ഖത്തര്‍, ബഹ്റൈന്‍ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; യുഎഇയിലും കുവൈത്തിലും, ആശങ്ക പരക്കുന്നു
ദോഹ: ഇറാന്റെ തിരിച്ചടി പ്രതീക്ഷിച്ച് അമേരിക്ക. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നത് ഖത്തറിലാണ്. ഇറാനെതിരായ നീക്കത്തിന് പിന്നാലെ ഖത്തറിലെ യുഎസ് എംബസി അമേരിക്കന്‍ പൗരന്മാര്ക്കും ഉദ്യോഗസ്ഥര്‍ക്കും ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ് നിര്‍ദേശം നടപ്പാക്കിയതായി അറിയിച്ചു. ഖത്തറിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആശങ്കയിലാണ്. ഖത്തറും ബഹ്റൈനും ലക്ഷ്യമിട്ട് ഇറാന് മിസൈലുകള്‍ എത്തി.
കഴിഞ്ഞ ജൂണില്‍ ഇറാനിലെ ആണവ കേന്ദ്രം അമേരിക്ക ആക്രമിച്ചിരുന്നു. ഇറാന് തിരിച്ചടി നല്‍കിയത് ഖത്തറിലെ യുഎസ് താവളത്തിലാണ്. അതേ രീതിയില്‍ ഇറാന് നീങ്ങിയാല്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണം എന്ന നിര്‍ദേശങ്ങളാണ് അമേരിക്കന്‍ എംബസി നല്‍കിയിരിക്കുന്നത്. ഖത്തറിന് പുറമെ ബഹ്റൈനിലും സമാനമായ നിര്‍ദേശം അമേരിക്ക നല്‍കിയിട്ടുണ്ട്.

അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. 30 ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. തൊട്ടുപിന്നാലെ ഇറാന് 30 മിസൈലുകള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടു. കൂടാതെ യമനിലെ ഹൂത്തികളും ഇസ്രായേലിലേക്ക് മിസൈല്‍ അയച്ചു. ഇതോടെ യുദ്ധം വ്യാപിക്കുകയാണ്.
താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷിതമായ ഇടം കണ്ടെത്തണം, അല്ലെങ്കില്‍ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറിത്താമസിക്കണം, ഭക്ഷണവും വെള്ളവും മരുന്നും കൈവശം കരുതണം, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കരുത്. ആളുകളുമായി സമ്പര്‍ക്കം പാടില്ല. എങ്കിലും ചുറ്റും നടക്കുന്നത് എന്താണ് എന്ന് അറിഞ്ഞിരിക്കണമെന്നും ഫോണ്‍ മുഴുവന്‍ ചാര്‍ജ് ചെയ്യണം എന്നും നിര്‍ദേശമുണ്ട്. ഇടയ്ക്ക് കുടുംബവുമായി ബന്ധപ്പെടാനും നിര്‍ദേശം നല്കി.
ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, യുഎഇ, സൗദി എന്നിവിടങ്ങളില്‍ ആക്രമണം
ഇറാന്റെ മിസൈലുകള്‍ ഖത്തറിനെ ലക്ഷ്യമിട്ട് എത്തി എന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവ തകര്‍ത്തുവെന്നും മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലും സമാനമായ നീക്കമുണ്ടായി. ഗള്‍ഫ് രാജ്യങ്ങള്‍ മൊത്തം ജാഗ്രതയിലാണ്. ഇറാനെ ആക്രമിക്കരുത് എന്ന് ജിസിസി രാജ്യങ്ങള്‍ ആവര്‍ത്തിച്ച് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
ഖത്തര്‍ സര്‍ക്കരിന്റെ സന്ദേശം എല്ലാ മൊബൈല്‍ ഫോണിലും എത്തി. എല്ലാവരും സുരക്ഷിതരായി ഇരിക്കണം എന്നാണ് നിര്‍ദേശം. യുഎസ് നേവിയുടെ ആസ്ഥാനത്താണ് ബഹ്റൈനില്‍ ഇറാന്റെ മിസൈല്‍ പതിച്ചത്. മനാമയില്‍ സ്ഫോടന ശബ്ദം കേട്ടു. ആരും പുറത്തിറങ്ങരുത് എന്ന് ബഹ്റൈന്‍ ഭരണകൂടം നിര്‍ദേശം നല്കി. ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയും പൗരന്മാര്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുവൈത്തിലും യുഎഇയിലും സ്ഫോടനം ഉണ്ടായതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.സൗദിയിലേക്കും ഇറാന്റെ മിസൈല്‍ വന്നു. യുഎഇ വ്യോമപാത അടച്ചു. മിക്ക ജിസിസി രാജ്യങ്ങളിലും സൈറണുകള്‍ മുഴങ്ങി. യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് ഇറാന്റെ മിസൈലുകള്‍ എത്തുന്നത്. മേഖല മൊത്തം യുദ്ധം വ്യാപിക്കുന്നു എന്നാണ് മനസിലാകുന്നത്. ലക്ഷക്കണക്കിന് പ്രവാസികള്‍ താമസിക്കുന്നതിനാല്‍ ജിസിസിയിലെ കാര്യങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
-
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സൂചന നൽകി ട്രംപ്; 'ഞങ്ങൾ ലക്ഷ്യത്തോട് അടുത്തിരിക്കുന്നു' -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
യുഎസ് ഉപരോധത്തില്‍ ഇളവ്; ഇറാനിയന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ











Click it and Unblock the Notifications