കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകനായി ഇന്ത്യയില്‍... മസൂദ് അസ്ഹറിന്റെ ഞെട്ടിപ്പിയ്ക്കുന്ന ജീവിത കഥ

Google Oneindia Malayalam News

പത്താന്‍കോട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മൗലാന മസൂദ് അസ്ഹറിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി മസൂദിന്റെ ബന്ധം അത്രത്തോളം ആഴമേറിയതാണ്.

ഒരിയ്ക്കല്‍ ഇന്ത്യ പിടികൂടി തുറങ്കലിടച്ച ഭീകരനാണ് മസൂദ് അസ്ഹര്‍. പക്ഷേ കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഒന്ന് മസൂദിന്റെ മോചനം ആയിരുന്നു. അന്ന് നിവൃത്തികേടുകൊണ്ട് ഇന്ത്യക്ക് മസൂദിനെ വിട്ടുനല്‍കേണ്ടി വന്നു.

തിരിച്ച് പാകിസ്താനിലെത്തിയ മസൂദ് പഴയതിനേക്കാള്‍ ശക്തനായി, പുതിയ സംഘടന രൂപീകരിച്ചു, ഇന്ത്യക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലായിരുന്നും മസൂദ് ഇന്ത്യയില്‍ എത്തിയത്.

പാകിസ്താനിലെ പഞ്ചാബുകാരന്‍

പാകിസ്താനിലെ പഞ്ചാബുകാരന്‍

പാകിസ്താനിലെ പഞ്ചാബിലെ ബഹവാല്‍പുരിലാണ് മസൂദ് അസ്ഹര്‍ ജനിയ്ക്കുന്നത്. ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ 11 മക്കളില്‍ ഒരാള്‍. പക്ഷേ മസൂദിന്റെ ജീവിതം പിന്നീട് ഞെട്ടിയ്പ്പിയ്്ക്കുന്ന വഴികളിലൂടെയായിരുന്നു മുന്നോട്ട് പോയത്.

ഹര്‍ക്കത്ത് ഉല്‍ അന്‍സാര്‍

ഹര്‍ക്കത്ത് ഉല്‍ അന്‍സാര്‍

ഹര്‍ക്കത്ത് ഉല്‍ അന്‍സാര്‍ എന്ന പാകിസ്താന്‍ തീവ്രവാദ സംഘടനയിലൂടെയായിരുന്നു മസൂദിന്റെ തുടക്കം. പിന്നീട് ഈ സംഘടനയുടെ ജനറല്‍ സെക്രട്ടറി വരെ ആയി മസൂദ്.

 ഐഎസ്‌ഐയ്ക്ക് വേണ്ടി

ഐഎസ്‌ഐയ്ക്ക് വേണ്ടി

ഐഎസ്‌ഐയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഒരു സംഘടന... അത്ര മാത്രമായിരുന്നു അന്ന് ഹര്‍ക്കത്ത് ഉല്‍ അന്‍സാര്‍. ഈ സംഘടനയ്ക്ക് വേണ്ടി ഫണ്ട് ശേഖരിയ്ക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനും ലോകത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട് മസൂദ്.

ഇന്ത്യയില്‍... മാധ്യമ പ്രവര്‍ത്തകന്‍

ഇന്ത്യയില്‍... മാധ്യമ പ്രവര്‍ത്തകന്‍

1994 ല്‍ ആണ് മസൂദ് ഇന്ത്യയില്‍ എത്തുന്നത് . ഹര്‍ക്കത്തില്‍ ജിഹാദ് അല്‍ ഇസ്ലാമിയും ഹര്‍ക്കത്തുല്‍ മുജാഹിദ്ദീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നത് വേണ്ടി ആയിരുന്നത്രെ ഇത്. മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ് അന്ന് ശ്രീനഗറില്‍ എത്തിയത്.

പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട്

പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട്

പോര്‍ച്ചുഗീസ് കള്ളപ്പാസ്‌പോര്‍ട്ടുമായി ശ്രീനഗറില്‍ എത്തിയ മസൂദിനെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തകനാണെന്നാണ് അന്ന് പറഞ്ഞത്. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പിടിയ്ക്കപ്പെട്ടവന്‍ എത്ര വലിയ ഭീകരനെന്ന് പോലീസിന് മനസ്സിലായത്.

