യുഎഇയില്‍ ലുലു ഗ്രൂപ്പിന്റെ മെഗാ പ്ലാന്‍; 1.85 ബില്യണ്‍ സ്വരൂപിക്കുന്നു; ലക്ഷ്യം ഓഹരി വിപണി
ദുബായ്: എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ വലിയൊരു നീക്കത്തിന് തുടക്കമിടാന്‍ പോവുകയാണ്. റീട്ടെയില്‍ ഭീമനായ ലുലു ഗ്രൂപ്പ് അവരുടെ ഐപിഒ ഒക്ടോബര്‍ അവസാന വാരം ആരംഭിക്കാന്‍പോവുകയാണ്. ഐപിഒയില്‍ കമ്പനിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനുള്ള അവസരമുണ്ടാകും.
സ്വകാര്യ പങ്കാളിത്തം എന്നത് പൊതുപങ്കാളിത്തമായി മാറുന്ന കാലയളവ് കൂടിയായിരിക്കും ഇത്. ഐപിഒയുടെ പ്രധാന നടപടികള്‍ ഇതെല്ലാമാണ്. ഗള്‍ഫ് മേഖലയില്‍ വലിയൊരു തുക സമാഹരിക്കാന്‍ കൂടിയാണ് ലുലു ഗ്രൂപ്പ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് എന്ന ഐപിഒയ്ക്ക് തുടക്കമിടുന്നത്. വലിയ പ്ലാന്‍ ഇതിലൂടെ ലുലു ഗ്രൂപ്പ് മുന്നില്‍ കാണുന്നുണ്ട്.

ഒക്ടോബര്‍ അവസാന വാരമോ അതല്ലെങ്കില്‍ നവംബര്‍ ആദ്യവാരമോ ഓഹരികള്‍ വിറ്റഴിക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ലുലു ഗൂപ്പ് പക്ഷേ ഈ ഐപിഒയിലൂടെ യുഎഇയിലെ റീട്ടെയില്‍ മേഖലയെ തന്നെ പിടിച്ച് കുലുക്കാനുള്ള ശ്രമത്തിലാണ്. ഇരട്ട ലിസ്റ്റിംഗായിരിക്കും ലുലു നടത്തുക.
1.5 ബില്യണിനും 1.85 ബില്യണിനും ഇടയില്‍ ഒരു തുക സമാഹരിക്കാന്‍ വേണ്ടിയാണ് ഓഹരി വിപണിയിലെ ഈ ലിസ്റ്റ് ചെയ്യല്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നത്. സാവ്യ.കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്(എഡിഎക്‌സ്), സൗദി അറേബ്യന്‍ ഓഹരി വിപണിയായ തദാവുള്‍ എന്നിവയില്‍ ലുലു ഗ്രൂപ്പ് ഓഹരിയെ ലിസ്റ്റ് ചെയ്യും.
ഒക്ടോബര്‍ അവസാന വാരമുള്ള വ്യാപാര വിന്‍ഡോവില്‍ ഓഹരികള്‍ ഉള്‍പ്പെടുത്താനാണ് ലുലു പ്ലാന്‍ ചെയ്യുന്നത്. ഡിസംബറില്‍ വലിയൊരു അവധിക്കാലം വരാനുണ്ട്. അതുകൊണ്ട് തന്നെ ഓഹരികളെ ഇത്തരത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത് ലക്ഷ്യം സ്വന്തമാക്കാന്‍ ലുലു ഗ്രൂപ്പിനെ സഹായിച്ചേക്കും.
എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ്, അബുദാബി കൊമേഴ്ഷ്യല്‍ ബാങ്ക്, സിറ്റിഗ്രൂപ്പ് എന്നിവര്‍ ഐപിഎയുടെ ബുക്ക് റണ്ണേഴ്‌സായി മാറാനാണ് സാധ്യത. കൂടുതല്‍ ഓഹരികള്‍ ഇവര്‍ വാങ്ങാനും സാധ്യതയുണ്ട്. ഈ വര്‍ഷം തന്നെ നടന്ന മറ്റൊരു ഐപിഒയേക്കാള്‍ നാലോ അഞ്ചോ മടങ്ങ് വലുതായിരിക്കും ലുലു ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ലിസ്റ്റ് ചെയ്യല്‍.
അതേസമയം ലുലു ഗ്രൂപ്പ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2022ല്‍ ലുലു ഗ്രൂപ്പ് മോയിലിസ് ആന്‍ഡ് കോയെ ഐപിഒയ്ക്കായുള്ള സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ യുഎഇയിലെയും ഒമാനിലെയും പ്രീമിയം ഗ്രോസറി സൂപ്പര്‍ മാര്‍ക്കറ്റായ സ്പിന്നീസ് 1.38 മില്യണ്‍ യുഎഇ ദിര്‍ഹം കമ്പനിയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ സ്വന്തമാക്കിയിരുന്നു. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലൂടെയായിരുന്നു ഈ നേട്ടം. ഓര്‍ഡറുകളില്‍ 19 ബില്യണ്‍ ഡോളറുകളും ഇതോടെ വര്‍ധിച്ചിരുന്നു.
ലുലു ഗ്രൂപ്പ് അബുദാബി ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 260 ലുലു സ്റ്റോറുകള്‍, 24 ഷോപ്പിങ് മാളുകള്‍ എന്നിവ ജിസിസി, ഈജിപ്ത്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി ഉണ്ട്. 2020ല്‍ എഡിക്യൂ ഇരുപത് ശതമാനം ഓഹരി പങ്കാളിത്തം ലുലു ഗ്രൂപ്പില്‍ നേടിയിരുന്നു. 1 ബില്യണ്‍ യുഎസ് ഡോളറാണ് അന്ന് എഡിക്യു ചെലവിട്ടത്. ഇത് ഈജിപ്തില്‍ ലുലു ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തുക കണ്ടെത്താന്‍ സഹായകരമായിരുന്നു.












Click it and Unblock the Notifications