ഇന്ത്യയെ വിളിച്ച് സൗദി അറേബ്യ; ആ വേദിയില്‍ കൂടെ വേണമെന്ന് ആവശ്യം... സമാധാന ദൗത്യം
റിയാദ്: ലോകത്തെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സൗദി അറേബ്യ മുന്‍കൈയ്യെടുക്കുന്നു. ഈ വേളയില്‍ ഇന്ത്യയെയും ക്ഷണിച്ചിരിക്കുകയാണ് സൗദി. ആഗസ്റ്റ് 5, 6 തിയ്യതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയിലാകും ലോക രാജ്യങ്ങളുടെ സമ്മേളനം. യുക്രൈന്‍-റഷ്യ യുദ്ധത്തിന് അറുതി കാണുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയെ സൗദി അറേബ്യ ക്ഷണിച്ചിട്ടുണ്ടെന്ന കാര്യം വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 30 രാജ്യങ്ങള്‍ക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, റഷ്യയെ ക്ഷണിച്ചിട്ടില്ലെന്നതാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന കാര്യം. റഷ്യയെ ക്ഷണിക്കാതെ എങ്ങനെ സമാധാനം പുനസ്ഥാപിക്കുമെന്നത് സുപ്രധാന ചോദ്യമാണ്.

കഴിഞ്ഞ ജൂണില്‍ യുക്രൈന്‍ സമാധാന ശ്രമങ്ങളുടെ ഭാഗമായി ലോക രാജ്യങ്ങളുടെ സുപ്രധാന യോഗം കോപ്പന്‍ഹേഗനില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജിദ്ദയിലെ സമ്മേളനം. ജൂണിലെ യോഗത്തില്‍ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ജിദ്ദയിലെ സമ്മേളനത്തിലും എത്തുമെന്നാണ് കരുതുന്നത്. യുക്രൈന്റെയും അമേരിക്കയുടെയും യൂറോപ്പിന്റെയും പ്രതിനിധികളുമുണ്ടാകുമത്രെ.
റഷ്യയുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് സൗദി അറേബ്യയും ഇന്ത്യയും. അതുകൊണ്ടുതന്നെ ഇവര്‍ റഷ്യയ്‌ക്കെതിരെ നീങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. റഷ്യയെ വരും ദിവസങ്ങളില്‍ ക്ഷണിക്കുമോ എന്ന് പറയാനുമാകില്ല. ലോകത്തെ പല പ്രതിസന്ധികള്‍ക്കും കാരണമായ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധിച്ചാല്‍ വലിയ നേട്ടമാകും.
ഇന്തോനേഷ്യ, ഈജിപ്ത്, മെക്‌സിക്കോ, ചിലി, സാംബിയ, ബ്രസീല്‍, ബ്രിട്ടന്‍, പോളണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും ജിദ്ദയിലെത്തുമെന്നാണ് വിവരം. അമേരിക്കയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സുള്ളിവന്‍ ആയിരിക്കും എത്തുക. ഇന്ത്യയും ബ്രസീലും സമാധാന ദൗത്യത്തിന്റെ ഭാഗമാകണം എന്നത് സൗദി അറേബ്യയുടെ നിര്‍ബന്ധമാണ്.
പഴയ സോവിയറ്റ് രാജ്യമാണ് റഷ്യയും യുക്രൈനും. യുക്രൈന്‍ യൂറോപ്യന്‍ രാജ്യങ്ങളോട് താല്‍പ്പര്യം കാണിച്ചതാണ് റഷ്യയെ ചൊടിപ്പിച്ചത്. ഇവര്‍ നാറ്റോയില്‍ അംഗത്വം നേടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുക്രൈന്‍ പ്രദേശങ്ങളില്‍ അവകാശ വാദം ഉന്നയിച്ച് റഷ്യ ആക്രമണം നടത്തുകയായിരുന്നു. മാസങ്ങള്‍ പിന്നിട്ട യുദ്ധത്തില്‍ ഇരുഭാഗവും വലിയ നഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.
ആഗോള സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലാകാന്‍ കാരണം യുക്രൈന്‍ യുദ്ധമാണ്. ലോകത്തെ പ്രധാന രാജ്യങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ വിപണിയില്‍ ഇതിന്റെ പ്രതിഫലനമുണ്ടായി. നിലപാടില്‍ മാറ്റം വരുത്താന്‍ ഇതുവരെ റഷ്യ തയ്യാറായിട്ടില്ല. ജനങ്ങളുടെ ഇഷ്ടം യുക്രൈന്‍ മനസിലാക്കണമെന്ന് റഷ്യ ആവശ്യപ്പെടുന്നു. റഷ്യന്‍ സൈന്യം അതിര്‍ത്തി വിട്ടുപോയാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകു എന്ന് യുക്രൈനും നിലപാടെടുക്കുന്നു. ഇതിനിടെയാണ് സൗദിയുടെ സമാധാന ശ്രമം.












Click it and Unblock the Notifications