കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണത്തെക്കുറിച്ച് അമേരിക്കന്‍ മലയാളി

  • By Super
Google Oneindia Malayalam News

ഞാന്‍ ഓഫീസിലെത്തി. സഹപ്രവര്‍ത്തകരെയെല്ലാം ആക്രമണം ഉലച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ന്യൂയോര്‍ക്കിലുള്ള ചില സുഹൃത്തുക്കളെ വിളിക്കാന്‍ നോക്കിയെങ്കിലും ലൈന്‍ കിട്ടിയില്ല. ഏറെനേരത്തെ ശ്രമത്തിനു ശേഷം കുറേപേരോട് സംസാരിക്കാന്‍ കഴിഞ്ഞു. അവരെല്ലാം സുരക്ഷിതരാണെന്ന് അറിഞ്ഞതോടെയാണ് അല്പം സമാധാനമായത്. ഇന്ത്യയിലേക്ക് വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുരക്ഷിതനാണ് എന്നറിയിച്ചുകൊണ്ട് ഞാന്‍ എല്ലാവര്‍ക്കും ഇ-മെയിലുകള്‍ അയച്ചു.

ഉച്ചയായതോടെ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഏതാണ്ട് വിവരം ലഭിക്കാന്‍ തുടങ്ങി. എല്ലാ തെളിവുകളും ഒസാമ ബിന്‍ ലാദനിലേക്ക് തിരിഞ്ഞതോടെ അവിശ്വസനീയത കോപത്തിന് വഴിമാറി. എന്റെ സഹപ്രവര്‍ത്തകരെല്ലാം കൂട്ടംകൂടി നിന്ന് അമേരിക്ക എങ്ങനെ തിരിച്ചടിക്കണം എന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ലാദനെ വിട്ടുതരാന്‍ താലിബാനോട് ബുഷ് ഭരണകൂടം ആവശ്യപ്പെടാത്തതെന്താണ്? ലാദനോട് കീഴടങ്ങാന്‍ അമേരിക്ക എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല -എന്നീ കൂട്ടുകാരുടെ അഭിപ്രായപ്രകടനങ്ങളാണ് എനിക്കും കൂടുതല്‍ ഇഷ്ടമായത്.

സംഭവം സംബന്ധിച്ച് ഒട്ടേറെ വിശകലനങ്ങള്‍ കേട്ടെങ്കിലും അതില്‍ രണ്ടെണ്ണം എന്നെ പ്രത്യേകം ആകര്‍ഷിച്ചു. എബിസി യുടെ രാഷ്ട്രീയ ലേഖകന്റെ വാചകങ്ങളായിരുന്നു അതിലൊന്ന്: അമേരിക്കക്ക് ഒരു മുഖം അത്യാവശ്യമാണ്. ഒസാമാ ബിന്‍ ലാദന്‍ വളരെയെളുപ്പം ആ വിടവ് നികത്തി. പലപ്പോഴും അവിടെ സദ്ദാമിന്റ മുഖമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിന്‍ ലാദനാണെന്ന് മാത്രം-ഇതായിരുന്നു എബിസി ലേഖകന്റെ വിശദീകരണം. ടിവിയില്‍ കണ്ട ഒരു പ്രാദേശിക ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു സിയാറ്റിലിലെ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുടെ വാക്കുകളായിരുന്നു രണ്ടാമത്തേത്: ഞങ്ങള്‍ മിഥ്യയായ ഒരു സുരക്ഷാലോകത്തിലായിരുന്നുവെന്ന് മനസ്സിലായി.

വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ വന്ന വിമാനങ്ങള്‍ നിയന്ത്രിച്ചത് റാഞ്ചികളാണ് എന്നാണ് എല്ലാവരും കരുതുന്നത്. അതേപോലെ പിറ്റ്സ്ബര്‍ഗില്‍ തകര്‍ന്നുവീണ വിമാനം യുഎസ് സൈന്യം തകര്‍ത്തതാണ് എന്ന് മിക്കവരും കരുതുന്നു. ആ വിമാനം പെന്റഗണിനെയോ വൈറ്റ് ഹൗസിനെയോ ലക്ഷ്യംവച്ചായിരുന്നുവത്രെ പറന്നിരുന്നത്.

അമേരിക്കയില്‍ ഭീകരത താണ്ഡവമാടിയ ആ ദിവസം സാധാരണയില്‍ കവിഞ്ഞ് ആരെങ്കിലും ജോലി ചെയ്തതിട്ടുണ്ടെങ്കില്‍ അത് ഒരേയൊരാള്‍ മാത്രമാണ് - പ്രസിഡണ്ട് ബുഷ്. ഫ്ലോറിഡയിലായിരുന്ന അദ്ദേഹം ലൗസിനിയ സൈനിക ആസ്ഥാനത്തെത്തി അവിടെ നിന്ന് നെബ്രാസ്കയിലേക്ക് കുതിച്ചു. പിന്നീട് വാഷിംഗ്ടണ്‍ ഡിസി യിലേക്ക്. മൂന്നു പോര്‍വിമാനങ്ങളുടെ അകമ്പടിയോടെ പ്രസിഡണ്ടിന്റെ വാഹനമായ എയര്‍ഫോഴ്സ് ഒന്ന് വിവിധ ഭാഗങ്ങളിലേക്ക് പറന്നുകൊണ്ടേയിരിക്കുകയായിരുന്നു. അതിനിടെ ലോകത്തെ ഏറ്റവും ശക്തിമാനായ നേതാവ് നെബ്രാസ്കയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് സുരക്ഷ തേടിപോകുന്നതും ലോകം കണ്ടു. ഈ സംഭവങ്ങള്‍ ഹോളിവുഡില്‍ പുതിയൊരു ചിത്രത്തിന് തുടക്കം കുറിക്കുമെന്ന് തന്നെ കരുതുന്നു. അധികം താമസിയാതെ നമുക്ക് പേള്‍ ഹാര്‍ബര്‍, ഇന്‍ഡിപെന്‍ഡന്‍സ് ഡേ പോലുള്ള മറ്റൊരു ചിത്രം കൂടി കാണാനാകും.

ഞാന്‍ ഈ കുറിപ്പെഴുതുമ്പോഴേക്കും ഇവിടെ ഒരു ദിവസം പിന്നിട്ടിരിക്കുന്നു. ന്യൂയോര്‍ക്കൊഴിച്ചുള്ള എല്ലായിടത്തും ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചുവരുന്നു. എന്റെ സഹപ്രവര്‍ത്തകരൊന്നും ഇപ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ചിലര്‍ ചില ടെക്നിക്കല്‍ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. എങ്കിലും ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ രാജ്യത്തിന് എന്തു സംഭവിച്ചു എന്ന് ഞാന്‍ ഇപ്പോഴും അത്ഭുതപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X