യുഎഇ മണ്ണില്‍ രണ്ടുംകല്‍പ്പിച്ച് ഇറാന്‍; പടയൊരുക്കി അമേരിക്കയും... ഗള്‍ഫില്‍ സംഭവിക്കുന്നത്...
ദുബായ്: അറബ് രാജ്യങ്ങളിലെ ഏറ്റവും വീര്യമേറിയ സൈനിക ശക്തിയാണ് ഇറാന്‍. അണ്വായുധമുണ്ടെന്ന് അമേരിക്കയും ഇസ്രായേലും സംശയിക്കുന്ന രാജ്യം. ലോകത്തെ പ്രധാന കടല്‍ ചരക്കുപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അതിര്‍ത്തിയിലാണ്. അടുത്തിടെ ഇവിടെ ചില ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണ് എന്ന് അമേരിക്ക പറയുന്നു. ഇത് നേരിടാന്‍ വന്‍ സൈനിക വ്യൂഹത്തെ മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ് അമേരിക്ക.
അതിനിടെയാണ് ഇറാന്‍ സൈന്യം ശക്തി പ്രകടനത്തിന്റെ ഭാഗമായി സൈനിക അഭ്യാസം തുടങ്ങിയിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള അത്യാധുനിക മിസൈലുകളും മറ്റും പ്രദര്‍ശിപ്പിച്ചാണ് അഭ്യാസം. ഇത് നടക്കുന്നതാകട്ടെ ഗള്‍ഫിലെ അബു മൂസ, ഗ്രേറ്റര്‍ തമ്പ്, ലെസ്സര്‍ തമ്പ് തുടങ്ങിയ ദ്വീപുകളിലാണ്. ഈ ദ്വീപുകള്‍ യുഎഇ ഷാര്‍ജയുടെ ഭാഗമായി ഉള്‍പ്പെടുത്തിയതാണ് എന്നതാണ് മറ്റൊരു കാര്യം.

ഇറാന്റെ വിപ്ലവ ഗാര്‍ഡ് സൈനിക അഭ്യാസം തുടങ്ങിയതോടെ മേഖലയില്‍ രാഷ്ട്രീയ പോര് തുടങ്ങുമോ എന്നാണ് ഉയരുന്ന ചോദ്യം. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നാണ് ഈ ദ്വീപുകള്‍. 1971ല്‍ ഇറാനിലെ ഷാ ഭരണകൂടം ഇവിടെ നാവിക സേനയെ വിന്യസിച്ചിരുന്നു. അതേസമയം, മേഖല വിട്ടുപോകുമ്പോള്‍ ബ്രിട്ടന്‍ ദ്വീപുകള്‍ കൈമാറിയത് തങ്ങള്‍ക്കാണെന്ന് യുഎഇ പറയുന്നു.
യുഎഇയുടെ വാദത്തിനാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ മേല്‍ക്കൈ. ഇറാന്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല. അടുത്തിടെ അനുരജ്ഞന ചര്‍ച്ച നടത്താനുള്ള നീക്കം പോലും ഇറാന്‍ അനുവദിച്ചില്ല. കഴിഞ്ഞ മാസം ദ്വീപുമായി ബന്ധപ്പെട്ട ജിസിസി പ്രസ്താവനയോട് റഷ്യ യോജിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ചൈനയും യോജിച്ചു. രണ്ട് രാജ്യങ്ങളിലെയും അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധിച്ചാണ് ഇറാന്‍ പ്രതികരിച്ചത്.
ചൈനയും റഷ്യയും ഇറാനുമായി അടുപ്പമുള്ളവരാണ് എന്നത് വേറെ കാര്യം. യുദ്ധ വിമാനങ്ങള്‍, യുദ്ധ കപ്പലുകള്‍, സൈനിക ഉപകരണങ്ങല്‍ എന്നിവയുമായിട്ടാണ് ഇറാന്‍ സൈന്യം ദ്വീപുകളില്‍ ശക്തിപ്രകടനം തുടങ്ങിയത്. 600 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇറാന്‍ സൈന്യം ഈ അഭ്യാസത്തിനിടെ പ്രദര്‍ശിപ്പിച്ചു. യുഎഇക്കും അമേരിക്കക്കുമുള്ള മുന്നറിയിപ്പായി ഇതിനെ കാണുന്നു.
അതേസമയം, അടുത്തിടെ ഇറാന്‍ സൈന്യം വിദേശ കപ്പലുകള്‍ പിടികൂടിയതിനെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്. ഇറാനെ ഭീഷണിപ്പെടുത്താന്‍ യുഎസ് സൈനികരെ സജ്ജരാക്കി നിര്‍ത്തിയിരിക്കുകയാണ്. യുദ്ധ വിമാനങ്ങള്‍ ഒരുക്കി നിര്‍ത്തിയ കപ്പലുകള്‍ മേഖലയില്‍ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. കൂടെ ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരെയും
ചരക്കു കപ്പലുകളുടെ യാത്ര സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു. അമേരിക്കയെ വിറപ്പിക്കാന്‍ ഇറാന്‍ പുതിയ മിസൈല്‍ നിര്‍മിച്ചിട്ടുണ്ട്. 1000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മിസൈലിന് അബു മഹ്ദി എന്നാണ് പേര്. 2020ല്‍ അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാഖിലെ സൈനിക ഓഫീസറുടെ പേരാണ് അബു മഹ്ദി. ഇറാനും അമേരിക്കയും ഒരുഭാഗത്ത് പോരടിക്കവെയാണ് യുഎഇ-ഇറാന്‍ അതിര്‍ത്തിയിലെ സൈനിക അഭ്യാസം.












Click it and Unblock the Notifications