യുഎഇ പോലെ ഒമാന്‍ വില കുറയ്ക്കും; ഇന്ത്യയുടെ നിര്‍ണായക നീക്കം, സുല്‍ത്താന്റെ വരവിന് ശേഷം
ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക്. ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരം ശക്തിപ്പെടാന്‍ വഴിയൊരുങ്ങുന്നു. മാത്രമല്ല, പരസ്പരമുള്ള നിക്ഷേപം കൂട്ടാനും ആലോചനകളുണ്ട്. ഒമാനും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിപ) വൈകാതെ ഒപ്പുവയ്ക്കുമെന്നാണ് വിവരം. ക്രൂഡ് ഓയിലിന് വേണ്ടി ഒമാനെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വന്‍ നേട്ടമാകും.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ നടത്തിയ ചര്‍ച്ചകളാണ് വ്യാപാര കരാറിലേക്ക് വഴി തെളിക്കുന്നത്. കരാര്‍ ഈ വര്‍ഷം ഒപ്പുവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഒമാന്‍ വാണിജ്യ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ് പറഞ്ഞു. 2022ല്‍ യുഎഇ ഇന്ത്യയുമായി സിപ കരാര്‍ ഒപ്പുവച്ചിരുന്നു. ഇരുരാജ്യങ്ങളും ഇതിന്റെ നേട്ടം കൊയ്യുന്നുമുണ്ട്. എന്താണ് കരാര്‍ കൊണ്ടുള്ള നേട്ടമെന്ന് പറയാം...

കരാര്‍ നിലവില്‍ വന്നാല്‍ ഇന്ത്യയും ഒമാനും നികുതികളില്‍ വിട്ടുവീഴ്ച ചെയ്യും. ഇന്ത്യയില്‍ നിന്നുള്ള വസ്തുക്കള്‍ ഒമാനിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ആ രാജ്യം ഇറക്കുമതി നികുതിയില്‍ ഇളവ് വരുത്തും. ഇന്ത്യ തിരിച്ചും. പ്രകൃതി വിഭവങ്ങള്‍ക്ക് വേണ്ടി ഇന്ത്യ ഒമാനെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ കരാര്‍ എന്തുകൊണ്ടും ഇന്ത്യയ്ക്ക് നേട്ടമാകും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരം ശക്തിപ്പെട്ടിട്ടുണ്ട്. ഒമാന്റെ പ്രധാന വ്യാപാര പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് ഇതിനകം സാധിച്ചു. ഒമാന്‍ ക്രൂഡ് ഓയില്‍ കയറ്റി അയക്കുന്ന നാലാമത്തെ പ്രധാന രാജ്യമാണ് ഇന്ത്യ.
മാത്രമല്ല, ഒമാന്റെ എണ്ണ ഇതര കയറ്റുമതി പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. സിപ കരാര്‍ പ്രകാരം ഏതൊക്കെ വസ്തുക്കള്‍ക്ക് നികുതി ഇളവ് നല്‍കണം എന്നത് ചര്‍ച്ച ചെയ്തു തീരുമാനിക്കും.
സിപ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ് എന്ന് ഒമാന്റെ വാണിജ്യ മന്ത്രി പറഞ്ഞു. പലതവണ ചര്‍ച്ചകള്‍ നടത്തി. അടുത്ത ചര്‍ച്ച ഉടനെ നടക്കും. ഇന്ത്യയുമായി വ്യാപാര ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ ഒമാന്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഒമാനില്‍ കോടികള്‍ മുതല്‍ മുടക്കിയ നിരവധി ഇന്ത്യന്‍ നിക്ഷേപകരുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളെ പോലെ ഒമാനും ക്രൂഡ് ഓയിലില്‍ നിന്നുള്ള വരുമാനത്തിന് അപ്പുറമുള്ള ആദായം കണ്ടെത്താന്‍ ശ്രമിക്കുകയാണ്. വിഷന്‍ 2040 എന്ന പദ്ധതി ഒമാന്‍ 2020ല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗം കൂടിയാണ് ലോകത്തെ പ്രധാന വിപണിയായ ഇന്ത്യയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാരണം.
ഇന്ത്യയും ഒമാനും പങ്കാളികളായ സംയുക്ത നിക്ഷേപ ഫണ്ട് നിലവിലുണ്ട്. 30 കോടി ഡോളറാണ് ഈ ഫണ്ടിലുള്ളത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് എസ്ബിഐയും ഒമാന്റെ ഭാഗത്ത് നിന്ന് ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുമാണ് തുല്യമായി ഫണ്ട് കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്ന് പശ്ചിമേഷ്യ വഴി യൂറോപ്പിലേക്കുള്ള സാമ്പത്തിക ഇടനാഴി ചരക്കു കടത്തിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് ഒമാന്‍ വാണിജ്യ മന്ത്രി പ്രതികരിച്ചു.












Click it and Unblock the Notifications