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍

കാണ്ഡഹാര്‍ വിമാന റാഞ്ചല്‍

കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഭീകരര്‍ ഒരുപാട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അവരുടെ പ്രധാന ലക്ഷ്യം മസൂദിനെ മോചിപ്പിയ്ക്കുക തന്നെ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മസൂദിന്റെ സഹോദരന്‍ മുഹമ്മദ് റൗഫ് ആയിരുന്നു വിമാനറാഞ്ചലിന് പിന്നില്‍.

ഐഎസ്‌ഐയ്ക്ക് വേണ്ടി

ഐഎസ്‌ഐയ്ക്ക് വേണ്ടി

മസൂദ് ഇന്ത്യയില്‍ എത്തിയത് ഐഎസ്‌ഐയ്ക്ക് വേണ്ടി ആയിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചതാണ് ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങള്‍.

ഹര്‍ക്കത്ത് അല്ല ജെയ്‌ഷെ

ഹര്‍ക്കത്ത് അല്ല ജെയ്‌ഷെ

ഇന്ത്യയില്‍ നിന്ന് ജയില്‍മോചിതനായതിന് ശേഷം ഹര്‍ക്കത്തുല്‍ അന്‍സാറിലേയ്ക്കായിരുന്നില്ല മസൂദിന്റെ തിരിച്ച് പോക്ക്. സ്വന്തമായി ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടയുണ്ടാക്കി. ഇതിനും ഐഎസ്‌ഐയുടെ സമ്പൂര്‍ണ പിന്തുണയുണ്ടായിരുന്നു.

പാര്‍ലമെന്റ് ആക്രമണം

പാര്‍ലമെന്റ് ആക്രമണം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന പാര്‍ലമെന്റിന് നേര്‍ക്ക് 2001 ല്‍ ഭീകരാക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആയിരുന്നു. പിന്നീട് തുടര്‍ച്ചയായി നിരവധി ഭീകരാക്രമണങ്ങളാണ് മസൂദിന്റെ ജെയ്‌ഷെ ഇന്ത്യയില്‍ നടത്തിയത്.

 മുഷറഫിനെ കൊല്ലാന്‍

മുഷറഫിനെ കൊല്ലാന്‍

ഐഎസ്‌ഐയുമായുള്ള മധുവിധു ഇടയ്ക്ക് വച്ച് മുറിഞ്ഞു. പാകിസ്താന്‍ മുന്‍ സൈന്യാധിപനും അപ്പോഴത്തെ പ്രസിഡന്റും ആയിരുന്ന പര്‍വേസ് മുഷറഫിനെ വധിയ്ക്കാന്‍ ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടതായിരുന്നു ഇതിന് കാരണം.

ബന്ധം പൂത്തുതളിര്‍ത്തു

ബന്ധം പൂത്തുതളിര്‍ത്തു

മുഷറഫ് വിഷയത്തിന് ശേഷം മസൂദും ഐഎസ്‌ഐയും വീണ്ടും ഒരുമിച്ചു. ഇത്തവണ ലഷ്‌കര്‍ ഇ തൊയ്ബയും കൂട്ടിനുണ്ടായിരുന്നു.

ഐഎസ്‌ഐയ്ക്ക് വേണ്ടി

ഐഎസ്‌ഐയ്ക്ക് വേണ്ടി

ലഷ്‌കറഉം ജെയ്‌ഷെയും ഇന്ത്യയില്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ഐഎസ്‌ഐയ്ക്ക് വേണ്ടിയാണെന്നത് പരസ്യമായ രഹസ്യമാണ്. അതിലെ പ്രധാനിയാണ് മസൂദ് അസ്ഹര്‍.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിലും ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും അവര്‍ സ്വീകരിച്ചില്ല.

ഒടുവില്‍ പത്താന്‍കോട്

ഒടുവില്‍ പത്താന്‍കോട്

ഏറ്റവും ഒടുവില്‍ പത്താന്‍കോട് ഭീകരാക്രമണം. ഇതിന് പിന്നിലെ 'തല' മസൂദ് തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഐഎസ്‌ഐയെ പിണക്കി പാകിസ്താന്‍ സര്‍ക്കാര്‍ മസൂദിനെ എന്തെങ്കിലും ചെയ്യുമോ...? കാത്തിരുന്നു കാണാം.

English summary
Who is Maulana Masood Azhar, who visited India as a journalist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X