കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം:സിപിഎമ്മിനെ രക്ഷപ്പെടുത്തിയ വിധി

  • By Soorya Chandran
Google Oneindia Malayalam News

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിഎമ്മിന് ആശ്വസിക്കാവുന്ന വിധിയാണ് കോഴിക്കോട് പ്രത്യേക കോടതി ജഡ്ജി പ്രസ്താവിച്ചത്. പാര്‍ട്ടിയുടെ ജില്ലയിലെ സമുന്നതനായ നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ആയി പി മോഹനന്‍ മാഷെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നെങ്കില്‍ പാര്‍ട്ടി തീര്‍ച്ചയായും പ്രതിസന്ധിയിലായേനെ.

മോഹനന്‍ മാഷ് മാത്രമല്ല, പടയങ്കണ്ടി രവീന്ദ്രനേയും കോടി കുറ്റ വിമുക്തനാക്കിയിട്ടുണ്ട്. മൂന്ന് പാര്‍ട്ടി നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിക്ക് പ്രതിരോധിക്കാവുന്നതേ ഉള്ളു.

CPM

പികെ കുഞ്ഞനന്തനും, കെസി രാമചന്ദ്രനും, ട്രൗസര്‍ മനോജും ആണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. ഇതില്‍ കുഞ്ഞനന്തന്‍ ഏരിയാ കമ്മിറ്റി അഗവും, രാമചന്ദ്രന്‍ ലോക്കല്‍ കമ്മിറ്റി അഗംവും മനോജ് ബ്രാഞ്ച് സെക്രട്ടറിയും ആണ്.

കൊലപാതകം നടന്ന അന്നുമുതല്‍ സിപിഎമ്മിനെതിരെയാണ് എല്ലാ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നത്. കൊലപാതകത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഉന്നതരായ നേതാക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു പ്രധാന ആരോപണം.

ശാസ്ത്രീയവും ചടുലവും ആയ കേസന്വേഷണം എന്നായിരുന്നു ടിവി വധക്കേസ് അന്വേഷണത്തെ വിലയിരുത്തിയിരുന്നത്. കണ്ണൂരിലേയും കഴിക്കോട്ടേയും സിപിഎമ്മിലെ പല പ്രമുഖരും കേസില്‍ പ്രതികളായി. പക്ഷേ കേസ് കോടതിയിലെത്തിയപ്പോള്‍ സ്ഥിതി മാറി. കുറ്റം ചുമത്തപ്പെട്ട ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളേയും കോടതി വെറുതെ വിട്ടു.

പി മോഹനന്‍ മാഷ് കേസില്‍ ഉള്‍പ്പെട്ടതായിരുന്നു സിപിഎമ്മിന് ഏറ്റവും തല വേദന സൃഷ്ടിച്ചത് ഇപ്പോള്‍ മോഹനന്‍ മാഷെ വെറുതെ വിട്ടതോടെ കേസില്‍ നിന്ന് തന്നെ സിപിഎം രക്ഷപ്പെട്ട സ്ഥിതിയാണ്.

English summary
TP Chandrasekharan Murder : Special court verdict seems helpful to CPM.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X