Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സംരംഭം തുടങ്ങാന്‍ പോയാല്‍ നൂറു കുറ്റങ്ങള്‍, കേസും താഴ്ത്തിക്കെട്ടലും... എംഎ യൂസഫലി

റിയാദ്: മലയാളികള്‍ക്ക് അഭിമാനമാണ് പ്രമുഖ വ്യവസായി എംഎ യൂസഫലി. ലോകത്തെ എണ്ണംപറഞ്ഞ വ്യവസായികളിലൊരാള്‍. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധമാണ് അദ്ദേഹത്തെ ഉയര്‍ച്ചയിലേക്ക് നയിച്ചത്. അതെപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തം. സൗദി അറേബ്യയില്‍ ബൃഹദ് പദ്ധതികളാണ് അദ്ദേഹത്തിന്റെ ലുലു ഗ്രൂപ്പ് നടത്തിവരുന്നത്.

സംരംഭം തുടങ്ങുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സൗദി അറേബ്യയിലെ ഭരണകൂടം ചെയ്തു തരുന്നുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയണമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൂചിപ്പിച്ചതും എംഎ യൂസഫലി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ എടുത്തു പറഞ്ഞു. കേരളത്തില്‍ വ്യവസായം തുടങ്ങുമ്പോഴുള്ള പ്രതിസന്ധികളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ma-yusuf-ali

റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ പ്രാധാന്യവും അതുവഴി സൗദി അറേബ്യ ലക്ഷ്യമിടുന്ന കാര്യങ്ങളും യൂസഫലി പറഞ്ഞു. പുതിയ സൗദിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് വര്‍ഷത്തില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യയേറ്റീവ്. ബിസിനസ് തുടങ്ങുന്നതിനുള്ള എല്ലാ പശ്ചാത്തലവും ഭരണകൂടം ഒരുക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.

ചിലര്‍ പറയുന്നു താന്‍ വെറും കച്ചവടക്കാരനാണെന്ന്. വ്യവസായി അല്ല എന്ന്. ഇന്ത്യയില്‍ ഒമ്പത് സ്റ്റേറ്റുകളില്‍ വ്യവസായവും മാനുഫാക്ച്വറിങ് യൂണിറ്റുകളും നടത്തുന്നുണ്ട്. ഒരേ സമയം താന്‍ വ്യവസായിയും കച്ചവടക്കാരനുമാണ്- യൂസഫലി സരസമായി പറഞ്ഞു. സൗദി ഊന്നല്‍ നല്‍കുന്നത് ടൂറിസം മേഖലയ്ക്കാണെന്നും അതോടൊപ്പം എല്ലാ മേഖലയിലും സൗദി പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും യൂസഫലി പറഞ്ഞു.

ഏറ്റവും വലിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മക്കയില്‍ മൂന്നു മാസത്തിനകം ആരംഭിക്കും. കുബ പള്ളിക്ക് സമീപം മദീനയിലും തുടങ്ങും. യാമ്പുവിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് വരികയാണ്. ലുലു വിപുലീകരണം കൊവിഡ് കാരണം രണ്ടര വര്‍ഷത്തോളം വൈകി. എങ്കിലും പഴയ പദ്ധതി അതിവേഗം നടപ്പാക്കുകയാണെന്നും യൂസഫലി പറഞ്ഞു.

നിലവില്‍ സൗദിയില്‍ 57 ലുലു ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. 100 എത്തിക്കാനുള്ള ശ്രമമാണ്. 3000 ഇന്ത്യക്കാര്‍ സൗദിയിലെ ലുലുവില്‍ ജോലി ചെയ്യുന്നു. ഇതില്‍ 2700ലധികം മലയാളികളാണ്. 3000 സൗദി പൗരന്മാരുണ്ട്. ഇതില്‍ 1200 സ്ത്രീകളാണെന്നും യൂസഫലി പറഞ്ഞു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന 2030 വിഷന്‍ പദ്ധതിയെയും അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് സൗദിയിലെ ബിസിനസ് സാഹചര്യമെന്ന് യൂസഫലി പറഞ്ഞു. കേരളത്തില്‍ ഷോപ്പിങ് മാള്‍ നിര്‍മിക്കാന്‍ പോയാല്‍ നൂറു കേസും കുറ്റങ്ങളും താഴ്ത്തിക്കെട്ടലുമാണ്. കേരളത്തില്‍ മാത്രമാണ് ഇങ്ങനെയുള്ളത്. എങ്കിലും കേരളത്തില്‍ നിന്ന് താന്‍ ഓടിപ്പോയിട്ടില്ല. അത് നമ്മുടെ നാടാണല്ലോ. കേരളത്തിലുള്ളവര്‍ക്ക് ജോലി കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. സാന്ദര്‍ഭികമായി പറഞ്ഞെന്നേയുള്ളൂവെന്നും യൂസഫലി പറഞ്ഞു.

കേരളത്തില്‍ ഫിഷ് പ്രൊസ്സസിങ്, ഫുഡ് പ്രൊസ്സസിങ് എന്നിവ തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പച്ചക്കറികളും പഴങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് 8000 കോടി രൂപയുടെ കയറ്റുമതി ലുലു ചെയ്യുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. പക്ഷേ, കേരളത്തില്‍ ചില കപട പരിസ്ഥിതി വാദികളുണ്ട്. ഇന്ത്യയില്‍ ഓരോ സംസ്ഥാനങ്ങളും തമ്മില്‍ വികസന കാര്യത്തില്‍ മല്‍സരം നടക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+