കാവ്യ മാധവന് മുമ്പ് വിവാഹത്തോടെ അഭിനയം നിര്‍ത്തിയ നടിമാര്‍.. പലർക്കും കിട്ടിയത് എട്ടിന്റെ പണി തന്നെ!

  • By: Kishor
Subscribe to Oneindia Malayalam

വിവാഹം കഴിച്ചാല്‍ നടിമാര്‍ അഭിനയം നിര്‍ത്തണോ. നിര്‍ത്തണം എന്നാണെങ്കില്‍ ഈ നിയമം നടന്മാര്‍ക്കും ബാധകമല്ലേ. എന്തിനാണ് നടിമാര്‍ മാത്രം ഇങ്ങനെ ത്യാഗം ചെയ്യേണ്ടിവരുന്നത്. ലിസി, മഞ്ജു വാര്യര്‍, തുടങ്ങി നസ്രിയ നസീം വരെയുള്ളവര്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തി. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും എന്തിനധികം, നടിമാരെ വിവാഹം ചെയ്ത ദിലീവും ജയറാമും ഫഹദും വരെയുള്ളവര്‍ ഇപ്പോഴും അഭിനയിക്കുന്നു.

Read Also: ദിലീപിനെ വിശ്വസിക്കരുത്. അയാള്‍ നിന്നെ ചതിക്കും. മഞ്ജുവിനെ ചതിച്ചത് പോലെ.. കാവ്യയ്ക്ക് ആരാധകരുടെ മുന്നറിയിപ്പ്...

ദിലീപുമായി അടുത്തിടെ വിവാഹിതയായ കാവ്യ മാധവന്‍ അഭിനയം നിര്‍ത്തുന്നു എന്ന് അഭ്യൂഹങ്ങള്‍ പരന്നതോടെയാണ് ഈ ചര്‍ച്ചകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പൊന്തിവന്നത്. വിവാഹം കഴിച്ചു എന്ന് കരുതി അഭിനയം നിര്‍ത്തിയ പല നടിമാര്‍ക്കും എട്ടിന്റെ പണിയാണ് കിട്ടിയത്. എന്തിന് വേണ്ടി അഭിനയം നിര്‍ത്തിയോ അത് തന്നെ അവരെ വിട്ട് പോയി, എല്ലാവരും അങ്ങനെയാണ് എന്നല്ല കേട്ടോ.. ഒരു മുന്നറിയിപ്പ് പോലെ ഈ ഉദാഹരണങ്ങളാണ് ആളുകള്‍ കാവ്യ മാധവന് വെച്ച് നീട്ടുന്നത്... കാണാം വിവാഹത്തോടെ നമുക്ക് നഷ്ടമായ ജനപ്രിയ നടിമാരെ.

ലിസി

ലിസി

സംവിധായകന്‍ പ്രിയദര്‍ശനാണ് ലിസിയെ വിവാഹം കഴിച്ചത്. സിനിമയെക്കുറിച്ച് എല്ലാം അറിയുന്ന ആളായിട്ടും പ്രിയദര്‍ശന്‍ ലിസിയെ പിന്നെ അഭിനയിക്കാന്‍ വിട്ടില്ല. മുന്നിലുള്ള വലിയൊരു സിനിമാഭാവി ഉപേക്ഷിച്ച് പ്രിയദര്‍ശന്റെ ഭാര്യയായി ഒതുങ്ങിക്കൂടിയ ലിസിക്ക് ഈ പ്രായത്തില്‍ വിവാഹമോചനം വരെ നേരിടേണ്ടി വന്നു. സിനിമയുമില്ല കുടുംബവുമില്ല എന്ന സ്ഥിതി.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

സമീപകാലത്തായി മലയാളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട നായിക നടിയാണ് മഞ്ജു വാര്യര്‍. അന്ന് തന്നെക്കാള്‍ താരപദവി കുറഞ്ഞ ദീലീപിനെ വിവാഹം ചെയ്ത മഞ്ജു പക്ഷേ സിനിമ വിട്ടു. ദിലീപ് വൈകാതെ സൂപ്പര്‍ താരവുമായി. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ അഭിനയിക്കണമെന്ന് മഞ്ജു വാര്യര്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെയാണത്രെ ഈ ബന്ധം ഉലഞ്ഞത്. ഭര്‍ത്താവില്ലെങ്കിലും ഇപ്പോള്‍ മഞ്ജുവിന് സിനിമയെങ്കിലും കൂടെയുണ്ട്.

കാവ്യ മാധവന്‍

കാവ്യ മാധവന്‍

ബോക്‌സോഫീസിലും ഗോസിപ്പ് കോളങ്ങളിലും തകര്‍ത്തോടുന്നതിനിടെയാണ് കാവ്യ മാധവന്‍ ആദ്യത്തെ തവണ വിവാഹിതയായത്. വിവാഹത്തോടെ കടല്‍ കടന്ന കാവ്യ മാധവന്‍ സിനിമയോടും വിട പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് ചിത്രമായ പാപ്പി അപ്പച്ചാ എന്ന പടത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്നത്. ആദ്യവിവാഹം ഡിവോഴ്‌സില്‍ അവസാനിച്ചു.

ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണി

മഞ്ജു വാര്യരെപ്പോലെ തന്നെ മുന്‍നിര നായികയായി തിരക്കിട്ട് അഭിനയിക്കുന്നതിനിടെയാണ് ദിവ്യ ഉണ്ണിയും വിവാഹിതയായത്. എന്നാല്‍ വിവാഹത്തോടെ ദിവ്യ അഭിനയം നിര്‍ത്തി. കുടുംബത്തെ ശ്രദ്ധിക്കാന്‍ വേണ്ടി തന്നെ. എന്നാല്‍ വിവാഹജീവിതം അധികം സന്തോഷകരമായില്ല. വര്‍ഷങ്ങളുടെ ദാമ്പത്യത്തിന് ശേഷം ദിവ്യ ഉണ്ണി ഭര്‍ത്താവില്‍ നിന്നും ഡിവോഴ്‌സ് നേടി.

സംവൃത സുനില്‍

സംവൃത സുനില്‍

സിനിമയില്‍ തിളങ്ങിനില്‍ക്കേയാണ് സംവൃത സുനിലും ഫീല്‍ഡ് വിട്ടത്. സിനിമാക്കാരനെയല്ല സംവൃത സുനില്‍ വിവാഹം കഴിച്ചത്. 2004ലാണ് സംവൃത സിനിമയില്‍ വന്നത്. അധികം വൈകാതെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയാവാന്‍ സംവൃതയ്ക്ക് കഴിഞ്ഞു. എന്നാല്‍ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് വേണ്ടി സിനിമ നിര്‍ത്തേണ്ടി വന്നു എന്ന് മാത്രം.

പാര്‍വ്വതി

പാര്‍വ്വതി

മലയാൡകളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാള്‍. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് പാര്‍വ്വതി സിനിമ വിട്ടത്. 1992 ല്‍. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും പാര്‍വ്വതി ആരാധകര്‍ക്ക് പ്രിയപ്പെട്ടവള്‍ തന്നെ. ജയറാമുമായുള്ള വിവാഹമാണ് പാര്‍വ്വതി അഭിനയം നിര്‍ത്താന്‍ കാരണം, ജയറാം അന്നത്തെപ്പോലെ ഇന്നും അഭിനയിക്കുന്നു. ദാമ്പത്യം ഹാപ്പി.

