എന്നൊന്ന് കണ്ടെത്താൻ ആയിട്ടില്ല എന്ന് പാർലമെന്റിൽ വ്യക്തമാക്കിയതും. പക്ഷേ, അശ്വതി അച്ചുവിന്റെ ഫേക്ക് പ്രൊഫൈലിൽ പോലും ഒരു സുലൈമാന് ലൈക്ക് കൊടുക്കാൻ പറ്റാത്ത സ്ഥിതിയിലേക്കാണോ കാര്യങ്ങൾ പോകുന്നത് എന്ന് ട്രോളൻമാർ സംശയിക്കുന്നുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിധി ആയിരുന്നു രണ്ട് കൊല്ലം മുമ്പ് കേരളത്തിൽ ബിജെപിയുടെ പ്രധാന വിഷയം. സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നു എന്നായിരുന്നു പരാതി. രണ്ട് തിരഞ്ഞെടുപ്പുകളിൽ അതും പറഞ്ഞ് വോട്ട് ചോദിച്ചെങ്കിലും ദയനീയമായ പരാജയം ആയിരുന്നു ഏറ്റുവാങ്ങിയത്. അതൊന്നും ഏൽക്കാത്തതുകൊണ്ട് ഇപ്പോൾ 'നാർകോട്ടിക് ജിഹാദിന്' പിന്തുണ കൊടുത്തിരിക്കുകയാണത്രെ!

എത്ര പെട്ടെന്നാണ് ഒരു പ്രൊഫൈൽ ചിത്രം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നത് എന്നൊന്ന് നോക്കിക്കേ! പക്ഷേ, ഇതൊക്കെ എത്രനാൾ ഉണ്ടാകുമെന്ന് മാത്രം കണ്ടറിയണം. അടുത്ത വിവാദത്തിൽ നേരെ തിരിഞ്ഞുകൊത്താനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല.

ബീഫിൽ തൊട്ടിട്ടുള്ള കളിവേണ്ട എന്ന് ആദ്യമേ അങ്ങ് പറയുന്നതാവും നല്ലത്. നാർകോട്ടിക് ജിഹാദിന്റെ പേരിൽ ഇങ്ങനെ ഒരുമിച്ച് നിന്നാൽ, നാളെ നൈസ് ആയിട്ടങ്ങ് ബീഫ് നിരോധനം ആവശ്യപ്പെട്ടാൽ എന്ത് ചെയ്യുമെന്ന് ആലോചിക്കണമത്രെ! നാർകോട്ടിക് ജിഹാദിനേക്കാൾ ഭീകരമാണ് ബീഫ് നിരോധനം എന്ന് ഒരു വിഭാഗം ചിന്തിക്കുന്നുണ്ടോ എന്നാണ്!

കേരളത്തിൽ പൊതുവേ വർഗ്ഗീയ സംഘർഷങ്ങൾ ഉണ്ടാകാറില്ല. എന്നാൽ കേരളത്തിന് പുറത്ത് വർഗ്ഗീയ സംഘർഷങ്ങളും മതത്തിന്റെ പേരിൽ ആക്രമണങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. ബിജെപി കൂടി ഭാഗമായ സംഘപരിവാർ സംഘടനകൾ, കേരളത്തിന് പുറത്ത് ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ആണെന്ന് ആക്ഷേപവും ഉണ്ട്. കരളത്തിൽ ബിഷപ്പിനേയും കൂട്ടരേയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് കത്തയച്ചതും അവർ തന്നെയാണ്!

ശബരിമല ഒരു സുവർണാവസരം ആണെന്ന് പറഞ്ഞ ആൾ ഇപ്പോൾ മിസോറാമിൽ നിന്ന് മാറി ഗോവയിൽ ഗവർണർ ആയി ഇരിക്കുകയാണ്. ആ സുവർണാസവരം ഉപയോഗിച്ചതിന്റെ ഫലമായി ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയാണ് ചെയ്തത്. ഇനിയിപ്പോൾ അ.യ്യപ്പന് പകരം യേശു ക്രിസ്തുവിനെ ഒന്ന് സംരക്ഷിച്ചേക്കാമെന്ന നിലപാടിലാണെന്ന് തോന്നുന്നു അവർ!

ക്രിസംഘികൾ എന്ന പേര് അന്വർത്ഥമാക്കും വിധമാണ് ചിലരുടെ ഇടപെടലുകൾ. കോഴിക്കോട്ടെ കൂട്ട ബലാത്സംഗവും കൊച്ചിയിലെ ലഹരി പാർട്ടിയും എല്ലാം നാർകോട്ടിക് ജിഹാദിന്റെ ചുമലിൽ ചാരാനുള്ള ശ്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. ഇത്തരം ഉഡായിപ്പുകളിൽ മതം ഒരു പ്രശ്‌നമല്ലെന്ന് തെളിഞ്ഞതോടെ ആ ആരോപണങ്ങളൊക്കെ തത്കാലം അടച്ചുവച്ചിരിക്കുകയാണ്.

ഇതിപ്പോൾ പലർക്കും ഇങ്ങനെ ഒരു സംശയം ഉണ്ടത്രെ. ഇപ്പോൾ കിട്ടുന്ന പിന്തുണയൊക്കെ എല്ലാ കാലത്തും ഉണ്ടാകുമോ എന്നാണത്രെ ഇവരുടെ സംശയം. ആ സംശയങ്ങൾ ഒക്കെ രഹസ്യമായി ചോദിച്ചാൽ പിന്നേയും കുഴപ്പമില്ല. പക്ഷേ, മറ്റവരെ അടുത്തുനിർത്തി, ഇത്ര പരസ്യമായി ചോദിച്ചാൽ എന്ത് ചെയ്യും! ഒടുക്കം ഇങ്ങനെ ഒരു നമ്പർ ഇറക്കേണ്ടിവരുമത്രെ. ചിലർക്കൊക്കെ ഫേസ്ബുക്കിൽ ഇങ്ങനെ ചില പണികൾ കിട്ടിയിട്ടുണ്ട് എന്നാണ് കഥ!
Recommended Video

നാർകോട്ടിക് ജിഹാദ് എന്നൊക്കെ കേരളത്തിൽ പറയുമ്പോൾ ഇത്തിരി സൂക്ഷിക്കണം എന്നാണ് മറ്റുചിലരുടെ മുന്നറിയിപ്പ്. കാരണം, കേരളത്തിന് പുറത്ത് നാർകോട്ടിക് ജിഹാദിന് മാത്രമല്ല, നാർകോട്ടിക് കുരിശുയുദ്ധത്തിനും നല്ല സ്‌കോപ്പ് ആണെന്നാണ് ഇവരുടെ കണ്ടെത്തൽ. അതിനായി ചില പഴയ വാർത്തകളും അവർ തപ്പിയെടുത്തുകൊണ്ട് വരുന്നുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications