Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ വന്‍ യാചക സംഘത്തെ പിടികൂടി; പോലീസിന്റെ സ്‌പെഷ്യല്‍ ഓപറേഷന്‍... വീഡിയോ പുറത്ത്

ദോഹ: ഖത്തറില്‍ വിദേശത്ത് നിന്നെത്തി യാചന നടത്തുന്ന വന്‍ സംഘത്തെ പിടികൂടി. സംഘത്തിലെ ഒരാളെ രഹസ്യമായി പിന്തുടര്‍ന്നാണ് പോലീസ് വന്‍ മാഫിയ സംഘത്തിന്റെ നീക്കം പൊളിച്ചത്. പ്രതികളെ പിടികൂടുന്നതിന്റെ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

യാചന നിരോധിച്ച രാജ്യമാണ് ഖത്തര്‍. സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഖത്തറില്‍ ഔദ്യോഗിക സംവിധാനമുണ്ട്. മറ്റു വഴികളില്‍ യാചന നടത്തുന്നതും പിരിവെടുക്കുന്നതുമെല്ലാം കുറ്റകരമാണ്. പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറുകയും വിചാരണ ചെയ്യുകയുമാണ് നടപടികള്‍.

qatar

രോഗാവസ്ഥ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിരിവെടുക്കുന്ന സംഘങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. നേരത്തെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടന്ന വേളയില്‍ നിരവധി വിദേശകള്‍ യാചന നടത്തുക എന്ന ലക്ഷ്യത്തോടെ ഖത്തറില്‍ എത്തുകയും ചെയ്തിരുന്നു. യാചനയിലൂടെ വലിയ തുക സമാഹരിച്ച ശേഷം രാജ്യം വിടുകയാണ് ഇത്തരക്കാര്‍ ചെയ്യുക.

ഇന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോയില്‍ ഒരാളെ പോലീസ് പിന്തുടരുന്നതും അറസ്റ്റ് ചെയ്യുന്നതും കാണാം. പിന്നീട് പോലീസ് സംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്തി. ഇവരില്‍ നിന്ന് പണം കണ്ടെടുത്തു. പാസ്‌പോര്‍ട്ടുകളും മറ്റു രേഖകളും പിടിച്ചെടുത്തു. യാചന നടത്തുക എന്ന ലക്ഷ്യത്തോടെ ഖത്തറിലേക്ക് വിദേശികളെ എത്തിക്കുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഏഷ്യക്കാരനാണ് ആദ്യം അറസ്റ്റിലായത് എന്ന് അധികൃതര്‍ പറഞ്ഞുവെങ്കിലും ഏത് രാജ്യക്കാരനാണ് എന്ന് വ്യക്തമാക്കിയില്ല. കുറ്റാന്വേഷണ വകുപ്പാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി പേരാണ് പിടിയിലായിട്ടുള്ളത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

റമദാനിലും സമാനമായ രീതിയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചൂഷണം ചെയ്യാന്‍ വിദേശത്ത് നിന്ന് സംഘങ്ങളെത്തുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴി വീഡിയോകള്‍ പ്രചരിപ്പിച്ചും പണം പിരിച്ചതായി ശ്രദ്ധയില്‍ പെട്ടിരുന്നു. ബന്ധുക്കളുടെയും മറ്റും രോഗ കാര്യങ്ങള്‍ പറഞ്ഞാണ് പിരിവ് നടത്തുന്നതെന്ന് അധികൃതര്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+