പ്രവാസികള്‍ ശ്രദ്ധിക്കണം; ഈ ഫൈന്‍ ഒരിക്കലും താങ്ങില്ല, 1200 കുവൈത്തി ദിനാര്‍ ചെറിയ സംഖ്യയല്ല
കുവൈത്ത് സിറ്റി: വിദേശികളെ ബാധിക്കുന്ന ഒട്ടേറെ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുതിയ താമസ നിയമം കുവൈത്ത് ഭരണകൂടം അടുത്തിടെ പാസാക്കിയിരുന്നു. ഞായറാഴ്ച മുതല്‍ ഇവ നിലവില്‍ വന്നു. ചട്ടം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാന്‍ വ്യവസ്ഥയുള്ളതാണ് നിയമം. അതുകൊണ്ടുതന്നെ കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.
റസിഡന്‍സി പെര്‍മിറ്റ് ഇല്ലാത്തവരും പുതുക്കാത്തവരും കുടുങ്ങും. ആദ്യത്തെ ഒരു മാസം ഓരോ ദിവസത്തിനും രണ്ട് കുവൈത്തി ദിനാര്‍ വീതമാകും പിഴ. ആദ്യം മാസം കഴിഞ്ഞാല്‍ പിഴ നാല് ദിനാര്‍ ആയി ഉയരും. പരമാവധി പിഴത്തുക 1200 ദിനാര്‍ ആയിരിക്കും.

കാലാവധി കഴിഞ്ഞ റസിഡന്‍സി പെര്‍മിറ്റ് പുതുക്കാത്ത വീട്ടുജോലിക്കാര്‍ക്ക് ഓരോ ദിവസം രണ്ട് ദിനാര്‍ വീതം പിഴയുണ്ടാകും. പരമാവധി 600 ദിനാറും. പ്രസവം കഴിഞ്ഞ് നാല് മാസത്തിന് ശേഷവും കുഞ്ഞിന്റെ ജനന രജിസ്ട്രേഷന് നടത്തിയില്ലെങ്കില്‍ രണ്ട് ദിനാര്‍ വീതം പ്രതിദിനം പിഴ ഈടാക്കും. ഒരു മാസമായിരിക്കും ഈ പിഴയുടെ കാലാവധി. ഒരു മാസം കഴിഞ്ഞാല്‍ പ്രതിദിന പിഴ നാല് ദിനാറായി ആയി ഉയരും. പരമാവധി പിഴ 2000 ദിനാര്‍ ആയിരിക്കും.
താല്‍ക്കാലിക താമസ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കില്‍ രണ്ട് ദിനാര്‍ വീതം ഓരോ ദിവസവും പിഴയുണ്ടാകും. പരമാവധി 1200 ദിനാറും. വിസിറ്റ് വിസക്കാര്‍ കാലാവധി കഴിഞ്ഞിട്ടും കുവൈത്തില്‍ താമസിച്ചാല്‍ ഓരോ ദിവസവും 10 ദിനാര്‍ വീതം പിഴയീടാക്കും. പരാമവധി പിഴയായി 2000 ദിനാര്‍ ചുമത്തും.
10 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട് എന്നാണ് കണക്ക്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന രാജ്യം കൂടിയാണ് കുവൈത്ത്. കുവൈത്തിലെ പിഴ സംഖ്യ രൂപയില്‍ കണക്കാക്കുമ്പോള്‍ വലിയ വ്യത്യാസമുണ്ടാകും. കാരണം ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സിയാണ് കുവൈത്ത് ദിനാര്‍. 278.19 രൂപയാണ് ഒരു കുവൈത്ത് ദിനാറിന്റെ ഇന്നത്തെ മൂല്യം.
കുവൈത്തുമായി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 43 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി കഴിഞ്ഞ മാസം കുവൈത്ത് സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണ്. നരേന്ദ്ര മോദിക്ക് മുമ്പ് ഇന്ദിരാ ഗാന്ധിയാണ് കുവൈത്ത് സന്ദര്‍ശിച്ച പ്രധാനമന്ത്രി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാന്‍ മോദിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കുന്ന ആറാമത്തെ രാജ്യമാണ് കുവൈത്ത്. സഹകരണം ശക്തമാണമെങ്കിലും നിയമം ലംഘിച്ചുള്ള നിരവധി ഇന്ത്യക്കാരെ കുവൈത്ത് നാടുകടത്തിയിട്ടുണ്ട്. ട്രാഫിക്, താമസ, വിസാ നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ കുവൈത്ത് ഭരണകൂടം പ്രത്യേക കാമ്പയിന് നടത്തിയിരുന്നു. അതുകൊണ്ടുതന്നെ വിസാ-റസിഡന്‍സി പെര്‍മിറ്റ് കാലാവധി കഴിയുന്ന തിയ്യതി പരിശോധിച്ച് രേഖകള്‍ ശരിപ്പെടുത്താന്‍ പ്രവാസികള്‍ ജാഗ്രത പാലിക്കണം.
-
ഗൾഫിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലുലു; ബഹ്റൈനിലേക്ക് പ്രത്യേക വിമാനത്തിൽ പഴം, പച്ചക്കറി എത്തിച്ചു -
വീഡിയോ പകർത്തിയാൽ അകത്താകും; അബുദാബി പൊലീസിന്റെ കർശന നടപടി -
ആശങ്ക വേണ്ട, ആറ് മാസത്തേക്കുള്ള സാധനങ്ങള്‍ സ്റ്റോക്കുണ്ട്..! ലുലു ഗ്രൂപ്പ് -
ദുബായിലെ പ്രവാസികള്‍ സ്വര്‍ണം വിറ്റ് പണമാക്കുന്നു..!! മുന്നില്‍ ഇന്ത്യക്കാര്‍; കാരണമിത് -
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഭാഗ്യനേട്ടം; 8.3 കോടിയുടെ സമ്മാനം..! -
സൗദി അറേബ്യയും യുഎഇയും ഒടുവില്‍ വളഞ്ഞ വഴിക്ക്; 2 പൈപ്പ് ലൈന്‍ സജീവം, ഹോര്‍മുസ് വിട്ടു -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം












Click it and Unblock the Notifications