വെറും സുരേന്ദ്രനെ 'കൈരേഖ സുരു' ആക്കിയ സോളാര്‍ കേസ്!!! സുരേന്ദ്രന് അങ്ങനെ മറക്കാന്‍ പറ്റുമോ അതെല്ലാം

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കെ സുരേന്ദ്രന്‍ യുവ മോര്‍ച്ച നേതാവായി തിളങ്ങി നില്‍ക്കുന്ന കാലം. ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ സജീവ സാന്നിധ്യമായിരുന്നു. കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ മുഖം തന്നെ ആയി മാറി അക്കാലത്ത് കെ സുരേന്ദ്രന്‍.

കേരളം കണ്ട പെരും നുണയനാണ് ഉമ്മന്‍ ചാണ്ടി!!! ഇതാ ആ നുണയും പൊട്ടി; ലിജുവിന്റെ മുനയൊടിച്ച് വക്കീല്‍...

എന്നാല്‍ സോളാര്‍ കേസ് ചൂട് പിടിച്ചതോടെയാണ് കെ സുരേന്ദ്രന്‍ ട്രോള്‍ ഗ്രൂപ്പുകളിലെ സ്ഥിരം ഇരയായി മാറിയത്. അതോടൊപ്പം കെ സുരേന്ദ്രന്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും പരിചിതനാവുകയും ചെയ്തു.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകള്‍... സോളാറിലും രക്ഷയില്ലാതെ കുമ്മനം!!!

സോളാര്‍ കേസുമായി ബന്ധപ്പെട്ട് പലതിനും തന്റെ കൈയ്യില്‍ രേഖകളുണ്ട് എന്നായിരുന്നു അക്കാലത്ത് സുരേന്ദ്രന്റെ അവകാശവാദം. എന്നാല്‍ ഒടുക്കം എന്താണുണ്ടായത്!!!

സോളാര്‍

സോളാര്‍

സോളാര്‍ കേസില്‍ മുഖ്യ പ്രതിപക്ഷമായ സിപിഎമ്മിനേക്കാള്‍ ചാനല്‍ ചര്‍ച്ചകളില്‍ അന്ന് തിളങ്ങിയിരുന്നത് കെ സുരേന്ദ്രന്‍ ആയിരുന്നു. അത്രയ്ക്ക് നിശിതമായിട്ടായിരുന്നു സുരേന്ദ്രന്റെ വെല്ലുവിളി.

ചര്‍ച്ചകളിലെ താരം

ചര്‍ച്ചകളിലെ താരം

യുവമോര്‍ച്ച നേതാവ് എന്ന നിലയില്‍ നിന്നും ബിജെപി സംസ്ഥാന നേതാവ് എന്ന നിലയിലേക്കുള്ള കെ സുരേന്ദ്രന്റെ വലിയ ഉയര്‍ച്ച ഇക്കാലത്തായിരുന്നു എന്ന് പറയാം. സോളാര്‍ വിവാദത്തിന്റെ കാലത്ത് തന്നെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ് സുരേന്ദ്രന്‍.

രേഖയുണ്ടെന്ന്

രേഖയുണ്ടെന്ന്

സോളാര്‍ കേസില്‍ നിര്‍ണായകമായ പല രേഖകളും കൈവശം ഉണ്ട് എന്നായിരുന്നു കെ സുരേന്ദ്രന്റെ അവകാശവാദം. ചര്‍ച്ചകളില്‍ എല്ലാം ഇത് പറഞ്ഞ് വെല്ലുവിളികളും നടത്തിയിരുന്നു.

ഇപ്പോ പൊട്ടിക്കും!!!

ഇപ്പോ പൊട്ടിക്കും!!!

രേഖ ഇപ്പോള്‍ പുറത്ത് വിടും എന്ന മട്ടിലായിരുന്നു പലപ്പോഴും കെ സുരേന്ദ്രന്റെ വെല്ലുവിളി. എന്നാല്‍ ഒരു ചെറിയ രേഖ പോലും ഈ വിഷയത്തില്‍ സുരേന്ദ്രന്‍ പുറത്ത് വിട്ടിരുന്നില്ല എന്നതാണ് സത്യം.

എല്ലാം പൊള്ളയാണെന്ന്

എല്ലാം പൊള്ളയാണെന്ന്

കെ സുരേന്ദ്രന്റെ അവകാശ വാദങ്ങളെല്ലാം പൊള്ളയാണെന്ന് അന്ന് പലരും ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് സുരേന്ദ്രന്‍ പറഞ്ഞ പലതും ഇന്നത്തെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നും ചിലര്‍ പറയുന്നുണ്ട്.

കൈരേഖ സുര!!!

കൈരേഖ സുര!!!

എന്തായാലും ആ കാലത്തെ 'രേഖ' വിവാദങ്ങളുടെ പേരില്‍ കെ സുരേന്ദ്രന് ഒരു പേര് പതിച്ച് കിട്ടി. കൈരേഖ സുര എന്നായിരുന്നു അത്.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയ ശക്തമായിക്കൊണ്ടിരിക്കുന്ന കാലമാണ്. ട്രോളുകള്‍ മലയാളികളുടെ പൊതുബോധത്തെ ഏറെ ചിരിപ്പിച്ചിരുന്ന അക്കാലത് കെ സുരേന്ദ്രന്‍ ട്രോള്‍ ഗ്രൂപ്പുകളുടെ സ്ഥിരം ഇരയായി മാറുകയും ചെയ്തു.

ഗുണം ചെയ്തു

ഗുണം ചെയ്തു

വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടെങ്കിലും അത് കെ സുരേന്ദ്രന് ഗുണകരമായി ഭവിച്ചു എന്ന് തന്നെ പറയേണ്ടിവരും. ബിജെപിയില്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാക്കളില്‍ ഒരാളായി കെ സുരേന്ദ്രന്‍ മാറുകയും ചെയ്തിട്ടുണ്ട്.

മികച്ച പ്രകടനം

മികച്ച പ്രകടനം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്ന് മത്സരിച്ച കെ സുരേന്ദ്രന്‍ മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. നൂറില്‍ താഴെ വോട്ടുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്.

ഇപ്പോഴും താരം

ഇപ്പോഴും താരം

ഇന്നും കെ സുരേന്ദ്രന്‍ ട്രോളേഴ്‌സിന്റെ പ്രിയപ്പെട്ട ഇരയാണ്. ഉള്ളിസുര, ദുരന്തം സുര തുടങ്ങി കെ സുരേന്ദ്രനെ പരിഹസിക്കാന്‍ പുതിയ പ്രയോഗങ്ങള്‍ തേടി നടക്കുകയാണ് ട്രോളേഴ്‌സ്!

English summary
Solar Scam: K Surendran was the hot guest for TV Channels

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്