ഇടിമുറികള്‍ തകര്‍ക്കാന്‍ ഓടി നടക്കുന്ന വിജിനേ... നിങ്ങളുടെ മൂക്കിന് താഴെയുള്ള ഇടിമുറി കണ്ടിട്ടുണ്ടോ?

  • Posted By:
Subscribe to Oneindia Malayalam

നവീന്‍ കുമാര്‍

വൺഇന്ത്യയിലെ സബ് എഡിറ്ററാണ് നവീൻ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്എഫ്‌ഐ. ഏത് വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളും ഗൗരവ പൂര്‍വ്വം കൈകാര്യം ചെയ്യാന്‍ പറ്റുന്ന വിദ്യാര്‍തഥി സംഘടന എന്ന തരത്തില്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇതെല്ലാം പഴങ്കതകളായി ഇന്ന് അവസാനിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് കുറേ അധികം കേട്ടിട്ടുണ്ട്. അവിടുത്ത എസ്എഫ്‌ഐ യൂണിറ്റിനെ കുറിച്ചും. പക്ഷെ ഒരു മലബാറുകാരന്‍ എന്ന നിലയില്‍ എസ്എഫ്‌ഐ അങ്ങിനെ അല്ല എന്ന് വാദിക്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.

പക്ഷെ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി എനിക്ക് വന്ന ഫോണ്‍ കോളിലൂടെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റാതെയായി. കഴിഞ്ഞ ദിവസം 4.30 ഓടെയായിരുന്നു എനിക്ക് ഒരു ഫോണ്‍ കോള്‍ വരുന്നത്. സൂര്യ ഗായത്രിയെ എസ്എഫ്‌ഐക്കാര്‍ ചേര്‍ന്ന് അപമാനിക്കുന്നു എന്നായിരുന്നു സന്ദേശം. പിന്നീട് ഞാന്‍ എത്തിപ്പെട്ടത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു. എന്തായിരുന്നു പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ ആണും പെണ്ണും സംസാരിച്ചതിനാണ് മര്‍ദ്ദിച്ചത് എന്നായിരുന്നു അവിടെയുണ്ടായിരുന്ന ഒരാളുടെ മറുപടി.

Jijeesh

അപ്പോഴാണ് തെല്ലൊരു ആശ്വാസം തോന്നിയത്. മര്‍ദ്ദിച്ചത് എസ്എഫ് അല്ല. പക്ഷെ കുറച്ച് സംമയത്തെ സംസാരത്തിനിടയില്‍ തന്നെ എന്റെ വിശ്വാസങ്ങളെല്ലാം തകിടം മറിയുകയായരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ആലേഖനം ചെയ്ത ശുഭ്രപതാകയേന്തി ഇന്‍ങ്ക്വിലാബ് വിളിക്കുന്നവര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു എന്റെ സംശയം. ഒരു ആണ്‍ സുഹൃത്തുമായി നാടകം കാണുമ്പോള്‍ സദാചാര കുരു പൊട്ടുന്നവരെ എങ്ങിനെ എസ്എഫ്‌ഐക്കാര്‍ എന്ന് വിളിക്കും. ജിജീഷ് ടിഎസ് എന്ന ആ ചെറുപ്പക്കാരന്‍ പെണ്‍കുട്ടികളുടെ അടുത്ത് കസേരയിലിരുന്നതാണോ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രിയപ്പെട്ട എസ്എഫ്‌ഐക്കാരേ അവന്‍ ചെയ്ത തെറ്റ്?

