ഖത്തര്‍ എയര്‍വേയ്സ് അലപ്പോയിലേക്ക്; മറ്റുള്ളവരെത്തും മുമ്പ് വിപണി പിടിക്കും, ആഴ്ചയില്‍ 3 സര്‍വീസ്
ദോഹ: പശ്ചിമേഷ്യയിലെ പ്രധാന വിമാന കമ്പനിയാണ് ഖത്തര്‍ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഖത്തര്‍ എയര്‍വേയ്സ്. ഓരോ വര്‍ഷവും വളര്‍ച്ചയുടെ പടവുകള്‍ കയറുന്ന കമ്പനി എല്ലാ രാജ്യത്തേക്കും ദോഹയില്‍ നിന്ന്് സര്‍വീസ് ഒരുക്കുകയാണ്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോകത്തെ എല്ലാ ഭാഗങ്ങളിലേക്കും ദോഹയില്‍ നിന്ന് സര്‍വീസുണ്ട്.
വര്‍ഷങ്ങളായി ലോക രാജ്യങ്ങളുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടക്കുകയായിരുന്നു സിറിയ. പശ്ചിമേഷ്യയിലെ പ്രധാന രാജ്യമാണെങ്കിലും ആഭ്യന്തര യുദ്ധമാണ് സിറിയ ഒറ്റപ്പെടാന്‍ കാരണം. രാജ്യം ഭരിച്ചിരുന്ന ബശ്ശാറുല്‍ അസദിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്കയും യൂറോപ്പും ജിസിസി രാജ്യങ്ങളുമെല്ലാം ഒറ്റക്കെട്ടായതോടെ പുറംലോകവുമായുള്ള ബന്ധം സിറിയക്ക് നഷ്ടമായി.

2012ലാണ് സിറിയയിലേക്കുള്ള എല്ലാ ബന്ധവും ഖത്തര്‍ എയര്‍വേയ്സ് നിര്‍ത്തിവച്ചത്. കഴിഞ്ഞ ഡിസംബറില്‍ സിറിയയുടെ ചിത്രം മാറി. ബശ്ശാറുല്‍ അസദിനെ അട്ടിമറിച്ച് വിമതര്‍ ഭരണം പിടിച്ചു. അസദ് റഷ്യയിലേക്ക് പലായനം ചെയ്തു. പഴയ അല്‍ഖാഇദ നേതാവായ അഹമ്മദ് അല്‍ ഷര്‍ആ സിറിയയുടെ പുതിയ പ്രസിഡന്റായി. ഞൊടിയിടയില്‍ ആയിരുന്നു സിറിയയിലെ മാറ്റം.
അഹമ്മദ് അല്‍ ഷര്‍ആയും സംഘവും പശ്ചിമേഷ്യയിലെ പ്രധാന രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കി. ജിസിസി രാജ്യങ്ങളോട് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി സൗദി അറേബ്യയില്‍ എത്തിയപ്പോള്‍ അഹമ്മദ് അല്‍ ഷര്ആയുമായി റിയാദില്‍ ചര്‍ച്ച നടത്തി. സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുകയാണ് എന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
ഖത്തറിന്റെ നീക്കങ്ങള്‍
ഭരണം മാറിയതോടെ സിറിയയുമായി ആദ്യം അടുത്തത് ഖത്തര്‍ ആയിരുന്നു. സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥരുടെ ശമ്പളം കൊടുക്കാന്‍ സഹായിച്ചു. വൈദ്യുതി എത്തിച്ചുനല്‍കി. റോഡും ആശുപത്രികളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ സഹായം നല്കി. ശേഷം സിറിയയുടെ തലസ്ഥമാനയ ദമസ്കസിലേക്കുള്ള വിമാന യാത്ര പുനരാരംഭിക്കുകയും ചെയ്തു.
12 വര്‍ഷത്തിന് ശേഷം ദോഹയില്‍ നിന്ന് സിറിയിയിലേക്ക് ആദ്യമായി വിമാനം പറന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ മറ്റൊരു സിറിയന്‍ നഗരത്തിലേക്കും ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കുന്നു. സിറിയയിലെ പ്രധാന നഗരമായ അലപ്പോയിലേക്കാണ് സര്‍വീസ്. ആഗസ്റ്റ് 10ന് ആദ്യ സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
ആദ്യം ആഴ്ചയില്‍ മൂന്ന് സര്‍വീസ് ആയിരിക്കും. ഞായര്‍, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാകും സര്‍വീസ്. സെപ്തംബര്‍ ഒന്ന് മുതല്‍ വ്യാഴാഴ്ച കൂടി സര്‍വീസുണ്ടാകും. ദോഹയില്‍ നിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വേയ്സ് 11.40ഓടെ അലപ്പോയിലെത്തും. ഉച്ചയ്ക്ക് ശേഷം 1.55ന് മടങ്ങുന്ന വിമാനം വൈകീട്ട് അഞ്ച് മണിയോടെ ദോഹയില്‍ എത്തും. പുതിയ സിറിയിയല്‍ അലപ്പോയിലേക്ക് വിദേശ വിമാന കമ്പനി സര്‍വീസ് ആരംഭിക്കുന്നത് ആദ്യമാണ്. മറ്റു വിമാന കമ്പനികള്‍ എത്തുന്നതിന് മുമ്പ് കളംനിറയുകയാണ് ഖത്തര്‍ എയര്‍വേയ്സ്. വൈകാതെ യുഎഇ, സൗദി വിമാനങ്ങളും സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications