കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് കൊണ്ട് ബിജെപി തോറ്റു? 10 കാരണങ്ങള്‍ (താത്വികമല്ല)

Google Oneindia Malayalam News

ദില്ലി: ദില്ലിയിലേത് റാഡിക്കലായ ഒരു മാറ്റമല്ല. കോണ്‍ഗ്രസും മറ്റ് പ്രാദേശിക പാര്‍ട്ടികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു - ഇങ്ങനെയൊക്കെ ബി ജെ പിക്ക് വേണമെങ്കില്‍ പറയാം. പക്ഷേ അത് താത്വികം. തങ്ങളുടെ വോട്ട് ചോര്‍ന്നിട്ടില്ല എന്നും കോണ്‍ഗ്രസ് വോട്ട് മറിച്ചു എന്നും മറ്റും ബി ജെ പി ന്യായീകരണങ്ങള്‍ പറഞ്ഞു തുടങ്ങിയിട്ടുമുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് വിജയങ്ങള്‍ മാത്രം ശീലമാക്കിയ ബി ജെ പിക്ക് കിട്ടിയ ഇരുട്ടടിയാണ് ഈ തോല്‍വി. രാഷ്ട്രീയം മാറ്റിവെച്ചാല്‍ പോലും ബി ജെ പിയുടെ കൂട്ടത്തോല്‍വിക്ക് കൃത്യമായ കാരണങ്ങളുണ്ട്. ആം ആദ്മി പാര്‍ട്ടിയോട് ബി ജെ പി തോറ്റതിന് കൃത്യമായ 10 കാരണങ്ങള്‍ ഇതാ.

ബിജെപി നെഗറ്റീവ് ക്യാംപെയ്ന്‍

ബിജെപി നെഗറ്റീവ് ക്യാംപെയ്ന്‍

പ്രധാനമന്ത്രി, 120 എംപിമാര്‍, നേതാക്കള്‍ എന്നിവരെയൊക്കെ അണിനിരത്തിയിട്ടും പോസിറ്റീവ് ആയ ഒരു ക്യാംപെയ്ന്‍ നടത്താന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല. എല്ലാവരും ലക്ഷ്യം വെച്ചത് കെജ്രിവാളിനെ മാത്രമാണ്. അനാര്‍ക്കിസ്റ്റ്, നക്‌സലെറ്റ്, ഭീരു എന്നൊക്കെ വിളിച്ച് കെജ്രിവാളിനെ വ്യക്തിപരമായി പോലും ആക്ഷേപിച്ചു. റേഡിയോ, പത്ര പരസ്യങ്ങളിലും ബി ജെ പി ഇത് തന്നെ ചെയ്തു.

അത് കെജ്രിവാള്‍ മുതലെടുത്തു

അത് കെജ്രിവാള്‍ മുതലെടുത്തു

നെഗറ്റീവും പോസിറ്റീവും ആയ എല്ലാ വിമര്‍ശനങ്ങളെയും കെജ്രിവാള്‍ സ്വീകരിച്ചു. ദില്ലിയിലെ ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേതാവ് കെജ്രിവാളായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്ലാവരും ആക്രമിച്ച് മോദിക്ക് നല്‍കിയ മൈലേജ് ഇത്തവണ കെജ്രിവാളിന് കിട്ടി.

കിരണ്‍ ബേദി ഇഫക്ട്

കിരണ്‍ ബേദി ഇഫക്ട്

തിരഞ്ഞെടുപ്പിന് 19 ദിവസം മാത്രം ബാക്കിനില്‍ക്കേ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പാര്‍ട്ടിയിലെടുത്ത തീരുമാനം തിരിഞ്ഞുകടിച്ചു. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ഇത് അതൃപ്തിയുണ്ടാക്കി. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കിരണ്‍ ബേദി താനൊരു നല്ല രാഷ്ട്രീയനേതാവല്ല എന്ന് ആഴ്ചകള്‍ കൊണ്ട് തെളിയിച്ചു.

ബി ജെ പിയില്‍ ഉള്ളില്‍ അടി

ബി ജെ പിയില്‍ ഉള്ളില്‍ അടി

പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടു എന്ന് ബി ജെ പി പോലും പറയില്ല. കുത്തക സീറ്റായ കൃഷ്ണ നഗറില്‍ കിരണ്‍ ബേദി പോലും തോറ്റത് വെറുതെയല്ല. സീനിയര്‍ നേതാക്കള്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ വേണ്ട പോലെ കണക്കിലെടുത്തില്ല. ഫലം വോട്ട് ചോദിക്കാന്‍ പോകാന്‍ പോലും പാര്‍ട്ടിക്ക് പലയിടത്തും ആളുണ്ടായില്ല.

ദില്ലിയെക്കുറിച്ച് കാഴ്ചപ്പാടില്ല

ദില്ലിയെക്കുറിച്ച് കാഴ്ചപ്പാടില്ല

വികസനം വികസനം എന്ന് മൈക്കിലൂടെ പറയുകയും കെജ്രിവാളിനെ ആക്രമിക്കുകയും ചെയ്തതല്ലാതെ ദില്ലിക്ക് വേണ്ടി എന്ത് ചെയ്യും എന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയോട് ചോദിക്കാതെയാണ് ബേദി പ്രസ്താവനകള്‍ നടത്തിയതും ദില്ലി വികസനത്തിന് പോയിന്റുകള്‍ ട്വീറ്റ് ചെയ്തതും. വടക്ക് കിഴക്കന് ഇന്ത്യക്കാരെ കുടിയേറ്റക്കാര്‍ എന്ന് വിളിച്ച പാര്‍ട്ടി വിഷന്‍ ഡോക്യുമെന്റും പഴി കേട്ടു.