നിനക്ക് പെണ്‍കുട്ടികള്‍ക്കൊപ്പമല്ലാതെ ഇരിക്കാന്‍ പറ്റില്ലേ എന്ന് ചോദിച്ചായിരുന്നു ജിജീഷിനെ മര്‍ദ്ദിച്ചത്. ജിജീഷിനെ തല്ലുന്നത് കണ്ട്് എതിര്‍ക്കാന്‍ ശ്രമിച്ച സൂര്യഗായത്രിയെയും അഷ്മിത എന്ന ജാനകിയെയും അസഭ്യം കൊണ്ട് മൂടുകയായിരുന്നു. എന്തായികരുന്നു ഇവിടുത്തെ പ്രശ്‌നം? രാഷ്ട്രീയമാണോ... ഒരിക്കലുമല്ല, തങ്ങള്‍ക്ക് പറ്റാത്തത് മറ്റൊരുത്തന്‍ ചെയ്യുമ്പോഴുള്ള കുരു പൊട്ടല്‍ മാത്രം. ഇങ്ങനെയാണോ എസ്എഫ്‌ഐ പ്രവര്‍ത്തിക്കേണ്ടത്. എസ്എഫ്‌ഐയുടെ ചരിത്രം പോലും അറിയാതെ, നേതാക്കള്‍ അനുഭവിച്ച ത്വാഗത്തിന്റെയും പോരാട്ടത്തിന്റെയും കഥകള്‍ അറിയാതെ ഗുണ്ടകളെ പോലെ പെരുമാറുന്ന ഇത്തരം ക്രൂരന്മാരെ സംരക്ഷിക്കുന്നത് ആരാണ്? ഇനി സിപിഎം നേതൃത്വവും ഇതിന് ഉത്തരം പറയേണ്ടിവരും.

Jijeesh

ഞാനെന്ത് ധരിക്കണമെന്ന് ഞാന്‍ എന്ത് ചിന്തിക്കണമെന്ന് അടിച്ചേല്‍പ്പിക്കുന്ന സ്വാശ്രയ മാനേജുമെന്റുകള്‍ക്കെതിരെ പോരാടാനും പ്രതിഷേധിക്കാനും ഇടിമുറികള്‍ അടിച്ച് തകര്‍ക്കാനും പോകുമ്പോള്‍ നിങ്ങളുടെ മൂക്കിന് താഴെയുള്ള യൂണിവേഴ്‌സിറ്റി കോളേജിലെ ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എസ്എഫ്‌ഐക്ക് ഒരിക്കലും ഭൂഷണമല്ല. എസ്എഫ്‌ഐ എന്ന് വാദിക്കുന്ന ഇത്തരം ഗുണ്ടകളെകൊണ്ട് എന്ത് നേട്ടമാണ് ഈ മഹാ പ്രസ്ഥാനത്തിന് ഉണ്ടായിരുന്നത് എന്ന് പ്രസ്ഥാനത്തെ വിശ്വസിച്ച് ജീവന്‍ പണയം വെച്ചും സമരങ്ങള്‍ക്ക് ഇറങ്ങുന്ന വിദ്യാര്‍ത്ഥികളോട് പറയാന്‍ പ്രിയപ്പെട്ട ജിജിനേ താങ്കള്‍ ബാധ്യസ്തനാണ്.

യൂണിറ്റ് കമ്മറ്റിയിലുള്ള പെണ്‍കുട്ടികളെ പോലും ഹറാസ് ചെയ്യുന്ന ഇത്തരം ലമ്പോക്കികളെ പുറത്താക്കാന്‍ എന്തുകൊണ്ട് എസ്എഫ്‌ഐ നേതൃത്വത്തിന് കഴിയുന്നില്ല? കല്ലെറിയലും, ആണും പെണ്ണും സംസാരിച്ചാല്‍ മര്‍ദ്ദിക്കുന്നതുമല്ല എസ്എഫ്‌ഐയുടെ പ്രവര്‍ത്തന രീതിയെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയാത്തവര്‍ നേതൃത്വ കസേരയില്‍ ഇരിക്കാന്‍ യോഗ്യനാണോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുന്നത് നല്ലതായിരിക്കും.

ഇടിമുറികള്‍ അടിച്ചു തകര്‍ക്കുമെന്ന് ചാനല്‍ മൈക്കിന് മുന്നില്‍ ഈറ്റം കൊള്ളുന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി തന്റെ മൂക്കിന് താഴെയുള്ള യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറികള്‍ കണ്ടില്ലെന് നടിക്കരുത്. എസ്എഫ്‌ഐയുടെ ചരിത്രം മാത്രം വിളമ്പി നിങ്ങള്‍ക്ക് എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയും. ഏറ്റെടുത്ത സമരങ്ങളെല്ലാം വിജയംകണ്ടെന്ന് എത്ര മൈക്ക് വച്ച് പ്രസംഗിച്ചാലും, ഇത്തരം അനീതികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ താങ്കളും ഈ പ്രസ്ഥാനവും വിദ്യാര്‍ത്ഥി സമൂഹത്തിന് മുന്നില്‍ ലോക പരാജയം തന്നെയാകും.

English summary
University college issue; SFI leadeship should explain
Please Wait while comments are loading...