സംയുക്ത വര്‍മ

സംയുക്ത വര്‍മ

പാര്‍വ്വതിയെ പോലെ തന്നെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴായിരുന്നു സംയുക്ത വര്‍മയുടെയും വിവാഹം. സിനിമാതാരം തന്നെയാണ് സംയുക്ത വര്‍മയെയും വിവാഹം ചെയ്തത്. എന്നിട്ട് ബിജു മേനോന്‍ ഇപ്പോഴും അഭിനയിക്കുന്നു. സംയുക്ത അഭിനയം നിര്‍ത്തി. ദാമ്പത്യജീവിതം ഹാപ്പിയാണ് ഒരു വ്യത്യാസമുള്ളത് അഭിനയിക്കേണ്ട എന്ന തീരുമാനം സംയുക്തയുടേതായിരുന്നു എന്ന് മാത്രം.

ശാലിനി

ശാലിനി

തമിഴകത്തെ താരരാജാവ് അജിത്തിനെയാണ് ശാലിനി വിവാഹം ചെയ്തത്. അതും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍. പ്രണയ വിവാഹമായിരുന്നു. വിവാഹം കഴിഞ്ഞതും ശാലിനി അഭിനയം നിര്‍ത്തി. അജിത്ത് ഇപ്പോഴും അഭിനയം തുടരുന്നു. ദാമ്പത്യജീവിതം വിജയമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

നസ്രിയ നസീം

നസ്രിയ നസീം

മലയാളസിനിമ ഏറ്റവും അടുത്ത കാലത്തായി ആഘോഷിച്ച താരവിവാഹമാണ് ഫഹദ് ഫാസിലിന്റെയും നസ്രിയ നസീമിന്റെയും. എന്നാല്‍ വിവാഹം കഴിഞ്ഞതും നസ്രിയ ഫീല്‍ഡ് വിട്ടു. ഫഹദ് അഭിനയിക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെട്ടു വരുമ്പോഴായിരുന്നു വിവാഹത്തോടെ നസ്രിയയുടെ കരിയര്‍ അവസാനിച്ചത്.

നവ്യ നായര്‍

നവ്യ നായര്‍

ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നന്ദനത്തിലെ ബാലാമണിയും വിവാഹത്തോടെ ഫീല്‍ഡ് വിട്ടു. ഒന്നോ രണ്ടോ ചിത്രങ്ങളില്‍ അഭിനയിച്ച് തിരിച്ചുവരുന്നു എന്നൊരു തോന്നലുണ്ടാക്കിയെങ്കിലും സിനിമയെക്കാള്‍ നൃത്തത്തിനാണ് നവ്യ നായര്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്.

ഗോപിക

ഗോപിക

മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കേയാണ് ഗോപിക സിനിമാഭിനയം നിര്‍ത്തിയത്. കാരണം വിവാഹം തന്നെ. വിവാഹശേഷം ഭാര്യ അത്ര പോര എന്നൊരു സിനിമയില്‍ അഭിനയിച്ചെങ്കിലും പിന്നീട് ക്ലച്ച് പിടിച്ചില്ല. ഇപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായി സുഖകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു ഗോപിക.

കാവ്യ മാധവന്‍ വീണ്ടും

കാവ്യ മാധവന്‍ വീണ്ടും

രണ്ടാമതും വിവാഹിതയായ കാവ്യ മാധവന്‍ സിനിമ അഭിനയം നിര്‍ത്തുമെന്നാണ് ഇപ്പോള്‍ ഉയരുന്ന അഭ്യൂഹം. ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ല എന്ന് ദിലീപ് തന്നെ പ്രിയദര്‍ശനോട് സംസാരിക്കവേ ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ കാവ്യ അഭിനയം നിര്‍ത്താനാണ് സാധ്യത. സിനിമ വിട്ടാലും സന്തുഷ്ടമായ ഒരു ദാമ്പത്യം കാവ്യയ്ക്ക് ഉണ്ടായിക്കാണാനാണ് ആരാധകരും ആഗ്രഹിക്കുന്നത്.

English summary
Here is the list of top actresses who decided to left cinema after marriage.
Please Wait while comments are loading...