സാധാരണക്കാരെ കണ്ടില്ല

സാധാരണക്കാരെ കണ്ടില്ല

ദില്ലിയിലെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി കണ്ടില്ല. അടിസ്ഥാന പ്രശ്‌നങ്ങളെ കണക്കിലെടുത്തില്ല. തിരഞ്ഞെടുപ്പടുത്തപ്പോള്‍ നടത്തിയ മോദി റാലിയിലും ദില്ലിയുടെ പ്രശ്‌നങ്ങളെ പരാമര്‍ശിച്ചില്ല. കെജ്രിവാളിനെ ആക്രമിക്കുന്ന തിരക്കിലായിരുന്നു പാര്‍ട്ടി. അച്ഛേ ദിന്‍ വരും വരും എന്ന് കാത്തിരുന്ന് മടുത്ത ജനങ്ങളുടെ മൂഡ് ബിജെപി തിരിച്ചറിഞ്ഞില്ല.

തിരഞ്ഞെടുപ്പ് വൈകിച്ചത് പാരയായി

തിരഞ്ഞെടുപ്പ് വൈകിച്ചത് പാരയായി

ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ദില്ലി തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കില്‍ എത്രയോ ഭേദമാകുമായിരുന്നു സ്ഥിതി. ദില്ലിയിലെ ഏഴ് മണ്ഡലങ്ങളും ബി ജെ പി തൂത്തുവാരിയപ്പോള്‍ ആപ്പിന്റെ കഥ കഴിഞ്ഞു എന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ ബി ജെ പി നടത്തിയ ചരിത്രമണ്ടത്തരം ആപ്പിനെ തിരിച്ചുകൊണ്ടുവന്നു. പിന്നീട് വന്ന ആറ് മാസം ആപ്പ് ദില്ലിയില്‍ കിണഞ്ഞുപണിയെടുത്തു.

ഘര്‍ വാപസി

ഘര്‍ വാപസി

രാജ്യത്തിന്റെ പല ഭാഗത്തും ഘര്‍ വാപസിക്കെതിരെ എതിര്‍പ്പുകള്‍ ഉണ്ടായി. എല്ലാ ആളുകളുടെയും ആകെത്തുകയാണ് ദില്ലി, സ്വാഭാവികമായും ഈ എതിര്‍പ്പ് ദില്ലി തിരഞ്ഞെടുപ്പിലും കാണും. ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് എം പിമാര്‍ നടത്തിയ അനാവശ്യ പ്രസ്താവനകളെ തടയാനോ തിരുത്താനോ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ല. ദില്ലിയിലെ പള്ളികള്‍ക്കെതിരായ ആക്രമണം കൂടിയായപ്പോള്‍ ന്യൂനപക്ഷങ്ങളുടെ മനസില്‍ പാര്‍ട്ടി ബാക്ക് ഫുട്ടിലായി.

പാര്‍ട്ടിയല്ല ആം ആദ്മി ജയിച്ചു

പാര്‍ട്ടിയല്ല ആം ആദ്മി ജയിച്ചു

ബി ജെ പി സര്‍ക്കാരിനെതിരെ ദില്ലിയിലെ ഓരോ ആം ആദ്മിയും മത്സരിക്കുന്നു എന്നൊരു പ്രതീതിയുണ്ടാക്കാന്‍ ആപ്പിന് കഴിഞ്ഞു. ഒബാമ വന്നപ്പോള്‍ മോദി സ്വന്തം പേരെഴുതിയ കുര്‍ത്തയിട്ട് നിന്നു. കെജ്രിവാളാകട്ടെ സാധാരണ ജനങ്ങള്‍ക്കൊപ്പം ആം ആദ്മിയായി നിന്നു. താന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തോന്നിപ്പിക്കുന്നതില്‍ കെജ്രിവാള്‍ വിജയിച്ചു.

കോണ്‍ഗ്രസ് ഇല്ലാതായി

കോണ്‍ഗ്രസ് ഇല്ലാതായി

കോണ്‍ഗ്രസ് പ്രതിദിനം നാമാവശേഷമായിക്കൊണ്ടിരുന്നു. ബി ജെ പിക്കെതിരെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. പകരം അവര്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്നില്‍ നിന്നു. അഴിമതിപ്പാര്‍ട്ടി എന്ന് പേരുവീണ കോണ്‍ഗ്രസിന് അടുത്ത തിരഞ്ഞെടുപ്പുകളിലും കാര്യമായ റോളുണ്ടാകാന്‍ ഇടയില്ല. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന് പിന്നില്‍ ഇത് പോലെ എണ്ണിയെടുക്കാന്‍ ഇനിയുമുണ്ടാകും കാരണങ്ങള്‍.

English summary
Why BJP lost Delhi to Aam Aadmi Part? Here we have 10 reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X