Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ, തുര്‍ക്കി രക്ഷിക്കും; പിന്നെ ചൈനയും, പ്രതീക്ഷയില്‍ ഇറാന്‍, ചാക്ക് പണത്തിലും കാര്യമില്ല

തെഹ്‌റാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇറന്‍ കൂപ്പുകുത്തുന്നു എന്ന് റിപ്പോര്‍ട്ട്. ഇറാന്‍ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് വെല്ലുവിളി. ഒരു ഡോളറിന് 1040000 റിയാല്‍ എന്ന നിരക്കിലാണ് അനൗദ്യോഗിക മാര്‍ക്കറ്റുകളിലെ ഇടപാട് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ വ്യാപാരിയെയും ഓണ്‍ലൈന്‍ കറന്‍സി ട്രാക്കര്‍മാരെയും ഉദ്ധരിച്ചാണ് വാര്‍ത്ത.

ആണവ കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഇറാനെതിരെ പുതിയ ഉപരോധത്തിന് ഫ്രാന്‍സ്, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനും നീക്കം നടത്തുന്നുണ്ട്. ഈ വിവരം പുറത്തുവന്നതാണ് റിയാലിന്റെ മൂല്യം ഇടിയാന്‍ കാരണമായത്. കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ഡോളറിന് 1050000 റിയാല്‍ എന്ന നിരക്കിലേക്ക് ഇടിഞ്ഞിരുന്നു. പുതിയ ഇടിവ് ഈ റെക്കോര്‍ഡിനെ മറികടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

iran rial value-

അതേസമയം, യൂറോപ്പിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. ഇറാനെ ഭിന്നിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം എന്ന് ഇറാന്‍ കുറ്റപ്പെടുത്തി. പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍. ചൈനയുമായുള്ള വ്യാപാരം ശക്തിപ്പെടുത്താന്‍ സാധിച്ചത് നേട്ടമായി ഇറാന്‍ വിലയിരുത്തുന്നു. അതോടൊപ്പം തുര്‍ക്കിയും യുഎഇയും ഇറാനുമായി കൂടുതല്‍ സഹകരിക്കന്‍ തുടങ്ങി.

ചൈനയുമായുള്ള എണ്ണ ഇതര വ്യാപാരം ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന സമിതിയുടെ അധ്യക്ഷന്‍ മാജിദ് റസാ ഹരീരി പറഞ്ഞത്. ചൈനയും ഇറാനും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം 70 ബില്യണ്‍ ഡോളറാണ്. ഇറാന്റെ വ്യാപാരത്തില്‍ 54 ശതമാനം ചൈനയുമായിട്ടാണ്. ഇതില്‍ 29 ശതമാനം ഇറാന്റെ കയറ്റുമതിയും 25 ശതമാനം ഇറക്കുമതിയുമാണ്.

യുഎഇ ബന്ധം ശക്തിപ്പെടുത്തും

കയറ്റുമതി വര്‍ധിപ്പിച്ച് പ്രതിസന്ധി മറികടക്കാനാണ് ഇറാന്റെ പദ്ധതി. അഞ്ച് രാജ്യങ്ങളുമായിട്ടാണ് പ്രധാനമായും ഇറാന്റെ വ്യാപാരം പുരോഗമിക്കുന്നത്. ചൈന, ഇറാഖ്, യുഎഇ, തുര്‍ക്കി, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളാണിത്. ഇറാന്റെ മൊത്തം കയറ്റുമതി-ഇറക്കുമതിയില്‍ 72.5 ശതമാനം ഈ അഞ്ച് രാജ്യങ്ങളുമായിട്ടാണ്. യുഎഇയുമായി 13 ശതമാനമാണ് വ്യാപാരം. തുര്‍ക്കിയുമായി 10 ശതമാനവും. മൊത്തം കയറ്റുമതിയില്‍ അല്‍പ്പം ഇടിവ് വന്നത് ഇറാനെ ആശങ്കപ്പെടുത്തുന്നു.

യുഎഇയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാനാണ് ഇറാന്റെ തീരുമാനം. ഇറാനില്‍ നിന്ന് നിരവധി ചരക്കുകള്‍ യുഎഇയിലേക്ക് അയക്കുന്നുണ്ട്. കൂടാതെ മറ്റു രാജ്യങ്ങളിലേക്കുള്ള ചരക്കുകള്‍ യുഎഇ വഴിയും ഇറാന്‍ അയക്കുന്നുണ്ടത്രെ. ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പെട്രോകെമിക്കല്‍സ്, സിമന്റ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്.

ഭക്ഷ്യവസ്തുക്കള്‍ക്ക് വേണ്ടി അഫ്ഗാനിസ്താന്‍ ആശ്രയിക്കുന്ന ഒരു രാജ്യമാണ് ഇറാന്‍. ഇറാനും പാകിസ്താനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പമാണ് തുര്‍ക്കിയുമായുള്ള വ്യാപാരം. ചൈന, ഇറാഖ്, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി വ്യാപാരം വിപുലീകരിക്കാനുള്ള നീക്കങ്ങളിലാണ് ഇറാന്‍. വ്യാപാര കമ്മി കുറയ്ക്കാന്‍ സാധിച്ചാല്‍ ഇറാന്റെ റിയാലിന് കരുത്ത് വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+