Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, മലയാളി അടക്കം 12 പേര്‍ മരിച്ചു; സ്‌കൂളുകള്‍ക്ക് അവധി

മസ്‌കത്ത്: ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മലയാളി അടക്കം 12 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പത് പേര്‍ വിദ്യാര്‍ത്ഥികളാണ് എന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു. കാണാതായ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നേരത്തെ അല്‍ മുദൈബിയിലെ വാദി അല്‍ ബത്തയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത് എന്ന് റോയല്‍ ഒമാന്‍ പൊലീസ് ട്വീറ്റില്‍ അറിയിച്ചു. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍ കുമാര്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കമാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡുകളിലും സബ്വേകളിലും സ്‌കൂളുകളിലും റസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ കെട്ടിടങ്ങളിലും ആളുകള്‍ കുടുങ്ങി കിടക്കുകയാണ്.

Oman

അതിനിടെ, വാദി സമദ് അല്‍ ഷാനില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ ആര്‍മി ഓഫ് ഒമാന്‍, സിവില്‍ ഡിഫന്‍സ് അതോറിറ്റി, ആംബുലന്‍സ് എന്നിവയുടെ ഫീല്‍ഡ് ടീമുകള്‍ സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒറ്റപ്പെട്ട് പോയ ആളുകളെ അവരുടെ വാഹനങ്ങളില്‍ മാറ്റാന്‍ താമസക്കാരും രംഗത്തെത്തി. ശക്തമായ ഒഴുക്കില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി.

സമദ് അല്‍-ഷാന്‍ ജില്ലയില്‍ അരുവിയില്‍ ഒഴുകിയ വാഹനത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് ഏവിയേഷന്‍ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ ഇബ്ര റഫറന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അല്‍ ഖാം ഏരിയയിലെ വാദി ബിന്‍ ഖാലിദിലെ മൂന്ന് വീടുകളില്‍ കുടുങ്ങിയ 20 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

അതേസമയം, ഒമാനിലെ സ്‌കൂളുകളും കോളേജുകളും ഏപ്രില്‍ 15 തിങ്കളാഴ്ച അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷന്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മസ്‌കത്ത്, നോര്‍ത്ത് അല്‍ ഷര്‍ഖിയ, സൗത്ത് അല്‍ ഷര്‍ഖിയ, അല്‍ ദഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലെ പൊതു, സ്വകാര്യ, രാജ്യാന്തര സ്‌കൂളുകള്‍ക്ക് ഏപ്രില്‍ 15 ( തിങ്കളാഴ്ച ) അവധി ആയിരിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+