ലോകകപ്പ് അരങ്ങേറ്റം, ഗോള്‍... ഇന്ത്യന്‍ ഫുട്‌ബോളിനു സുവര്‍ണവര്‍ഷം, ഉറങ്ങുന്ന ഭീമന്‍മാര്‍ ഉണരുന്നു

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഉറങ്ങുന്ന ഭീമന്‍മാരെന്നു ഫിഫ തന്നെ വിശേഷിപ്പിച്ച ഇന്ത്യ ഒടുവില്‍ ഉറക്കം വിട്ട് എഴുന്നേല്‍ക്കുന്ന കാഴ്ചയാണ് 2017ല്‍ കണ്ടത്. സീനിയര്‍ ടീം മാത്രമല്ല ജൂനിയര്‍ ടീമും ഇന്ത്യന്‍ ഫുട്‌ബോളിനു പുത്തന്‍ ഉണര്‍വേകുന്ന പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവച്ചത്. 2017ലെ ഒക്ടോബര്‍ മാസം ഇന്ത്യന്‍ ഫുട്‌ബോളിലെ ചരിത്രത്താളുകളില്‍ എന്നും രേഖപ്പെടുത്തും. കാരണം ഈ മാസം ഇന്ത്യ ആദ്യമായി ഫിഫ ലോകകപ്പിനു വേദിയാവുകയും പങ്കെടുക്കുകയും ചെയ്തു. മാത്രമല്ല ഒരു ഗോളും നേടി ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തിനു മുന്നറിയിപ്പ് നല്‍കി.

ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിലാണ് ഇന്ത്യന്‍ കൗമാര ടീം കളിച്ചത്. ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായെങ്കിലും എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റുന്ന പ്രകടനമാണ് ജൂനിയര്‍ ടീം കാഴ്ചവച്ചത്. അനുജന്‍മാര്‍ കസറുമ്പോള്‍ ചേട്ടന്‍മാര്‍ക്ക് വിട്ടുകൊടുക്കാവുമോ? സൂപ്പര്‍ താരം സുനില്‍ ഛേത്രി നയിച്ച സീനിയര്‍ ടീമും തങ്ങളുടെ സാന്നിധ്യമറിയിച്ച വര്‍ഷമാണിത്.

ഏഷ്യന്‍ കപ്പ് യോഗ്യത

ഏഷ്യന്‍ കപ്പ് യോഗ്യത

ഫിഫയുടെ കൗമാര ലോകകപ്പില്‍ അരങ്ങേറുകയും ഗോള്‍ നേടുകയും ചെയ്യുന്നതിനു മുമ്പാണ് ഒക്ടോബറില്‍ തന്നെ സീനിയര്‍ ടീം ഒരു നേട്ടം കൈവരിച്ചത്. ബംഗളൂരുവില്‍ നടന്ന നിര്‍ണായക കളിയില്‍ മക്കാവുവിനെ 4-1ന് തകര്‍ത്ത് ഇന്ത്യ 2019ലെ ഏഷ്യന്‍ കപ്പിനു യോഗ്യത നേടി ചരിത്രമുഹൂര്‍ത്തം കുറിച്ചു. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കവെയായിരുന്നു ഇന്ത്യയുടെ ഈ നേട്ടം.
മക്കാവുവിനെകൂടാതെ മ്യാന്‍മര്‍, കിര്‍ഗിസ്താന്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നാണ് ഇന്ത്യ മുന്നേറിയത്.

റാങ്കിങിലും നേട്ടം

റാങ്കിങിലും നേട്ടം

ഫിഫയുടെ റാങ്കിങിലും ഇന്ത്യ നേട്ടമുണ്ടാക്കിയ വര്‍ഷമാണിത്. നേരത്തേ ലോക റാങ്കിങില്‍ 175ാം സ്ഥാനത്തേക്കു വരെ പിന്തള്ളപ്പെട്ട ഇന്ത്യ ആദ്യമായി റാങ്കിങില്‍ 100നുള്ളില്‍ എത്തി ഫുട്‌ബോള്‍ ലോകത്തെ ഞെടട്ടിച്ചു. 96ാം റാങ്കിലേക്കായിരുന്നു ഇന്ത്യന്‍ കുതിപ്പ്. ജൂലൈയിലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോളിലെ ഈ സുവര്‍ണമുഹൂര്‍ത്തം.
നവംബറിലെ റാങ്കിങ് അനുസരിച്ച് 105ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

