Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ മാറിയിട്ടും ആശ്വാസമില്ല, യുഎഇയെ കാത്തിരിക്കുന്നത് അടുത്ത ദുരന്തം..! മുന്നറിയിപ്പ്

യുഎഇയില്‍ കനത്ത മഴ വിതച്ച ആഘാതത്തിന് പിന്നാലെ പകര്‍ച്ചവ്യാധികളും ജനജീവിതം ദുസഹമാക്കുന്നു. കൊതുകും ഈച്ചയും പരത്തുന്ന രോഗങ്ങളായ ടൈഫോയ്ഡ്, ഡെങ്കിപ്പനി, ബാക്ടീരിയല്‍ അണുബാധകള്‍ എന്നിവ എമിറേറ്റ്‌സില്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട് എന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പകര്‍ച്ചവ്യാധി വ്യാപനം മുന്നില്‍ക്കണ്ട് ആശുപത്രികളും ഡോക്ടര്‍മാരും സജ്ജരാണ് എന്ന് അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ ഈ ആഴ്ച രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയില്‍ നിരവധി റോഡുകളും താഴ്ന്നപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഒന്നിലധികം കമ്മ്യൂണിറ്റികളിലെ താമസക്കാര്‍ അരയോളം വെള്ളത്തില്‍ ദുരിതത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവ ബാധിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ജബല്‍ അലിയിലെ ആസ്റ്റര്‍ സീഡാര്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി മെഡിസിന്‍ ജനറല്‍ പ്രാക്ടീഷണര്‍ ഡോ. അമല്‍ അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

UAE News

കൂടാതെ, ന്യുമോണിയ, വൈറല്‍ ബ്രോങ്കൈറ്റിസ് കേസുകളിലും ശ്രദ്ധേയമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കെട്ടികിടക്കുന്ന മലിനജലം കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും പ്രജനന കേന്ദ്രമായി മാറും. മാത്രമല്ല സമീപപ്രദേശങ്ങളിലെ കുടിവെള്ളവും മലിനമാകാന്‍ സാധ്യതയുണ്ടെന്ന് അണുബാധ നിയന്ത്രണ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഇത് കാരണം വയറിളക്കം, ഗ്യാസ്‌ട്രോഎന്റൈറ്റിസ്, അമീബിയാസിസ്, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ്, ക്യാമ്പിലോബാക്ടീരിയോസിസ്, ഡെങ്കിപ്പനി, മലേറിയ, മഞ്ഞപ്പനി, സിക്ക തുടങ്ങിയ രോഗങ്ങളുടെ സാധ്യത കൂടുതലാണ്. രോഗബാധിതരായ വ്യക്തികളില്‍ സാധാരണയായി വയറിളക്കം, ഓക്കാനം, നിര്‍ജ്ജലീകരണം, നേരിയ പനി, ചില അവസരങ്ങളില്‍ അബോധാവസ്ഥയിലാകുക എന്നീ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.

വെള്ളപ്പൊക്കത്തിന് ശേഷമുള്ള സാഹചര്യം ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. എല്ലാവരും കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ ഉപയോഗിക്കാവൂ. നിശ്ചലമായ വെള്ളത്തില്‍ നഗ്‌നപാദനായി ചവിട്ടുന്നത് ഒഴിവാക്കണം, പ്രത്യേകിച്ച് നിങ്ങളുടെ കാലുകളില്‍ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍. ഇത് മുറിവുകളിലൂടെ പരാന്നഭോജികളുടെ ആക്രമണത്തിന് കാരണമാകും എന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

കനത്ത മഴയില്‍ വെള്ളം കയറിയ മുറികള്‍ ക്ലോറിനേറ്റഡ് ലായനികളോ ബ്ലീച്ചോ ഉപയോഗിച്ച് വൃത്തിയാക്കാണം. ശരിയായ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകളും വാതിലുകളും തുറന്നിടുകയും വേണം. നനഞ്ഞ പുതപ്പുകള്‍, പരവതാനികള്‍, കര്‍ട്ടനുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് നല്ല സൂര്യപ്രകാശത്തില്‍ ഉണക്കുക. കാരണം അവശേഷിക്കുന്ന ഈര്‍പ്പത്തില്‍ പൂപ്പല്‍ വളര്‍ച്ച ഉണ്ടാകാം. ഇത് ശ്വസന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

എല്ലാ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനുമുമ്പ് ശുദ്ധജലത്തില്‍ നന്നായി കഴുകേണ്ടത് അത്യാവശ്യമാണ് എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഈ മുന്‍കരുതലുകള്‍ നമ്മളുടെ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്നു. കൊതുക് പെരുകുന്നത് തടയാന്‍ ജാഗ്രത പാലിക്കുകയും വീടുകള്‍ക്കും പൂന്തോട്ടത്തിനും സമീപം കെട്ടിക്കിടക്കുന്ന വെള്ളം പെട്ടെന്ന് ഒഴിവാക്കുകയും ചെയ്യണം. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+