Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ നിന്ന് കടലിന് അടിയിലൂടെ പൈപ്പ്‌ലൈന്‍; 3000 മീറ്റര്‍ താഴ്ചയില്‍, വ്യക്തത വരുത്തി കേന്ദ്രം

ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഒമാനില്‍ നിന്ന് കടലിലൂടെ ഗുജറാത്ത് തീരത്തേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ കേന്ദ്രം തള്ളി. ഇങ്ങനെ ഒരു പദ്ധതി നിലവില്‍ സജീവ പരിഗണനയില്‍ ഇല്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. 2000 കിലോമീറ്റര്‍ ദൂരത്തില്‍ കടലിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിച്ച് വാതകം ഒമാനില്‍ നിന്ന് ഗുജറാത്തിലെത്തിക്കുന്ന പദ്ധതി വരുന്നു എന്നായിരുന്നു വാര്‍ത്ത.

Bengaluru Bandh: ബെംഗളൂരു പണിമുടക്ക്: കടകളും ബേക്കറികളും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും
Bengaluru Bandh: ബെംഗളൂരു പണിമുടക്ക്: കടകളും ബേക്കറികളും നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും

ഹോര്‍മുസ് പാത അടഞ്ഞ വേളയില്‍ ഇന്ത്യ കടുത്ത ഊര്‍ജ പ്രതിസന്ധി നേരിട്ടിരുന്നു. വാതകവും ക്രൂഡ് ഓയിലും ഇന്ത്യയിലേക്ക് എത്തിയിരുന്നത് ഹോര്‍മുസ് വഴിയാണ്. പ്രതിസന്ധി കനത്തതോടെ ഇന്ത്യ ബദല്‍മാര്‍ഗം തേടുന്നു എന്ന വിവരങ്ങളും വന്നു. അതിനൊപ്പമാണ് ഒമാന്‍-ഇന്ത്യ കടല്‍ പൈപ്പ്‌ലൈന്‍. ഏറെ കാലമായി ചര്‍ച്ചയിലുള്ള ഈ പദ്ധതി 40000 കോടി രൂപ ചെലവുള്ളതാണ്....

oman india undersea gas pipeline project

ഒമാനും ഇന്ത്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിനടിയിലുള്ള വന്‍കിട പ്രകൃതി വാതക പൈപ്പ്ലൈന്‍ പദ്ധതി നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ഗുജറാത്തുമായി ഒമാനെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന മെഗാ ഊര്‍ജ്ജ പദ്ധതിയുമായി ഇന്ത്യ സജീവമായി മുന്നോട്ട് പോകുന്നുവെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി.

Kerala Gold Rate Today: താഴാന്‍ മടിച്ച് സ്വര്‍ണം; നേരിയ വിലക്കുറവ് മാത്രം, ഇന്നത്തെ പവന്‍, ഗ്രാം സ്വര്‍ണ വില
Kerala Gold Rate Today: താഴാന്‍ മടിച്ച് സ്വര്‍ണം; നേരിയ വിലക്കുറവ് മാത്രം, ഇന്നത്തെ പവന്‍, ഗ്രാം സ്വര്‍ണ വില

മിഡില്‍ ഈസ്റ്റ്-ഇന്ത്യ ഡീപ്വാട്ടര്‍ പൈപ്പ്ലൈന്‍ എന്ന് അറിയപ്പെടുന്ന ഈ സമുദ്രാന്തര പദ്ധതിയിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വാതകം ഇന്ത്യയുടെ തീരത്തേക്ക് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പശ്ചിമേഷ്യ നേരിടുന്ന അസ്ഥിരതകളില്‍ നിന്നും യുദ്ധസമാനമായ സാഹചര്യങ്ങളില്‍ നിന്നും ഊര്‍ജ്ജ ഇറക്കുമതിയെ സുരക്ഷിതമാക്കാന്‍ ഈ 2,000 കിലോമീറ്റര്‍ നീളമുള്ള പൈപ്പ് പദ്ധതിയേക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ലെന്ന തരത്തിലായിരുന്നു പുതിയ പ്രചാരണങ്ങള്‍.

പദ്ധതിക്കുള്ള തടസങ്ങള്‍ ഇതാണ്

പദ്ധതി പര്യവേക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഒമാന്‍ സര്‍ക്കാരുമായോ അല്ലെങ്കില്‍ ഏതെങ്കിലും വിദേശ ഗ്യാസ് വിതരണ ഏജന്‍സികളുമായോ ഉഭയകക്ഷി നയതന്ത്ര തലത്തില്‍ യാതൊരുവിധ ഔദ്യോഗിക കൂടിക്കാഴ്ചകളും കേന്ദ്ര കല്‍ക്കരി-പെട്രോളിയം മന്ത്രാലയം നടത്തുന്നില്ല. മൂന്ന് പതിറ്റാണ്ട് മുന്‍പ് വന്ന നിര്‍ദ്ദേശങ്ങളല്ലാതെ പുതിയ ഒരു ഫയലും മന്ത്രാലയത്തിന് മുന്നില്‍ ഇല്ല. നിലവിലുള്ള ഏതെങ്കിലും പ്രൊപ്പോസലിന്റെ ഭാഗമായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നും പ്രസ്താവനയിലുണ്ട്.

ഏകദേശം 40,000 കോടി രൂപയിലധികം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ വന്‍കിട പദ്ധതി കഴിഞ്ഞ മുപ്പത് വര്‍ഷമായി ചര്‍ച്ചകളിലുണ്ടെങ്കിലും ഓരോ തവണയും ഇത് പരിശോധനാ ഘട്ടത്തില്‍ തള്ളിപ്പോവുകയാണ് ഉണ്ടായത്. പ്രായോഗിക പ്രയാസങ്ങളും അമിത ചെലവുമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് തടസം. ഈ പ്രോജക്റ്റുമായി മുന്നോട്ടുപോയാലുണ്ടാകുന്ന കടബാധ്യതകള്‍ വളരെ വലുതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു.

സൗത്ത് ഏഷ്യ ഗ്യാസ് എന്റര്‍പ്രൈസ് എന്ന സ്വകാര്യ കൂട്ടായ്മയാണ് ഈ റൂട്ടിന്റെ സാങ്കേതിക സര്‍വേ നടത്തിയത്. ഒമാനില്‍ നിന്ന് തുടങ്ങി കടലിനടിയിലെ വലിയ ഗര്‍ത്തങ്ങളിലൂടെ ഗുജറാത്തില്‍ എത്തുമ്പോള്‍ ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത വന്‍ ആഴങ്ങളിലൂടെയാണ് ഈ റൂട്ട് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സമുദ്രനിരപ്പില്‍ നിന്നും മൂന്ന് കിലോമീറ്ററിലധികം ആഴത്തിലൂടെയുള്ള ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+