Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സ്വര്‍ണത്തിന് ദുബായിയില്‍ ഡിമാന്‍ഡ് കൂടി, ഡയമണ്ടിനും ആവശ്യക്കാരേറെ; കാരണമിത്

ഇന്ത്യയില്‍ എന്ന പോലെ രാജ്യാന്തര വിപണിയിലും സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് മുകളിലേക്ക് കുതിക്കുകയാണ്. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ദുബായിയിലും വിലവര്‍ധന കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ആഭരണ വില പുതിയ ഉയരങ്ങള്‍ കീഴടക്കുന്നതിനാല്‍ മൂല്യം കുറഞ്ഞ സ്വര്‍ണത്തിലാണ് ഇപ്പോള്‍ ഉപഭോക്താക്കളുടെ കണ്ണ്.

22 കാരറ്റ് സ്വര്‍ണത്തേക്കാള്‍ 18 കാരറ്റ് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ് എന്നാണ് വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില കാരണം ഡയമണ്ട് പതിച്ച ആഭരണങ്ങളുടെ ആവശ്യവും ആകര്‍ഷണവും വര്‍ധിക്കുന്നുണ്ട് എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദുബായില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 333 ദിര്‍ഹമാണ് വില.

Gold Price

22 കാരറ്റിന് 308.25 ദിര്‍ഹമായും ഉയര്‍ന്നു. 21 കാരറ്റിന് 298.5 ദിര്‍ഹം, 18 കാരറ്റിന് 255.75 ദിര്‍ഹം എന്നിങ്ങനെയാണ് വില. ഏഷ്യക്കാര്‍ക്കിടയില്‍ 22 കാരറ്റ് സ്വര്‍ണ്ണാഭരണങ്ങളാണ് ദുബായിലെ ഏറ്റവും ജനപ്രിയ വേരിയന്റ്. എന്നാല്‍ വില പിടിവിട്ട് ഉയര്‍ന്നതോടെ 18 കാരറ്റ് സ്വര്‍ണാഭരണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് മിക്കവരും. ഇതിന്റെ അടിസ്ഥാനത്തില്‍ ബജറ്റ് ഫ്രണ്ട്‌ലി സ്വര്‍ണമാണ് ആഭരണ നിര്‍മാതാക്കളും കൂടുതല്‍ നിര്‍മ്മിക്കുന്നത്.

ദീപാവലി, ധന്‍തേരസ് എന്നീ ആഘോഷങ്ങള്‍ കണക്കിലെടുത്ത് ദുബായിയിലെ സ്വര്‍ണ വിപണി സജീവമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്ന് ലിയാലി ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് സിന്‍ഹ ഖലീജ് ടൈംസിനോട് പറഞ്ഞു. താങ്ങാനാവുന്ന വില, ഈട്, ഡിസൈന്‍ വൈദഗ്ധ്യം, സ്റ്റൈലിലുള്ള നിക്ഷേപം എന്നിവ കാരണമാണ് 18 കാരറ്റിനോട് ആളുകള്‍ക്ക് പ്രിയമേറുന്നത്.

18 കാരറ്റ്, 22 കാരറ്റ് സ്വര്‍ണങ്ങള്‍ തമ്മില്‍ വിലയില്‍ 15 മുതല്‍ 18 ശതമാനം വരെ വ്യത്യാസമുണ്ടെന്ന് ബഫ്‌ലെ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ചിരാഗ് വോറ പറയുന്നു. എന്നാല്‍ 22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റിന്റെ പണിക്കൂലി വളരെ കൂടുതലാണ്. അതിനാല്‍ അടിസ്ഥാനപരമായി, ആഭരണങ്ങളുടെ വിലയില്‍ ഇത് വലിയ വ്യത്യാസം വരുത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നിരുന്നാലും, 22 കാരറ്റിനെ അപേക്ഷിച്ച് വളരെ ഭാരം കുറഞ്ഞ ചില ശേഖരങ്ങള്‍ 18 കാരറ്റില്‍ ലഭ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താങ്ങാനാവുന്ന വില, ഗണ്യമായ സ്വര്‍ണത്തിന്റെ ഉള്ളടക്കം (75 ശതമാനം), ആഡംബര രൂപഭാവം എന്നിവയുടെ ആകര്‍ഷകമായ സംയോജനം കാരണം 18 കാരറ്റ് ആഭരണങ്ങളുടെ ആവശ്യം വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് അറക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഡയറക്ടര്‍ അഫ്സല്‍ അറക്കല്‍ പറഞ്ഞു.

യുഎഇയില്‍ സ്വര്‍ണത്തില്‍ നിന്ന് ഡയമണ്ട് ആഭരണങ്ങളിലേക്ക് മാറുന്ന പ്രവണതയും കൂടി വരികയാണ് എന്നും അഫ്‌സല്‍ വ്യക്തമാക്കി. ഒരു ഉപഭോക്താവിന് ഏകദേശം 100 ഗ്രാം വരുന്ന 22 കാരറ്റ് ആഭരണങ്ങള്‍ വാങ്ങണമെങ്കില്‍, അതിന് ഏകദേശം 35000 ദിര്‍ഹം ചിലവാകും. എന്നാല്‍ അതേ വിലയ്ക്ക് അവര്‍ക്ക് ഒരു ഡയമണ്ട് ബ്രേസ്ലെറ്റോ ഒരു ജോഡി സോളിറ്റയര്‍ കമ്മലുകളോ ലഭിക്കും. പലരും സമ്മാനങ്ങളായി ഇപ്പോള്‍ ഡയമണ്ട് ആഭരണങ്ങള്‍ ആണ് തിരഞ്ഞെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+