Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫുകാർക്ക് കഷ്‌ടകാലം; അവധിക്ക് വന്നവർ തിരിച്ചുപോവാൻ 3 ഇരട്ടി ചിലവ്! വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു

ദുബായ്: കേരളത്തിലേക്ക് ക്രിസ്‌മസ്‌, പുതുവത്സര അവധികൾ ആഘോഷിക്കാനായി നിരവധി പ്രവാസി മലയാളികളാണ് ഇക്കുറിയും വന്നെത്തിയത്. വീട്ടുകാർക്ക് ഒപ്പം ആഘോഷ ദിനങ്ങൾ കൊണ്ടാടാനുള്ള പ്രവാസികളുടെ മോഹത്തിന് പക്ഷേ ഇത്തവണ വലിയ വില തന്നെ കൊടുക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിഞ്ഞത്. കീശ കീറുന്ന, പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തന്നെ അവതാളത്തിലാക്കുന്ന നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.

നിലവിൽ യുഎഇയിൽ നിന്ന് കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ നിന്ന് നാട്ടിലേക് എത്താൻ വേണ്ടതിന്റെ മൂന്നിരട്ടിയോളം തുകയാണ് തിരിച്ചുള്ള യാത്രയ്ക്ക് മുടക്കേണ്ടി വരുന്നത്. അതായത് നാലംഗ കുടുംബത്തിന് ഗൾഫ് രാജ്യങ്ങളിലേക്ക് തന്നെ അവധി കഴിഞ്ഞ് മടങ്ങി പോവാൻ വലിയൊരു തുക തന്നെ കണക്കാക്കേണ്ടി വരുമെന്നാണ് അർത്ഥമാക്കുന്നത്.

dubai

യാത്രക്കാരുടെ തിരക്ക് വലിയ തോതിൽ കൂടിയതോടെയാണ് വിമാനക്കമ്പനികളുടെ തീവെട്ടി കൊള്ള ഉണ്ടായിരിക്കുന്നത്. നാളെ കോഴിക്കോട്ടുനിന്നു ദുബായിലെത്താൻ 45,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഒരാൾക്ക് മാത്രം മുടക്കേണ്ടത്. എന്നാൽ ദുബായിൽ നിന്ന് കോഴിക്കോട്ടെത്താൻ 3 പേർക്ക് അത്രയും തുക മതി എന്നതാണ് നിലവിലെ സാഹചര്യം. ദുബായിലേക്ക് 8,000 രൂപ മുതൽ 14,000 രൂപ വരെയാണ് സാധാരണ നിരക്ക് ഉണ്ടാവാറുള്ളത്.

നീണ്ട അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിൽ ചെലവഴിക്കാനായി എത്തിയവരിൽ ഭൂരിഭാഗവും തിരിച്ചുപോകുന്ന സമയത്താണ് ഈ അനിയന്ത്രിതമായ നിരക്ക് വർധന. നാളെ കോഴിക്കോട്-അബുദാബി ടിക്കറ്റ് നിരക്ക് 41,000 രൂപയാണ്. എന്നാൽ തിരിച്ച് അബുദാബി -കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 രൂപ മാത്രമാണ്. സമാനമായി കോഴിക്കോട്-ഷാർജ 46,000 രൂപയാണെങ്കിൽ ഷാർജയിൽനിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മാത്രം മതി.

യുഎഇ മാത്രമല്ല, സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കും സമാന സ്ഥിതി തന്നെയാണ്. കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് നാളെ 35,000 രൂപയും ദോഹയിൽനിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് നിരക്കുള്ളത്. കോഴിക്കോട്ടുനിന്ന് നാളെ ജിദ്ദയിലേക്ക് 62,000 രൂപ വരെ നിരക്കുണ്ട്. എന്നാൽ പകുതി തുകയുണ്ടെങ്കിൽ ജിദ്ദയിൽനിന്നു കോഴിക്കോട്ടെത്താൻ സാധിക്കും. കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് 33,000 രൂപയും ദമാമിലേക്ക് 34,000 രൂപയുമാണ് ടിക്കറ്റിനായി മുടക്കേണ്ടത്.

എന്നാൽ കോഴിക്കോട്ടേക്ക് റിയാദിൽ നിന്ന് 23,000 രൂപയും ദമാമിൽനിന്ന് 16,000 രൂപയും മതിയാവും. നിരക്ക് വർധന നിർബാധം തുടരുമ്പോൾ അധികൃതർ ഇടപെടണമെന്നാണ് പ്രവാസികൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതിൽ പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി കുതിച്ചുയരുന്നത് തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കുടുംബത്തോടെ നാട്ടിലെത്തിയ പ്രവാസികളുമുണ്ട് ഇക്കൂട്ടത്തിൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+