Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ആളുകൾക്ക് വേണ്ടേ?വിലയിൽ 2000 രൂപയിലധികം കുറഞ്ഞു,പക്ഷെ സംഭവിച്ചത്..ലാഭം കൊയ്യാൻ മറ്റൊരു വഴിയും

സ്വർണത്തിന്റെ ചാഞ്ചാട്ടത്തിൽ അമ്പരന്ന് നിൽക്കുന്ന ഉപഭോക്താക്കൾ. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസം ഉയർന്ന സ്വർണ വില ഇന്ന് താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3225 ഡോളറിനാണ് ഇന്നത്തെ സ്വർണവ്യാപാരം. ചൈനയ്ക്ക് പിന്നാലെ താരിഫ് വിഷയത്തിൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി യുഎസ് സമവായം ഉണ്ടാക്കിയേക്കുമെന്ന വിലയിരുത്തലാണ് വിലകുറവിന് കാരണമായത്. ആഗോള വിപണയിലെ ഈ ചലനങ്ങൾ ദുബായിയിലും സ്വർണ വിലയിൽ ഇടിവിന് കാരണമായിട്ടുണ്ട്. എന്നാൽ ഈ വിലക്കുറവിനിടയിൽ ഉപഭോക്താക്കൾ സ്വർണം വാങ്ങുന്നുണ്ടോയെന്നതാണ് ഉയരു്നന ചോദ്യം.

സ്വർണം ആളുകൾക്ക് വേണ്ടേ?

കഴിഞ്ഞാഴ്ച യുഎഇയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 371 ദിർഹമായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച വില കുത്തനെ വീണു. 11 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയ്ത 361.5 ദിർഹത്തിനായിരുന്നു അന്ന് സ്വർണ വ്യാപാരം. രണ്ട് ദിവസം പിന്നിടുമ്പോൾ സ്വർണ വില വീണ്ടും കുറഞ്ഞ് 360.25 ദിർഹത്തിലെത്തി. എന്നാൽ ഈ വിലക്കുറവിലും ജ്വല്ലറികളിലേക്ക് ആളുകൾ എത്തുന്നില്ലെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. വിലയിലെ ഇടയ്ക്കിടെയുള്ള ചാഞ്ചാട്ടം തന്നെയാണ് ആളുകളെ ജ്വല്ലറികളിൽ നിന്നും അകറ്റുന്നത്. നിലവിലെ കിഴിവ് ടൂറിസ്റ്റുകൾ ഉപയോഗപ്പെടുത്താറുണ്ടെങ്കിലും അവരും വാങ്ങാൻ മടിക്കുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്.

Gold Rate In UAE

തന്ത്രം പയറ്റി വ്യാപാരികൾ

ആളുകളെ ജ്വല്ലറികളിൽ എത്തിക്കാൻ പല തന്ത്രങ്ങളും വ്യാപാരികൾ പയറ്റുന്നുണ്ട്. അതിലൊന്നാണ് പഴയ സ്വർണം കൊടുത്ത് പുതിയ സ്വർണം വാങ്ങുമ്പോഴുള്ള എക്സ്ചേഞ്ച് ഓഫർ. എന്നാൽ ഇത്തരം വാഗ്ദാനങ്ങൾ ഉപഭോക്താക്കൾ ഏറ്റെടുത്തോയെന്ന് ഇപ്പോൾ പറയുക എളുപ്പമല്ലെന്ന് ഇവർ പറയുന്നു. മാത്രമല്ല വില കുറയാൻ സാധ്യതയുണ്ടെന്ന തോന്നൽ ഉള്ളതിനാൽ സ്വർണപ്രേമികൾ കാത്തിരിപ്പിലായിരിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. സ്വർണത്തിന് വില കൂടുമ്പോഴാണ് അല്ലാതെ കുറയുമ്പോഴല്ല ഇത്തരം എക്സ്ചേഞ്ച് ഓഫറുകൾ ഫലിക്കുകയെന്നും വ്യാപാരികളിലൊരാൾ പറഞ്ഞു.

വെക്കേഷനും ചതിച്ചല്ലോ

നാട്ടിലേക്ക് മടങ്ങുമ്പോൾ മലയാളികൾ അടക്കമുള്ളവർക്ക് ദുബായിൽ നിന്നും സ്വർണം വാങ്ങുന്ന പതിവുണ്ട്. എന്നാൽ വില കൂടി നിൽക്കുന്ന സാഹചര്യത്തിൽ പലരും ഇതിന് മടിക്കുന്നു. മാത്രമല്ല വിമാനടിക്കറ്റ്, യാത്ര ചെലവ് എന്നിവയെല്ലാം കാശ് പൊടിയുന്ന പരിപാടിയാണെന്നത് കൊണ്ട് ഇപ്പോൾ സ്വർണം വാങ്ങി അതിന്റെ ഭാരം കൂടി തലയിൽ വെക്കണമോയെന്ന ചിന്തയിലാണ് പലരും.

ആളുകൾ കൂട്ടത്തോടെ എത്തണമെങ്കിൽ

ദുബായിൽ ജ്വല്ലറികളിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തണമെങ്കിൽ പവൻ വില ഇനിയും 10 മുതൽ 15 വരെ കുറയേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കുറഞ്ഞത് 350 ദിർഹമെങ്കിലും ആകാതെ ആഭരണപ്രേമികൾ ജ്വല്ലറികളിലേക്ക് ഇടിച്ച് കയറില്ലെന്നും ഇവർ വ്യക്തമാക്കി.

ഇനി എന്ത് സംഭവിക്കും?

യുഎസിൽ കേന്ദ്രബാങ്ക് എന്ത് നിലപാട് എടുക്കുമെന്നത് സ്വർണനിലയിൽ കാര്യമായ സ്വാധീനം ചെലുത്തിയേക്കും. ഫെഡ് പലിശനിരക്ക് കുറച്ചാൽ അത് യുഎസ് ഡോളറിന് കരുത്ത് പകരും. സ്വാഭാവികമായും സ്വർണവില കുത്തനെ ഉയർന്നേക്കും. പലിശ നിരക്ക് കുറക്കാൻ ട്രംപ് ഭരണകുടം ഫെഡ് റിസർവിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നത് മറ്റൊരു കാര്യം. എന്നാൽ താരിഫ് യുദ്ധത്തിൽ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ പലിശ നിരക്ക് കുറക്കാൻ വൈകിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പലിശ നിരക്ക് കുറഞ്ഞാൽ അത് ഡോളറിന് തിരിച്ചടി നൽകും, സ്വർണ വില കൂടും.

ഇന്ന് കേരളത്തിൽ എന്ത് സംഭവിച്ചു

കേരളത്തിലെ സ്വർണ വില ഇന്ന് 50 രൂപ കുറഞ്ഞ് ഗ്രാമിന് 8,805 രൂപയായി. പവന് വില 70,440 രൂപയാണ്. 5 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ചേർത്ത് 76,235 രൂപയെങ്കിലും നൽകേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+