കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ്സിന് 92 ന്റെ ചെറുപ്പം... ഹാപ്പി ബര്‍ത്ത് ഡേ വിഎസ്

Google Oneindia Malayalam News

'തല നരയ്ക്കുകയല്ല എന്റെ വൃദ്ധത്വം

തല നരയ്ക്കാത്തതല്ല എന്റെ യുവത്വവും

കൊടിയ ദുഷ്പ്രഭുത്വത്തിന്‍ മുന്നില്‍,

തലകുനിയ്ക്കാത്തതാണെന്റെ യൗവ്വനം'

ടിഎസ് സുബ്രഹ്മണ്യം എഴുതിയ ഈ കവിതാ ശകലം കേരളത്തിന് സുപരിചിതമായത് വിഎസ് അച്യുതാനന്ദനിലൂടെയാണ്. അച്യുതാനന്ദന്റെ വാര്‍ദ്ധക്യത്തെ പരിഹസിച്ച രാഹുല്‍ ഗാന്ധിയ്ക്ക് അദ്ദേഹം നല്‍കിയ മറുപടിയായിരുന്നു ഇത്.

കേരള ജനതയ്ക്ക് മുന്നില്‍ വിഎസ് അച്യുതാനന്ദന്‍ ആ കവിത അന്വര്‍ത്ഥമാക്കിക്കൊണ്ട് തന്നെയാണ് ജീവിച്ചത്. വിശ്രമമില്ലാത്ത രാഷ്ട്രീയ പോരാട്ടങ്ങളുമായി വേലിയ്ക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ ഇപ്പോഴും കേരള രാഷ്ട്രീയത്തിന്റെ മുന്നില്‍ തല ഉയര്‍ത്തിതന്നെ നില്‍ക്കുന്നു.

ഒക്ടോബര്‍ 20 ന് വിഎസ് അച്യുതാനന്ദന് 92 വയസ്സ് തികയുകയാണ്. എങ്കിലും കേരള രാഷ്ട്രീയം ഇപ്പോഴും കാതോര്‍ക്കുന്നത് ആ വാക്കുകള്‍ക്കായാണ്.

വേലിയ്ക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍

വേലിയ്ക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍

1923 ഒക്ടോബര്‍ 20 നാണ് പുന്നപ്രയില്‍ വേലിയ്ക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി അച്യുതാനന്ദന്‍ ജനിയ്ക്കുന്നത്.

കഷ്ടതയുടെ ബാല്യകാലം

കഷ്ടതയുടെ ബാല്യകാലം

നാലാം വയസ്സില്‍ അമ്മ, 11-ാം വയസ്സില്‍ അച്ഛന്‍- രണ്ട് മരണങ്ങളോടെ വിഎസിന്റെ ചെറുപ്പകാലം കഷ്ടതയിലായിരുന്നു. അച്ഛന്റെ സഹാദരിയാണ് പിന്നീട് വളര്‍ത്തിയത്.

ഏഴാം ക്ലാസ്സുകാരനായ മുഖ്യമന്ത്രി

ഏഴാം ക്ലാസ്സുകാരനായ മുഖ്യമന്ത്രി

വിഎസ് കേരള മുഖ്യമന്ത്രിയായപ്പോള്‍ ചിലര്‍ പരിഹസിച്ചത് ഇങ്ങനെയായിരുന്നു- ഏഴാം ക്ലാസ്സുകാരനായ മുഖ്യമന്ത്രിയെന്ന്. എന്നാല്‍ ബാല്യത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട അദ്ദേഹം പഠനം ഉപേക്ഷിച്ച് തൊഴിലിലേയ്ക്കിറങ്ങാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

തയ്യല്‍ക്കാരന്‍, ഫാക്ടറി തൊഴിലാളി

തയ്യല്‍ക്കാരന്‍, ഫാക്ടറി തൊഴിലാളി

പഠനം ഉപേക്ഷിച്ച വിഎസ് അച്യുതാനന്ദന്‍ പിന്നീട് തയ്യല്‍ക്കാരനായും ഫാക്ടറി തൊഴിലാളിയായും ജോലി ചെയ്തു. ഇക്കാലത്താണ് തൊഴിലാളി പ്രസ്ഥാനവുമായി അടുക്കുന്നത്.

സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ നിന്ന് കമ്യൂണസിത്തിലേയ്ക്ക്

സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ നിന്ന് കമ്യൂണസിത്തിലേയ്ക്ക്

1938 ല്‍ വിഎസ് അച്യുതാനന്ദന്‍ അന്നത്തെ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി. 1940 ല്‍ ആണ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാകുന്നത്. പി കൃഷ്ണ പിള്ളയാണ് വിഎസിനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേയ്ക്ക് കൊണ്ടുവരുന്നത്.

ഭരണം കിട്ടുമ്പോള്‍ സംസ്ഥാന സമിതി

ഭരണം കിട്ടുമ്പോള്‍ സംസ്ഥാന സമിതി

ലോക ചരിത്രത്തിലാദ്യമായി ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത് കേരളത്തിലായിരുന്നു. 1957 ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍. വിഎസ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. വെറും 34 വയസ്സ് പ്രായം.