ലോകകപ്പ് ദുരന്തം

ലോകകപ്പ് ദുരന്തം

ഫിഫ ലോകകപ്പിനു യോഗ്യത നേടുന്നതില്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടതിന്റെ ക്ഷീണം ഏഷ്യന്‍ കപ്പിനു യോഗ്യത കരസ്ഥമാക്കി ഇന്ത്യ തീര്‍ക്കുകയായിരുന്നു. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അവസാന സ്ഥാനത്തേക്കു പിന്തളപ്പെട്ടത് ഇന്ത്യക്കു നാണക്കേടായിരുന്നു. വെറും 1,70,000 മാത്രം ജനസംഖ്യയുള്ള ഗുവാമിനേക്കാള്‍ പിറകിലായിരുന്നു ഇന്ത്യ. ഗുവാമിനോട് പോലും ജയിക്കാന്‍ ഇന്ത്യക്കായില്ല.
എന്നാല്‍ ലോകകപ്പ് ദുരന്തം മറന്ന് വീണ്ടും ബൂട്ടണിഞ്ഞ ഇന്ത്യ മുഴുവന്‍ മല്‍സരങ്ങള്‍ക്കും കാത്തുനില്‍ക്കാതെയാണ് 2019ലെ ഏഷ്യന്‍ കപ്പിനു ടിക്കറ്റെടുത്തത്.

അപരാജിത കുതിപ്പ്

അപരാജിത കുതിപ്പ്

കഴിഞ്ഞ 13 മല്‍സരങ്ങളിലും തോല്‍വിയറിയാതെ കുതിക്കുകയാണ് ഇന്ത്യന്‍ സീനിയര്‍ ടീം. 2016 മാര്‍ച്ചില്‍ തുര്‍ക്ക്‌മെനിസ്താനോടാണ് ഇന്ത്യ 1-2ന് അവസാനമായി തോല്‍വി സമ്മതിച്ചത്. ഈ വര്‍ഷം നവംബറില്‍ മ്യാന്‍മര്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കുമെന്ന് ഭയപ്പെട്ടെങ്കിലും ഗോള്‍ മടക്കി ഇന്ത്യ 2-2ന്റെ സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഈ വര്‍ഷം ഏഴു ജയങ്ങളും രണ്ടു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

ഇന്ത്യന്‍ തുറുപ്പുചീട്ടുകള്‍

ഇന്ത്യന്‍ തുറുപ്പുചീട്ടുകള്‍

ചില താരങ്ങളുടെ മാസ്മരിക ഫോമാണ് ഇന്ത്യന്‍ കുതിപ്പിന് വേഗം കൂട്ടിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മുന്നില്‍ നിന്നു യഥാര്‍ഥ നായകനെപ്പോലെ നയിച്ചപ്പോള്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു, സ്‌ട്രൈക്കര്‍മാരായ ജെജെ ലാല്‍പെഖുല, ബല്‍വന്ത് സിങ്, മിഡ്ഫീല്‍ഡര്‍ റൗളിന്‍ ബോര്‍ഗസ് എന്നിവരെല്ലാം ടീമിനായി കൈയ്‌മെയ് മറന്ന് പോരാട്ടം നടത്തി.
ഇവരുടെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിന്റെ തന്ത്രങ്ങള്‍ കൂടിയായതോടെയാണ് ഇന്ത്യന്‍ ടീം വിജയികളുടെ സംഘമായി മാറിയത്.

 യുവത്വത്തിനു പ്രാധാന്യം നല്‍കി

യുവത്വത്തിനു പ്രാധാന്യം നല്‍കി

യുവാക്കള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ കോച്ച് കോണ്‍സ്റ്റന്റൈന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പല പുതുമുഖങ്ങള്‍ക്കും അദ്ദേഹം അരങ്ങേറ്റത്തിനുള്ള അവസരം നല്‍കി. ഈ വര്‍ഷം 19 കാരായ അനിരുദ്ധ് ഥാപ്പ, ജെറി ലാല്‍റിന്‍സുവാല എന്നിവരെ സീനിയര്‍ ടീമില്‍ കോണ്‍സ്റ്റന്റൈന്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇവരെക്കൂടാതെ നിഷു കുമാര്‍, ഉദാന്ത സിങ്, ഡാനിയേല്‍ ലാലിംപൂനിയ, മന്‍വീര്‍ സിങ്, നിഖില്‍ പുജാരെ എന്നിവരും ദേശീയ ടീമില്‍ സാന്നിധ്യമറിയിച്ചത് ഈ വര്‍ഷമാണ്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Year end 2017: Golden year for Indian Football

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്