സൗദിക്കും യുഎഇക്കും പോകേണ്ട കോടികള്‍ ഇനി യുഎസിലേക്ക്: ക്രൂഡ് ഓയിലില്‍ റഷ്യക്കും നഷ്ടം
അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വലിയ തോതില്‍ വർധിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ. ഭാവിയിൽ യുഎസുമായുള്ള എണ്ണ വ്യാപാരം വർധിപ്പിക്കുമെന്ന് വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ തന്നെ വ്യക്തമാക്കി. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്നർഷിപ്പ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"നമ്മള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ അളവിൽ എണ്ണ ഇറക്കുമതി ചെയ്യുന്നു, അതിൽ യുഎസും ഉൾപ്പെടുന്നു. ഭാവിയിൽ യുഎസുമായുള്ള എണ്ണ ഉൽപ്പന്നങ്ങളുടെ വ്യാപാരം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമായി, നമ്മുടെ എണ്ണ സുരക്ഷിതത്വ ലക്ഷ്യങ്ങൾക്ക് യുഎസിന്റെ ഉന്നതമായ ഇടപെടൽ ഉണ്ടാകും. ഇത് വില സ്ഥിരത ഉറപ്പാക്കുകയും, ഇന്ത്യയ്ക്ക് വൈവിധ്യമാർന്ന എണ്ണ സ്രോതസ്സുകൾ നൽകുകയും, എണ്ണയ്ക്കപ്പുറം വിവിധ മേഖലകളിൽ അമിതമായ സാധ്യതകൾ തുറക്കുകയും ചെയ്യും," പിയൂഷ് ഗോയൽ പറഞ്ഞു.

യുഎസും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ദിവസേന ഏകദേശം 52 ലക്ഷം ബാരൽ എണ്ണ ഇന്ത്യക്ക് ആവശ്യമുണ്ട്. എന്നാൽ, ഉൽപ്പാദനം വളരെ കുറവായതിനാൽ 85 ശതമാനത്തോളം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യേണ്ടി വരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 232.5 മില്യൺ മെട്രിക് ടൺ (MMT) ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്തു. 2024-ൽ 48.4 ലക്ഷം bpd (ബാരൽ പെർ ഡേ) ആയിരുന്നത് 2025 മാർച്ച് വരെ 48.8 ലക്ഷം bpd ആയി വർധിച്ചു.
റഷ്യ, ഇറാഖ്, സൗദി അറേബ്യ,യുഎഇ എന്നിവരാണ് ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാർ. 2024-ൽ റഷ്യ 36 ശതമാനം (2023-ൽ 39%) വിഹതവുമായി ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്ന. ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഒപെക് രാജ്യങ്ങളുടെ വിഹിതം 51.5 ശതമാനമാണ്. 2024 അവസാനത്തോടെ റഷ്യൻ ഇറക്കുമതി കുറച്ച് മിഡിൽ ഈസ്റ്റ് ഗ്രേഡുകൾ വാങ്ങുന്നതിൽ ഇന്ത്യൻ റിഫൈനറികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ യുഎസില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്താല്‍ അത് സ്വാഭാവികമായും അറബ് രാഷ്ട്രങ്ങള്‍ക്കാണ് തിരിച്ചടിയാകുക.
യുഎസ് വിഹിതം
2023-ൽ 2022-നെ അപേക്ഷിച്ച് 95,000 bpd കുറഞ്ഞ യുഎസ് ഇറക്കുമതി വിഹിതം 2024-ൽ 1.58 ലക്ഷം bpd ആയി (മൊത്തം ഇറക്കുമതിയുടെ 3.5%). ഡിസംബറിൽ 413.61 മില്യൺ ഡോളർ (36,686 കോടി രൂപ) വിൽപ്പനയോടെ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വിതരണക്കാരനായും യുഎസ് മാറി. എന്നാല്‍ 2025-ൽ യുഎസ് വിഹിതം കുത്തനെ വർധിച്ചു. 2024 ഏപ്രിലില്‍ 4.5 ശതമാനം ആയിരുന്നത് ഈ വർഷം ഏപ്രിലില്‍ 12 ശതമാനം ആയിട്ടാണ് ഉയർന്നിരിക്കുന്നത്. മാർച്ചില്‍ യു എ ഇയെ മറികടന്ന് യുഎസിന് ഇന്ത്യയുടെ നാലാമത്തെ വലിയ വിതരണക്കാരായി മാറാനും സാധിച്ചു.
റഷ്യ
2022 ലെ ഉക്രൈന്‍ അധിനിവേശത്തിന് മുമ്പ് ഇന്ത്യയുടെ റഷ്യന്‍ ഇറക്കുമതി വിഹിതം നാമമാത്രമായിരുന്നു. എന്നാല്‍ പാശ്ചാത്യ ഉപരോധങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ വിലഇളവ് ലഭിച്ചതോടെ ഇന്ത്യ റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണ വാങ്ങാന്‍ ആരംഭിച്ചു. 2024 ല്‍ഇന്ത്യയുടെ ഇറക്കുമതി വിഹിതത്തിന്റെ ഏകദേശം 40 ശതമാനം വരെയായി ഉയരാന്‍ റഷ്യക്ക് സാധിച്ചു. 2025-ൽ റഷ്യൻ ഇറക്കുമതി 2024-നെ അപേക്ഷിച്ച് 7.3% വർധിച്ച് മാർച്ചിൽ 1.76 മില്യൺ ബി പി ഡിയുമായി.
യുഎസിന്റെ പുതിയ താരിഫ് ഭീഷണയുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുമുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വാങ്ങല്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും റഷ്യൻ എണ്ണയിൽ നിന്ന് പൂർണമായി മാറാൻ സമയമെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications