Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയില്‍ വെടിനിര്‍ത്തല്‍ അനിവാര്യം, പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കണമെന്ന് കുവൈത്ത്

ദുബായ്: ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ്. കുവൈത്തില്‍ നടന്ന ജിസിസി ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണം എന്നും സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കാനും അടിയന്തര മാനുഷിക സഹായം എത്തിക്കുന്നതിന് സുരക്ഷിത ഇടനാഴികള്‍ തുറക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.

'അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കനുസൃതമായി ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള പലസ്തീന്റെ ആവശ്യത്തിന് തങ്ങള്‍ അചഞ്ചലമായ പിന്തുണ ആവര്‍ത്തിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കരാറിന് വേണ്ടി നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളെ അഭിനന്ദിക്കുന്നു എന്നും കുവൈത്ത് അമീര്‍ പറഞ്ഞു.

GCC Summit

ലെബനനിലെ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത് എന്നും ഇതിനുള്ള സൗദിയുടെ ശ്രമങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നു എന്നും അമീര്‍ വ്യക്തമാക്കി. ' ഇസ്രയേലും ലെബനനിലെ ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ ശുഭാപ്തിവിശ്വാസമുണ്ട്. ഇത് മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ യുദ്ധത്തെ കുറിച്ചും ലെബനന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളിലെ സംഭവവികാസങ്ങളും ജിസിസി ഉച്ചകോടി ചര്‍ച്ച ചെയ്യും. അംഗരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഏകീകരണം വര്‍ധിപ്പിക്കുന്നതിനും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനത്തിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഗള്‍ഫ് രാഷ്ട്രങ്ങളിലെ നേതാക്കള്‍ ചര്‍ച്ച ചെയ്യും. കുവൈത്ത് അമീര്‍ ആണ് ജിസിസി ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

അതേസമയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. പരമാധികാര ഫണ്ടുകള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക അന്വേഷണങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ഉന്നതതല സമിതികളുടെ രൂപീകരണം ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ണായക നടപടി സ്വീകരിക്കണമെന്ന് അല്‍-ബുദൈവി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ സൈനിക ആക്രമണം കാരണം ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീനികള്‍ നേരിടുന്ന കടുത്ത മാനുഷിക പ്രതിസന്ധിയും അല്‍-ബുദൈവി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+