സൗദിക്കും യുഎഇക്കും ആ നല്ലകാലം വരുമോ?: ക്രൂഡിലെ പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ റഷ്യ വീഴണം
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ഇറക്കുമതിക്കാർമാരിലൊരാളായ ഇന്ത്യ, തങ്ങള്‍ക്ക് ആവശ്യമായ എണ്ണയുടെ ഏകദേശം 85 ശതമാനവും ഇറക്കുമതി ചെയ്യുന്നു. 2025-ലെ ആദ്യ പകുതിയിൽ, രാജ്യത്തിന്റെ ദൈനംദിന ക്രൂഡ് ഓയിൽ ഇറക്കുമതി ഏകദേശം 5 മില്യൺ ബാറൽ (mb/d) ആണെന്നാണ് കണക്കുകള്‍ പറയുന്നത്. റഷ്യയും മിഡിൽ ഈസ്റ്റിലെ അറബ് രാഷ്ട്രങ്ങളുമാണ് (ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയവ) ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
2022-ലെ ഉക്രെയിൻ യുദ്ധത്തിനു ശേഷം റഷ്യൻ എണ്ണയുടെ വിലയിളവ് ഇന്ത്യൻ റിഫൈനറികളെ ആകർഷിച്ചതോടെ ഇത് പരമ്പരാഗത അറബ് വിതരണക്കാരന്മാരുടെ ഷെയറിനെ ബാധിച്ചെങ്കിലും അവർക്ക് സ്ഥിരമായ ഒരു വിഹിതം നിലനിർത്താന്‍ ഇപ്പോഴും സാധിച്ചിട്ടുണ്ട്. ഉക്രെയിൻ യുദ്ധത്തിനു മുമ്പ്, 2021-ൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി വെറും 100,000 ബാറൽ/ദിവസം (b/d) മാത്രമായിരുന്നു. അതായത് ആകെ ഇറക്കുമതിയുടെ 2% പോലും ഇല്ല. പക്ഷേ, പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം റഷ്യൻ എണ്ണയുടെ വില കുറഞ്ഞപ്പോൾ, ഇന്ത്യൻ പെട്രോളിയം കമ്പനികൾ (ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവ) അവരില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങാൻ തുടങ്ങി. അതോടെ റഷ്യ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന രാജ്യമായി മാറുകയും ചെയ്തു.

റിലയന്‍സ്, നയാര തുടങ്ങിയ കമ്പനികളാണ് റഷ്യന്‍ ക്രൂഡ് ഇറക്കുമതിക്ക് മുന്‍ഗണന നല്‍കിയിരിക്കുന്നത്. എന്നാൽ സമീപ ദിവസങ്ങളിലായ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സർക്കാർ റഷ്യൻ എണ്ണ ഇറക്കുമതിക്കെതിരെ സമ്മർദ്ദം വർധിപ്പിക്കുന്നു. എന്നാല്‍ അധിക താരിഫ് ഭീഷണി അടക്കം ഉയർത്തിയിട്ടുണ്ട് ഇന്ത്യ അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി തുടരുകയാണ്.
അറബ് രാഷ്ട്രങ്ങളുടെ വിഹിതം
യഥാർത്ഥത്തില്‍ മിഡിൽ ഈസ്റ്റിലെ അറബ് രാഷ്ട്രങ്ങശാണ് ഇന്ത്യയുടെ എണ്ണ വിപണിയുടെ 'നട്ടെല്ല്'. 2023-ൽ മൊത്തം മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഇറക്കുമതി വിഹിതം 45 ശതമാനമായിരുന്നു. അതിൽ ഇറാഖ് 19%, സൗദി 16%, യുഎഇ 5%, കുവൈറ്റ് 4% എൻ്നിങ്ങനെയായിരുന്നു ഓരോ രാജ്യങ്ങളുടേയും വിഹിതം. റഷ്യയുടെ കടന്ന് വരവിനെ തുടർന്ന് ഒമാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, യുഎസ് സമ്മർദ്ദം കാരണം റഷ്യൻ ഇറക്കുമതി കുറയ്ക്കേണ്ടി വന്നാള്‍ അറബ് രാഷ്ട്രങ്ങളെ ഇന്ത്യക്ക് വീണ്ടും ആശ്രയിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ സൌദിക്കും ഇറാഖിനുമൊക്കെ വീണ്ടും നല്ല കാലം വരും. ഇന്ത്യയുടെ എണ്ണ ആവശ്യം 2025-ൽ 6% വർധിക്കുമെന്നാണ് പ്രവചനം. ഇത് വിതരണക്കാരെല്ലാവർക്കും പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങൾക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.
അതേസമയം, അമേരിക്കയും ആഫ്രിക്കൻ രാഷ്ട്രങ്ങളും ഇന്ന് ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാരായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ ഇറക്കുമതി വിപണിയിൽ ഈ വർഷം ആദ്യം വലിയ മുന്നേറ്റമുണ്ടാക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിരുന്നു. 23% സീക്ക്വൻഷ്യൽ ഉയർച്ചയോടെ, മൊത്തം ഇറക്കുമതിയുടെ 3%-ൽ നിന്ന് 8% ആയി അമേരിക്കന്‍ വിഹിതം വർധിച്ചു. എന്നാൽ, യുഎസ്-ഇന്ത്യ വ്യാപാര തർക്കങ്ങള്‍ കാരണം ഏപ്രിലിന് ശേഷം യു എസില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവില്‍ കാര്യമായ ഇടിവ് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. മറുവശത്ത് ആഫ്രിക്കൻ രാഷ്ട്രങ്ങൾ, പ്രത്യേകിച്ച് വെസ്റ്റ് ആഫ്രിക്ക (നൈജീരിയ, അംഗോള), ഇന്ത്യയുടെ ഇറക്കുമതിയുടെ 6-7% സംഭാവന ചെയ്യുന്നു.












Click it and Unblock the Notifications