Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി:‘വേതന സംരക്ഷണ' സേവനം ഔദ്യോ​ഗികമായി ആരംഭിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം

റിയാദ്: സൗദിയിൽ 'വേതന സംരക്ഷണ' സേവനം ഔദ്യോ​ഗികമായി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം. ​ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സു​ഗമവും ആക്കാനാണ് വേതന സംരക്ഷണ സേവനം. ഇത് അനുസരിച്ച് ​ഗാർഹിക തൊഴിലാളികളുടെ ശമ്പളം മുസാനിദ് പ്ലാറ്റ് വഴി ഡിജിറ്റൽ വാലറ്റുകളിലുടെയും അം​ഗീകൃത ബാങ്കുകളിലൂടെയും ആയിരിക്കും ലഭ്യം ആക്കുക.

പുതിയ കരാറുകാർക്ക് കീഴിൽ വരുന്ന ​ഗാർഹിക തൊഴിലാളികൾക്ക് ഈ സേവനം 2024 ജൂലായ് ഒന്ന് മുതൽ ബാധകമാകും. നിലവിലെ തൊഴിലാളികളുടെ എണ്ണമനുസരിച്ച് ഘട്ടം ഘട്ടമായിട്ടായിരിക്കും ഇത് നടപ്പാക്കുന്നത്. നാലിൽ കൂടുതൽ താെഴിലാളികൾ ഉള്ള താെഴിൽ ഉടമകൾ 2025 ജനുവരി ഒന്നിനും മൂന്ന് തൊഴിലാളികൾ ഉള്ളവർക്ക് 2025 ജൂലായ് ഒന്നിനും രണ്ട് തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്ടോബർ ഒന്നിനും ഇത് ബാധകമാകും.

SAUDI

2026 ജനുവരി ഒന്നിനകം എല്ലാ ​ഗാർഹിക ജോലിക്കാരെയും പദ്ധതിയിലുൾപ്പെടും എന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞത്. 2022 ഏപ്രിൽ ഒന്ന് മുതൽ ​ഗാർഹിത തൊഴിൽ സേവനങ്ങൾക്കായുള്ള ദേശീയ പ്ലാറ്റ് ഫോമായ മുസാനിദ് വഴി ഈ സേവനം ലഭ്യമാണ്. ജൂലായ് ഒന്ന് മുതലാണ് ഔദ്യോ​ഗികമായി പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കളിൽ നിന്നും കക്ഷികളിൽ നിന്നും ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് പറയുന്നത്.

ഔദ്യോ​ഗിക ചാനലിലൂടെ ഗാർഹിക തൊഴിലാളികളുടെ ശമ്പളം നൽകുന്ന സേവനത്തിൽ തൊഴിലുടമക്ക് പല നേട്ടങ്ങൾ ഉൾപ്പെടുന്നു. ​ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകിയത് സ്ഥിരീകരിക്കാൻ പദ്ധതി പ്രയോജനപ്പെടുന്നുണ്ട്.

കരാറിന്റെ അവസാനത്തിലോ താെഴിലാളിയുടെ യാത്രാ വേളയിലോ തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേ​ഗത്തിലാക്കാൻ ഇത് താെഴിലുടമയെ സഹായിക്കുന്നു. താെഴിലാളിയും തൊഴിലുടമയും തമ്മിൽ തർക്കമുണ്ടായാലും പദ്ധതി രണ്ട് പേരെയും സംരക്ഷിക്കുകയും ചെയ്യുന്നു. ​

ഗാർഹിക തൊഴിൽ മേഖല വികസിപ്പിക്കുന്നതിനും തൊഴിലുടമയും ​ഗാർഹിക ജോലിക്കാരുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും മാനവ വിഭവ ശേഷി , സാമൂഹിക വികസ മന്ത്രാലയം സംരഭങ്ങളുടെ തുടർച്ചായണ് ഇത്. ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യമാണെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ സേവനം വേതനം കൈമാറുന്നിലെ സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുകയും തൊഴിലാളിയുടെയും തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+