Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ തലകുനിച്ചില്ല; ജയിച്ചത് ശൈഖ് തമീമിന്റെ തന്ത്രങ്ങള്‍... യുഎഇ, സൗദി, ഇറാന്‍ ഭായിമാര്‍

ദോഹ: കൊച്ചുരാജ്യമാണെങ്കിലും സംഭവ ബഹുലമാണ് ഖത്തര്‍. ജിസിസിയിലെ പ്രബല രാജ്യങ്ങള്‍ ഒന്നിച്ച് എതിര്‍ത്ത വേളയിലും ഒരടി പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. മൂന്ന് ഭാഗം വെള്ളത്താല്‍ ചുറ്റപ്പെട്ട ഖത്തറിനെ ഉപരോധ ഭീഷണിയില്‍ ഒതുക്കാന്‍ ശ്രമം നടന്നെങ്കിലും ചങ്ങലകള്‍ പൊട്ടിച്ച് കുതിക്കുന്നതാണ് കണ്ടത്.

ഏഴ് വര്‍ഷം മുമ്പ് ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വച്ച ഒരു ഉപാധി പോലും ഖത്തര്‍ അംഗീകരിച്ചിരുന്നില്ല. നാല് വര്‍ഷം നീണ്ട ഉപരോധം അവസാനിപ്പിക്കുമ്പോഴും ഖത്തര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ല. ജിസിസി രാജ്യങ്ങളുമായി ഐക്യത്തിന്റെ പാതയിലെത്തിയ ഖത്തര്‍ ഇപ്പോള്‍ യുഎഇയിലേക്ക് പുതിയ അംബാസഡറെ നിയോഗിച്ചിരിക്കുകയാണ്.

qatar-uae-ambassador

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു, അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണം, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കണം... തുടങ്ങി 13 കാര്യങ്ങളാണ് സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ അക്കമിട്ട് നിരത്തിയത്. എല്ലാം ഖത്തര്‍ നിഷേധിക്കുകയും തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. ഇന്നും അന്നും ഖത്തറിന് ഇറാനുമായി അടുത്ത ബന്ധമാണ്.

ഇറാനുമായി ബന്ധം സ്ഥാപിക്കരുത് എന്ന് സൗദി സഖ്യരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖത്തര്‍ ഈ ആവശ്യം മുഖവിലക്കെടുത്തില്ല. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ സൗദി അറേബ്യയും ഇറാനും പിണക്കം മാറ്റിവച്ച് ഒന്നിക്കുന്നതാണ് കാണുന്നത്. മാത്രമല്ല, യുഎഇ ഉള്‍പ്പെടെ ജിസിസിയിലെ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ഇറാനുമായി സൗഹൃദത്തിലാണ്.

യുഎഇ, സൗദി, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് 2017ല്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിരുന്നത്. എല്ലാവരുമായും ഇപ്പോള്‍ ഖത്തറിന് നല്ല ബന്ധമാണ്. യുഎഇയും ഖത്തറും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തര്‍ പുതിയ അംബാസഡറെ യുഎഇയിലേക്ക് അയക്കുന്നത്.

ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സഈദ് അല്‍ മന്‍സൂരിയാണ് യുഎഇയിലേക്കുള്ള ഖത്തറിന്റെ പുതിയ അംബാസഡര്‍. നേരത്തെ ചൈനയിലും ഓസ്ട്രിയയിലും ഖത്തറിന്റെ അംബാസഡറായിരുന്നു അദ്ദേഹം. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഖത്തര്‍ അംബാസഡര്‍ യുഎഇയിലേക്ക് നിയോഗിക്കപ്പെടുന്നത്. സൗദിയിലേക്കും ഖത്തര്‍ പ്രതിനിധിയെ നിയമിച്ചിട്ടുണ്ട്.

അതേസമയം, ഇറാനുമായി സഹകരണം ശക്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഞായറാഴ്ച ഖത്തര്‍ വിദേശകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസും ഇറാന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി അക്ബറും ചര്‍ച്ച നടത്തി. സൗഹൃദത്തിനും വ്യാപാര വിപുലീകരണത്തിനും തടസമാകുന്ന എല്ലാം വേഗത്തില്‍ പരിഹരിക്കാന്‍ ധാരണയായി. ആഗോള രാഷ്ട്രീയവും ചര്‍ച്ച ചെയ്തു. സ്വീഡനിലും ഡെന്മാര്‍ക്കിലും ഖുര്‍ആന്‍ ഖത്തിച്ചതിനെ ഇരുരാജ്യങ്ങളും അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+