ഗള്‍ഫില്‍ എന്തു നടന്നാലും അടി ഖത്തറിന്; 1996ലെ ആ നീക്കം പാരയായോ? ഉദൈദ് മഹാലോകം
ദോഹ: ഇറാനെതിരെ അമേരിക്ക കണ്ണുരുട്ടുന്നുണ്ട്. തൊട്ടാല്‍ തട്ടുമെന്ന മട്ടില്‍ ഇറാനും വീമ്പു പറയുന്നു. പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. വെനസ്വേലയ്ക്ക് ശേഷം ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്ന അമേരിക്ക ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് എണ്ണയൊഴിക്കുകയാണ്.
പതിവില്‍ നിന്ന് വിരുദ്ധമായി ഇറാനിലെ എല്ലാ നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. ഇവരെ അടിച്ചമര്‍ത്തുകയാണ് ഇറാന് ഭരണകൂടം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനാല്‍ വ്യക്തമായ വിവരം പുറംലോകം അറിയുന്നില്ല. എങ്കിലും ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം കാര്യങ്ങള്‍ അതീവ ഗുരുതരമാണ്.

സമരക്കാര്‍ക്കെതിരെ നടപടി എടുത്താല്‍ ഇടപെടുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാനില്‍ ഇടപെടരുത് എന്ന് ഖത്തറും സൗദിയും യുഎഇയുമെല്ലാം അമേരിക്കയോട് ആവശ്യപ്പെട്ടു. ഗള്‍ഫിലെ അമേരിക്കയുടെ സൗഹൃദ രാഷ്ട്രങ്ങളാണ് ഇവരെല്ലാം. എല്ലാ രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ഇറാന് തിരിച്ചടിച്ചാല്‍ പണികിട്ടുക തങ്ങള്‍ക്കാകുമെന്ന് ജിസിസി രാജ്യങ്ങള്‍ മനസിലാക്കുന്നു.
പലസ്തീന്-ഇസ്രായേല്‍ യുദ്ധ വേളയില്‍ രണ്ട് തവണ തിരിച്ചടി നേരിട്ടത് ഖത്തറാണ്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഖത്തറിനെ ഇരുപക്ഷവും ബഹുമാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആക്രമിച്ചതും ഇറാന് ആക്രമിച്ചതും ഖത്തറിനെയാണ്. ഭാഗ്യത്തിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.
ഖത്തറിന് രണ്ടുതവണ പണി കിട്ടിയത് ഇങ്ങനെ
ഇസ്രായേല്‍-പലസ്തീന് വിഷയത്തില്‍ അമേരിക്ക പരിഹാര ഫോര്‍മുല മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ദോഹയിലെ ഓഫീസില്‍ ഒത്തുചേര്‍ന്നതായിരുന്നു ഹമാസ് നേതാക്കള്‍. ഇവിടെയാണ് ഇസ്രായേല്‍ ബോംബിട്ടത്. ഹമാസ് നേതാക്കളും ഖത്തര്‍ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ചിലര്‍ക്ക് പരിക്കേറ്റു.
പിന്നീട് അമേരിക്കന്‍ സൈന്യം ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇറാന് തിരിച്ചടിച്ചത് ഖത്തറില്‍ യുഎസ് സൈനികര്‍ തമ്പടിക്കുന്ന അല്‍ ഉദൈദ് വ്യോമതാവളത്തിലാണ്. കാര്യമായ നാശനഷ്ടമുണ്ടായില്ലെങ്കിലും തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇറാന് താക്കീത് നല്‍കുകയായിരുന്നു ഇതിലൂടെ. രണ്ട് സംഭവത്തിലും തിരിച്ചടിക്ക് വിധേയമായത് ഖത്തര്‍ ആണ് എന്ന് ചുരുക്കം.
അല്‍ ഉദൈദ് താവളത്തിന്റെ പ്രത്യേകത
പശ്ചിമേഷ്യയില്‍ വിവിധ രാജ്യങ്ങളിലായി 40000 അമേരിക്കന്‍ സൈനികരുണ്ട്. ഇതില്‍ കൂടുതല്‍ ഖത്തറിലെ അല്‍ ഉദൈദ് താവളത്തിലാണ്. 10000 യുഎസ് സൈനികര്‍ ഇവടെയുണ്ട് എന്നാണ് കണക്ക്. 4500 മീറ്റര്‍ ദൂരത്തിലുള്ള റണ്‍വേ ഈ താവളത്തിലുണ്ട്. അഫ്ഗാനിലും ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ അധിനിവേശം നിയന്ത്രിച്ചത് ഈ താവളത്തില്‍ ആയിരുന്നുവത്രെ.
ദോഹയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് അല്‍ ഉദൈദ് താവളം. യുദ്ധവിമാനങ്ങള്‍, സൈനിക ടാങ്കുകള്‍, വെടിക്കോപ്പുകള്‍, നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. 1996ലാണ് ഉല് ഉദൈദ് താവളം പ്രവര്‍ത്തനം തുടങ്ങിയത്. ഖത്തറും അമേരിക്കയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. 100 കോടി ഡോളറാണ് ഖത്തര്‍ നിര്‍മാണത്തിന് ചെലവിട്ടത്. യുഎസ് സൈനികര്‍ മാത്രമല്ല, നാറ്റോ രാജ്യങ്ങളിലെ പല സൈനികരും ഈ താവളം ഉപയോഗിച്ചിട്ടുണ്ട്. ഈ താവളം തന്നെയാണ് ഖത്തറിനെ ഇറാന് ലക്ഷ്യമിടാന്‍ കാരണവും.
-
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഹോര്‍മുസ് കടലിടുക്ക് തുറക്കണം; ലോകരാജ്യങ്ങളുടെ യോഗത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ച് യുകെ -
ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications