Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ സ്വർണവില കൂടിയത് 7 ദിർഹത്തിൽ അധികം; ഇനിയും കൂടുമോ? നിക്ഷേപകരുടെ കണ്ണ് മറ്റൊന്നിൽ..!

ദുബായ്: വിവിധ കാരണങ്ങളാൽ ദുബായിൽ സ്വർണവില കുത്തനെ ഉയർന്നിരിക്കുകയാണ്. തിങ്കളാഴ്‌ച രാവിലെയാണ് ഈ വർധനവ് രേഖപ്പെടുത്തിയത്. ഈ വർഷമാദ്യം മുതൽ തുടങ്ങിയ കുതിപ്പിന്റെ തുടർച്ചയാണ്. ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞതോടെയാണ് ഈ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്.

ഇന്നലെ 522 ദിർഹം ആയിരുന്ന 24 ക്യാരറ്റ് സ്വർണത്തിന് 529.25 ദിർഹം ആയി വില വർധിച്ചു. 22 ക്യാരറ്റിന് 483.25 ദിർഹത്തിൽ നിന്ന് 490 ദിർഹം ആയി ഉയർന്നു. ഈ കുതിപ്പ് പ്രാദേശിക വിലകളെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിച്ചു എന്നതാണ് പ്രധാന കാര്യം. പെട്ടെന്ന് തന്നെ സ്വർണവില കൂടുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

dubaigold

വാരാന്ത്യത്തിൽ യുഎസ് വെനസ്വേലൻ നേതാവ് നിക്കോളാസ് മഡൂറോയെ പിടികൂടി എന്ന് സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര വിപണികളിലും സമാനമായ മുന്നേറ്റങ്ങളുണ്ടായി. തിങ്കളാഴ്‌ച സ്പോട്ട് ഗോൾഡ് 2.1 ശതമാനം ഉയർന്ന് ഔൺസിന് 4420 ഡോളർ കടന്നു. നിക്ഷേപകരുടെ താൽര്യം കുറഞ്ഞതോടെ വെള്ളി 5 ശതമാനം വരെ ഉയർന്ന് സ്വർണത്തെ മറികടന്നു.

1979ന് ശേഷം, 2026-ൽ സ്വർണം ഏറ്റവും മികച്ച വാർഷിക പ്രകടനത്തോടെയാണ് മുന്നേറിയത്. കഴിഞ്ഞ വർഷം കേന്ദ്ര ബാങ്കുകളുടെ വലിയ തോതിലുള്ള വാങ്ങലുകളും, സ്വർണ്ണ ഇടിഎഫുകളിലേക്കുള്ള ഒഴുക്കും വില റെക്കോർഡിലെത്തിച്ചു. യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായി മൂന്ന് തവണ പലിശ നിരക്ക് കുറച്ചത് സ്വർണത്തിന്റെ ആകർഷണം വർധിപ്പിച്ചു.

സ്വർണവില ഇനിയും കൂടുമോ?

നിലവിലെ സാഹചര്യത്തിൽ പ്രമുഖ ബാങ്കുകൾ ഇനിയും സ്വർണവില ഉയരുമെന്ന് പ്രവചിക്കുന്നു. ഗോൾഡ്മാൻ സാച്ച്സ് കഴിഞ്ഞ മാസം പറഞ്ഞതുപോലെ, ഫെഡറൽ റിസർവ് കൂടുതൽ പലിശ നിരക്ക് കുറയ്ക്കുകയും ട്രംപ് ഭരണകൂടം യുഎസ് കേന്ദ്ര ബാങ്കിന്റെ നേതൃത്വത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുകയാണെങ്കിൽ, ഈ വർഷം തന്നെ സ്വർണവില ഔൺസിന് 4900 ഡോളറിലേക്ക് എത്താം.

യുഎസ് പൊതുധനകാര്യത്തിന്റെ ദീർഘകാല സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും സ്വർണത്തിന് പിന്തുണ നൽകുന്നു, ഇത് വിലക്കയറ്റിന് വഴി തെളിക്കുമെന്ന് അർത്ഥം. അതായത് സർക്കാർ കടം വർധിക്കുമ്പോൾ, കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ നിർബന്ധിതരാകും. ഇത് കടം തിരിച്ചടവ് ചെലവ് കുറയ്ക്കും. അങ്ങനെയുള്ള സാഹചര്യം സ്വർണത്തിന് അനുകൂലമാണ്.

കഴിഞ്ഞ ഒരു വർഷമായി, വെള്ളി സ്വർണത്തേക്കാൾ വേഗത്തിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. പലരും അസാധ്യമെന്ന് കരുതിയ തലങ്ങളിലേക്ക് വരെ ഇതിന്റെ വിലയെത്തി. സ്വർണത്തിന് സഹായകമായ സാമ്പത്തിക ഘടകങ്ങൾക്ക് പുറമെ, ശുദ്ധീകരിച്ച വെള്ളിക്ക് യുഎസ് ഭരണകൂടം ഇറക്കുമതി തീരുവ ചുമത്തിയേക്കാം എന്ന ആശങ്കകളും വെള്ളിക്ക് ഗുണകരമായിട്ടുണ്ട്.

കൂടാതെ ഈ വില വർധനവ് നിക്ഷേപകരുടെ രീതികളെ മാറ്റിയെന്നതാണ് മറ്റൊരു പ്രധാന കാര്യം. ആളുകളുടെ ശ്രദ്ധ 24 കാരറ്റ് ബാറുകളിലേക്കും നാണയങ്ങളിലേക്കും മാറിയതോടെ നിക്ഷേപ സ്വർണ്ണ വാങ്ങലുകൾ വർധിച്ചു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ചെറിയ മൂല്യമുള്ള (1-10 ഗ്രാം) സ്വർണമാണ് ഏറ്റവും ജനപ്രിയമായത്. ഇത് ഉപഭോക്താക്കളുടെ പ്രവണതയെ സൂചിപികുന്നതുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+