Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറിലെ സമ്പന്നര്‍ ചെങ്കടല്‍ വിമാനത്താവളത്തില്‍; പുതിയ തുടക്കം, സൗദി അറേബ്യ ലക്ഷ്യത്തിലേക്ക്

ഉപരോധം അവസാനിപ്പിച്ച ശേഷം ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാണ്. ഇരുരാജ്യങ്ങളും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് സൗദിയിലേക്ക് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം മുതല്‍ സൗദിയിലെ ചെങ്കടല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്.

ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചെങ്കടല്‍ വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നിലവില്‍ ഖത്തര്‍ എയര്‍വേയ്‌സ് പദ്ധതിയിട്ടിരിക്കുന്നത്. യാത്രക്കാരുടെ എണ്ണം പരിശോധിച്ച ശേഷം ഇതില്‍ മാറ്റം വരുത്തും. രാജ്യത്തേക്ക് കൂടുതല്‍ വിദേശികളെ സൗദി അറേബ്യ ആകര്‍ഷിക്കുകയാണ്. ഇതിന് പിന്തുണ നല്‍കുകയാണ് ഖത്തര്‍.

qatar airways to saudi redsea-

ക്രൂഡ് ഓയില്‍ വരുമാനത്തിന് പുറമെ മറ്റു ആദായ മാര്‍ഗങ്ങളും സൗദി അറേബ്യ തേടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് വിഷന്‍ 2030 പദ്ധതി. ടൂറിസവും നിക്ഷേപവും വര്‍ധിപ്പിച്ച് ജോലി അവസരങ്ങള്‍ ശക്തിപ്പെടുത്താനാണ് സൗദിയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഗതാഗത സൗകര്യം ശക്തിപ്പെടുത്തുന്നതും റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചതും.

ഖത്തര്‍ എയര്‍വേയ്‌സിന് ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും സര്‍വീസുണ്ട്. അതുകൊണ്ടുതന്നെ ചെങ്കടല്‍ വിമാനത്താവളത്തിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ വരവ് പ്രതീക്ഷയോടെയാണ് സൗദി അറേബ്യ കാണുന്നത്. ഇതോടെ കൂടുതല്‍ രാജ്യങ്ങൡ നിന്നുള്ള ടൂറിസ്റ്റുകള്‍ സൗദിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

ചെങ്കടല്‍ സൗന്ദര്യവല്‍ക്കരണം

ടൂറിസം രംഗത്ത് സൗദി അറേബ്യ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് ചെങ്കടല്‍ തീരത്തേത്. പരിസ്ഥിതി സൗഹൃദമായ പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത് എന്ന് സൗദി പറയുന്നു. വിനോദ സഞ്ചാരികളെയും നിക്ഷേപകരെയുമാണ് ഈ വിമാനത്താവളത്തിലേക്ക് പ്രതീക്ഷിക്കുന്നത്. ഖത്തറിലെ പ്രമുഖരായ വ്യക്തികളാണ് കഴിഞ്ഞ ദിവസം ചെങ്കടല്‍ വിമാനത്താവളത്തില്‍ എത്തിയത്. ആഡംബര റിസോര്‍ട്ടുകളും വിനോദ കേന്ദ്രങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഖത്തര്‍ എയര്‍വേയ്‌സിന്റെ എയര്‍ബസ് എ 320 വിമാനമാണ് ചെങ്കടല്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. ബിസിനസ്-ഇക്കോണമി ക്ലാസുകളില്‍ യാത്ര ചെയ്യാം. ഖത്തര്‍ എയര്‍വേയ്‌സ് തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ സര്‍വീസ് എന്ന് സിഇഒ ബദര്‍ മുഹമ്മദ് അല്‍മീര്‍ പറഞ്ഞു. സൗദിയുടെ വികസന ലക്ഷ്യങ്ങള്‍ക്കുള്ള പിന്തുണ നല്‍കലുമാണിത് എന്നും അദ്ദേഹം പറഞ്ഞു.

സൗദിയെ ടൂറിസ്റ്റ് ഹബ്ബാക്കി മാറ്റാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ടൂറിസം രംഗത്ത് വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തിലാണ് ചെങ്കടല്‍ വിമാനത്താവളം നിര്‍മിച്ചിട്ടുള്ളത്. ടൂറിസവും നിക്ഷേപവും കരുത്ത് വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരം സൗദിയില്‍ ഒരുങ്ങുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+