Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ദുരന്തം: മരിച്ചത് 21 ഇന്ത്യക്കാര്‍, 11 മലയാളികളും; അനുശോചിച്ച് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തില്‍ 21 പേര്‍ മരിച്ചു. ഇതില്‍ പതിനൊന്ന് പേര്‍ മലയാളികളാണ്. ദുരന്തത്തില്‍ മരിച്ചവരുടെ മൊത്തം എണ്ണം 41 ആയി ഉയര്‍ന്നിരിക്കുകയാണ്. മരിച്ചവരില്‍ ഒരാള്‍ കൊല്ലം സ്വദേശിയാ ഷമീര്‍ ആണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശിയാണ് ഷമീര്‍.

അതേസമയം കുവൈത്ത് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. തീപ്പിടുത്തം തീര്‍ത്തും ദു:ഖകരമായ സംഭവമാണ്. മരിച്ചവരുടെ ബന്ധുക്കളുടെ പ്രാര്‍ത്ഥനയില്‍ ചേരുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി. കുവൈത്തിലെ ഇന്ത്യന്‍ എംബസി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും, സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മോദി എക്‌സില്‍ കുറിച്ചു.

kuwait-fire

അതേസമയം അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് കുവൈത്തിലേക്ക് തിരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കീര്‍ത്തി വര്‍ധന്‍ സിംഗ് ഏകോപിപ്പിക്കും. അതേസമയം വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പരുക്കേറ്റവര്‍ക്ക് എല്ലാ വിധ സഹായങ്ങളും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി.

കുവൈത്തിലെ അല്‍ അദാന്‍ ആശുപത്രി, അല്‍ കബീര്‍ മുബാറക്ക് ആശുപത്രി എന്നിവ ഇന്ത്യന്‍ അംബാസിഡര്‍ ആദര്‍ശ് സ്വെയ്ക്ക സന്ദര്‍ശിച്ചു. അല്‍ അദാനില്‍ മുപ്പതോളം ഇന്ത്യക്കാര്‍ തീപ്പിടുത്തത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല. അല്‍ കബീറില്‍ 11 പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ഇതില്‍ പത്ത് പേര്‍ ഇന്ന് തന്നെ ആശുപത്രി വിടും. ഒരാളുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ആരും ഗുരുതരാവസ്ഥയില്‍ അല്ല. എംബസി എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

മരിച്ച 40 പേരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീര്‍, ലൂക്കോസ്, വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ്, കേളു പൊന്മലേരി, സ്റ്റീഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ്, ഷെരീഫ്, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരന്‍ പിവി, വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ചവര്‍.

തീപിടുത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാര്‍ താമസിച്ച ഫ്‌ളാറ്റിലാണ്. മാംഗെഫില്‍ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പിലാണ് തീപ്പിടുത്തമുണ്ടായത്. പുലര്‍ച്ചെ നാലിനായിരുന്നു തീപ്പിടുത്തം. മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നു. അതേസമയം പോലീസിനെ അടക്കം അറിയിക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്.

ഇരുപത് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ തിക്കും തിരക്കും വരെയുണ്ടായി. പലരും കെട്ടിടത്തിന് പുറത്തേക്ക് ചാടി നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരുക്കേറ്റിട്ടുണ്ട്.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍.

നവീന്‍ അബ്ബാസിയ മേഖല സെക്രട്ടറി- +965 99861103
അന്‍സാരി സാല്‍മിയ മേഖലാ സെക്രട്ടറി- +965 60311882
ജിന്‍സ് തോമസ് കല കുവൈറ്റ് സാമൂഹിക വിഭാഗം സെക്രട്ടറി- +965 65589453

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+