Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ സൈനിക ശേഷി ശക്തമാക്കുന്നു, യുഎഇയൊന്നും അടുത്തെങ്ങുമില്ല, അമ്പരപ്പിച്ച് കണക്കുകൾ

സൈനിക ശേഷി ശക്തിപ്പെടുത്താൻ സൗദി അറേബ്യ. പ്രതിരോധ ബജറ്റിൽ വലിയ തുകയാണ് രാജ്യം നീക്കിവെച്ചിരിക്കുന്നത്. 2030 ഓടെ തങ്ങളുടെ സൈനിക ബജറ്റിന്റെ 50 ശതമാനവും പ്രതിരോധ വ്യവസായ മേഖലയുടെ വികസനത്തിനായാണ് രാജ്യം ചെലവഴിക്കുകയെന്ന് ഗവർണർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഒഹാലി വ്യക്തമാക്കി. തുർക്കിയിലെ അൻ്റാലിയയിൽ നടന്ന ഗ്ലോബൽ സ്ട്രാറ്റജീസ് ഇൻ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രി കോൺഫറൻസിൽ വെച്ചായിരുന്നു ഒഹാലി ഇക്കാര്യം പറഞ്ഞത്.

1960 മുതൽ രാജ്യത്തിന്റെ സൈനിക ചെലവ് 4.5 ശതമാനം എന്ന നിരക്കിൽ വളരുകയാണ്. 2024 ൽ രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് 75.8 ബില്യൺ ഡോളറായിരുന്നു. ആഗോള സൈനിക ചെലവായ 2.44 ട്രില്യൺ ഡോളറിൻ്റെ 3.1 ശതമാനം വരുമിത്.

saudi2-1

അടുത്തിടെ സൗദി തങ്ങളുടെ ആയുധ സംഭരണ ശേഷി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആറാം തലമുറ യുദ്ധവിമാനം നിർമ്മിക്കാൻ ഇറ്റലി, ജപ്പാൻ,യുകെ എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിക്കുന്ന യൂറോപ്പിൻ്റെ ജോയിൻ ഗ്ലോബൽ എയർ കോംബാറ്റ് പ്രോഗ്രാമിന്റെ (ജി സി എ പി) ഭാഗമാകാനുള്ള നടപടികൾ രാജ്യം സ്വീകരിച്ചിരുന്നു. ഏകദേശം 6 ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാറിനായി സൗദി അറേബ്യയും തുർക്കിയും തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ 'വിഷൻ 2030'ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് നിലവിൽ സൗദി. എണ്ണ ഇതര വരുമാനമാണ് പദ്ധതിയിലൂടെ രാജ്യം ലക്ഷ്യം വെയ്ക്കുന്നത്. അതേസമയം ശക്തമായ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും വിഷൻ 2030യുടെ ഭാഗമായി നടക്കുന്നുണ്ടെന്ന് ഒഹാലി വ്യക്തമാക്കി.

പ്രതിരോധ മേഖലയിൽ വിദേശ-ആഭ്യന്തര നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി സൈനിക വ്യവസായങ്ങളുടെ ജനറൽ അതോറിറ്റി (ജിഎഎംഐ) ഇതിനോടകം തന്നെ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രതിരോധ സാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യം നേടിയ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്ന നടപടികളും ജിഎഎംഐ സ്വീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷ വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും ശക്തിപ്പെടുകയെന്നതാണ് സൈനിക വ്യവസായം കെട്ടിപ്പടുക്കുന്നതിലൂടെ സൗദി ആഗ്രഹിക്കുന്നതെന്ന് ഒഹാലി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും ദീർഘകാല സ്ഥിരതയും ആഗോള സ്വാധീനവും ഉറപ്പാക്കാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെ സൗദി ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മിഡിൽ ഈസ്റ്റിലും മുസ്ലീം രാജ്യങ്ങൾക്കിടയിലും തങ്ങളുടെ ആധിപത്യം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ ബജറ്റ് വർധിപ്പിക്കാനുള്ള സൗദിയുടെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് തുർക്കിയുടെയും ഇറാൻ്റെയും വർദ്ധിച്ചുവരുന്ന സൈനിക ശക്തിക്ക് മറുപടിയെന്ന നിലയിൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+