ആഗോള വിപണിയുടെ പാതയിൽ ദുബായ്; സ്വർണത്തിന് കുത്തനെ വില കൂടി, 24 കാരറ്റിന് എത്ര കൊടുക്കണം?
ദുബായ്: യുഎസ് ഇറാൻ സംഘർഷത്തിൽ അയവ് വന്നതോടെ ആഗോള സ്വർണ്ണവിപണിയിലെ മുന്നേറ്റം പിന്തുടർന്ന് ബുധനാഴ്‌ച ദുബായിലും സ്വർണവില ഉയർന്നു. രാവിലെയോടെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 577.50 ദിർഹമായി. ഇത് കഴിഞ്ഞ ദിവസത്തെ 566.25 ദിർഹത്തിൽ നിന്നുള്ള കുതിപ്പാണിത്. 22 കാരറ്റ് സ്വർണം 534.75 ദിർഹത്തിലെത്തിയിരുന്നു. തലേദിവസത്തെ 524.25 ദിർഹത്തേക്കാൾ കൂടുതലാണിത്.
കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമായിരുന്നു ഇതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുൻപ് വിപണിയെ ബാധിച്ച വിലയിടിവിനെ മറികടന്നുകൊണ്ടാണ് ഇതുണ്ടായിരിക്കുന്നത്.
ഏപ്രിൽ 1ന് 24 കാരറ്റ് സ്വർണത്തിന് 573 ദിർഹം രേഖപ്പെടുത്തിയാണ് മാസം ആരംഭിച്ചത്. പിന്നീട് 563 ദിർഹത്തിലേക്ക് താഴ്ന്നു.

ഏപ്രിൽ 3-5 വരെ വില സ്ഥിരമായി നിന്നെങ്കിലും, ഏപ്രിൽ 6-ന് 561 ദിർഹത്തിലേക്ക് വീണ്ടും ഇടിഞ്ഞതോടെ ദുബായിൽ സ്വർണം വാങ്ങാൻ നിൽക്കുന്നവർക്ക് ആശ്വാസമായിരുന്നു. എന്നാൽ ഇപ്പോഴിതാ തിരിച്ചുവരവോടെ വിലകൾ മാസത്തിന്റെ തുടക്കത്തിലെ നിലവാരത്തിന് അടുത്തെത്തിയിരിക്കുകയാണ്. ഇത് ഇനിയും തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
അതിവേഗം മാറുന്ന ആഗോള സൂചനകളോട് ദുബായിലെ സ്വർണ വിപണി പ്രതികരിക്കുന്നതിനെയാണ് ഈ പ്രവണത ചൂണ്ടിക്കാണിക്കുന്നത്. നഷ്‌ടസാധ്യത ഒഴിവാക്കുന്നതിനും ജാഗ്രതയോടെയുള്ള ശുഭാപ്‌തിവിശ്വാസത്തിനുമിടയിൽ മനോഭാവം മാറിമറിഞ്ഞു. ദുബായിലെ ഈ വിലവർധനവ് അന്താരാഷ്ട്ര വിപണിക്ക് സമാനമാണ്; അവിടെ സ്വർണം 3 ശതമാനത്തിൽ അധികം ഉയർന്ന് ഒരു ഔൺസിന് 4,850 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.
നിലവിലെ ആഗോള സാഹചര്യങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനും തമ്മിൽ രണ്ടാഴ്‌ചത്തേക്ക് ശത്രുത അവസാനിപ്പിച്ച് വിപുലമായ ചർച്ചകൾക്ക് ധാരണയിലെത്തിയതാണ് ഈ വിലവർധനവിന് കാരണം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന സാധ്യത എണ്ണ വിതരണ ആശങ്കകൾ കുറയ്ക്കുകയും എണ്ണവില കുറയാനും ഡോളർ ദുർബലമാകാനും ഇടയാക്കുകയും ചെയ്‌തിരുന്നു.
നിലവിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. എന്നാൽ എണ്ണവിലയിലെ ഇടിവ് ഉടനടിയുള്ള പണപ്പെരുപ്പ സമ്മർദ്ദം കുറയ്ക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായ അപകടസാധ്യതകൾ നിലവിലുണ്ട്. ഇക്വിറ്റി വിപണികളും കുത്തനെ മുന്നേറി വിപണിയിലെ പൊതു മനോഭാവം മാറിയതിനെ സൂചിപ്പിച്ചു. ഈ തിരിച്ചുവരവിന് ശേഷവും ആഗോള സാഹചര്യം സങ്കീർണമാണ്.
ഇത്രയൊക്കെ ആണെങ്കിലും പുതിയ തിരിച്ചുവരവിന് ശേഷവും, സംഘർഷം ആരംഭിച്ച സമയത്തെ വിലയേക്കാൾ ഏകദേശം 10 ശതമാനം താഴെയാണ് ഇപ്പോഴും സ്വർണവില ഉള്ളത്. അതിൽ പക്ഷേ, കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. അതിന്റെ കാരണം യുദ്ധത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അനിശ്ചിതത്വമാണ്.
നിലവിൽ രണ്ടാഴ്‌ചത്തേക്ക് ഹോർമൂസ് തുറക്കുമെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. എന്നാൽ അതിന് ശേഷവും, വെടിനിർത്തൽ നിലവിൽ വന്നിട്ടും പലയിടത്തും ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വില വർധന തുടരുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അത് ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകും.
-
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
യുഎഇയിൽ പുതിയ ഫെഡറൽ ഹൈവേ വരുന്നു; ചിലവ് 6 ബില്യൺ ദിർഹം! 3 പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും -
ശമ്പളം കൊടുക്കാൻ പണമില്ലെങ്കിൽ ലോണെടുക്കും, കൊറോണ സമയത്ത് ചെയ്തത് അതാണ്, വെളിപ്പെടുത്തി യൂസഫലി -
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍; ക്ലാസുകള്‍ ഓണ്‍ലൈനില്‍ -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സൗദി അറേബ്യയും റഷ്യയും വിസ രഹിത യാത്ര തുടങ്ങുന്നു; 3 മാസം താമസിക്കാം, ഹജ്ജ് അനുവദിക്കില്ല -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
വ്യാഴാഴ്ച പൊതുഅവധി; ഈ സ്ഥാപനങ്ങൾക്ക് ബുധനാഴ്ചയും വെള്ളിയാഴ്ചയും അവധി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം













Click it and Unblock the Notifications