പുന്നപ്ര, വയലാര്‍ സമരനാകന്‍

പുന്നപ്ര, വയലാര്‍ സമരനാകന്‍

സര്‍ സിപിയ്‌ക്കെതിരെ നടന്ന തൊഴിലാളി സമരങ്ങളുടെ മുന്‍നിരയില്‍ വിഎസ് ഉണ്ടായിരുന്നു. കേരള ചരിത്രത്തിലെ രക്തംപുരണ്ട ഏടായ പുന്നപ്ര-വയലാര്‍ സമരനായകനായിട്ടാണ് വിഎസ് അറിയപ്പെടുന്നത്.

 കൊടിയമര്‍ദ്ദനം, ജയില്‍ വാസം

കൊടിയമര്‍ദ്ദനം, ജയില്‍ വാസം

പുന്നപ്ര-വയലാര്‍ സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ വിഎസിന് കടുത്ത മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കാല്‍പദത്തിലൂടെ പോലീസുകാര്‍ തോക്കിന്റെ ബയണറ്റ് കുത്തിക്കയറ്റി.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി

1964 ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരിച്ച 32 പേരില്‍ ജീവനോടെ ശേഷിയ്ക്കുന്നത് വിഎസ് അച്യുതാനന്ദന്‍ മാത്രമാണ്. ഇപ്പോള്‍ പാര്‍ട്ടിയുടെ പരമോന്നത കമ്മിയില്‍ ഇരിയ്ക്കുന്ന പലര്‍ക്കും അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം പോലും ഉണ്ടായിരുന്നില്ല.

കാര്‍ക്കശ്യക്കാരന്‍

കാര്‍ക്കശ്യക്കാരന്‍

കാര്‍ക്കശ്യക്കാരനായ കമ്യൂണിസ്റ്റ് ആയിട്ടാണ് വിഎസ് അറിയപ്പെടുന്നത്. ആ കാര്‍ക്കശ്യം പലപ്പോഴും അപ്രമാദിത്തത്തിന്റെ രീതിയിലേയ്ക്ക് മാറുന്നുവെന്നും ചിലര്‍ ആക്ഷേപിയ്ക്കുന്നുണ്ട്.

വിഎസിന്റെ വിധി

വിഎസിന്റെ വിധി

പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കും, വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കും- ഒരു കാലഘട്ടത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ അവസ്ഥ ഇതായിരുന്നു. ഒടുവില്‍ 2006 ലെ തിരഞ്ഞെടുപ്പിലാണ് വിഎസിന് മുഖ്യമന്ത്രി സ്ഥാനം ലഭിയ്ക്കുന്നത്.

വിഭാഗീയത

വിഭാഗീയത

പാര്‍ട്ടിയില്‍ എക്കാലത്തും വിഭാഗീയതയുടെ ഒരു വശത്ത് വിഎസ് അച്യുതാനന്ദനന്‍ ഉണ്ടായിരുന്നു. എംവിആര്‍, ഗൗരിയമ്മ, ടിവി ആഞ്ചലോസ്, ഒ ഭരതന്‍ തുടങ്ങിയവര്‍ വിഎസിന്റെ വിഭാഗീയതയുടെ ഇരകളായിരുന്നു.

പിണറായി വലംകൈ

പിണറായി വലംകൈ

വിഎസിന്ററെ വലംകൈ ആയിരുന്നു പിണറായി വിജയന്‍. പാര്‍ട്ടി വെട്ടിപ്പിടിയ്ക്കാന്‍ കൂടെ നിന്ന പോരാളി. ഐന്നാല്‍ പിണറായിയെ പാര്‍ട്ടിയുടെ സാരഥ്യം ഏല്‍പിച്ചതുമുതല്‍ വിഎസും പിണറായിയും രണ്ട് തട്ടിലായി.

ശാസനകളേറ്റുവാങ്ങാന്‍

ശാസനകളേറ്റുവാങ്ങാന്‍

സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇത്രയേറെ ശാസനകള്‍ ഏറ്റുവാങ്ങിയ ഒരു നേതാവും ഉണ്ടാകില്ല. പിണറായിയുമായുള്ള അഭിപ്രായ വ്യത്യാസം വിഎസിന് തുറന്ന് കൊടുത്തത് പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്തേയ്ക്കുള്ള വഴിയാണ്.

 ജനങ്ങളുടെ ശബ്ദം

ജനങ്ങളുടെ ശബ്ദം

പലപ്പോഴും ജനങ്ങളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞാണ് വിഎസ് ശക്തനായത്.

സമ്മേളനത്തിലെ ഇറങ്ങിപ്പോക്ക്

സമ്മേളനത്തിലെ ഇറങ്ങിപ്പോക്ക്

പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുക, എന്നിട്ടും ഇപ്പോഴും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുക, പ്രതിപക്ഷ നേതാവായി തുടരുക..., പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിക്കുക.... മറ്റാര്‍ക്ക് സാധ്യമാകും ഇത്.

English summary
VS Achuthanandan turns 92, Happy Birthday Comrade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X