Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ പ്ലാന്‍ ബി ആയിരുന്നു അത്; ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടി, പക്ഷേ

റിയാദ്: ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. സൗദിയുടെ അരാംകോ കമ്പനി വഴിയാണ് ഇടപാടുകള്‍. ലോകത്തിന്റെ പല ഭാഗത്തും പല രാജ്യങ്ങളുമായും സഹകരിച്ച് ക്രൂഡ് ഓയില്‍ സംസ്‌കരണ കേന്ദ്രങ്ങള്‍ സൗദി അരാംകോയ്ക്കുണ്ട്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സൗദി അരാംകോ ആലോചിക്കുകയും ചെയ്യുന്നു.

അതിനിടെയാണ് സൗദി അറേബ്യയുടെ പുതിയ എണ്ണ നയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒപെക് രാജ്യങ്ങള്‍ അടുത്തിടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് സമ്മര്‍ദ്ദം ചെലുത്തിയത്. ഉല്‍പ്പാദനം കൂട്ടി കൂടുതല്‍ വിപണികള്‍ നിയന്ത്രണത്തിലാക്കാനാണ് സൗദിയുടെ തന്ത്രം എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അതുമാത്രമായിരുന്നില്ല കാര്യം...

saudi oil export fall-

സൗദി അറേബ്യ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടിയിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ കയറ്റുമതി ചെയ്തിട്ടുമില്ല. മാത്രമല്ല, മുന്‍ മാസങ്ങളെ അപേക്ഷിച്ച് കയറ്റുമതി കുറയുകയാണ് ചെയ്തത്. കൂടാതെ റഷ്യയില്‍ നിന്ന് വലിയ തോതില്‍ സൗദി അറേബ്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുകയുമുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് കയറ്റുമതി ചെയ്യുന്ന സൗദി എന്തിനാണ് ഉല്‍പ്പാദനം കൂട്ടിയിട്ടും കയറ്റുമതി കുറച്ചത്?

സൗദി അറേബ്യയുടെ ഉല്‍പ്പാദനവും കയറ്റുമതിയും സംബന്ധിച്ച വിവരങ്ങള്‍ ജോയിന്റ് ഓര്‍ഗനൈസേഷന്‍സ് ഡാറ്റ ഇനീഷ്യേറ്റീവിന്റെ രേഖകള്‍ ഉദ്ധരിച്ച് കോമേഴ്‌സ്ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ സൗദി അറേബ്യയുടെ ക്രൂഡ് കയറ്റുമതി അരലക്ഷം ബാരല്‍ ഓരോ ദിവസവും കുറഞ്ഞിട്ടുണ്ട്. ജൂണില്‍ ഓരോ ദിവസത്തെയും കയറ്റുമതി 6.14 ദശലക്ഷം ബാരലാണ്.

അതേസമയം, സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 5.70 ലക്ഷം ബാരല്‍ ഓരോ ദിവസവും വര്‍ധിപ്പിച്ചിട്ടുണ്ട്. മൊത്തം പ്രതിദിന ഉല്‍പ്പാദനം 9.75 ദശലക്ഷം ബാരലായി ഉയര്‍ന്നു. എന്നാല്‍ കയറ്റുമതി കൂടിയിട്ടുമില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സൗദി അറേബ്യ ആഭ്യന്തരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രൂഡിന്റെ അളവ് വര്‍ധിപ്പിച്ചു എന്നാണ്.

ക്രൂഡ് ഉപയോഗിച്ചത് രണ്ട് കാര്യങ്ങള്‍ക്ക്‌

കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഉപയോഗിച്ചിരിക്കുന്നത് രണ്ട് കാര്യങ്ങള്‍ക്കാണ്. വൈദ്യുതി ഉല്‍പ്പാദനത്തിനും ആഭ്യന്തരമായ സംഭരണത്തിനും വേണ്ടിയാണ്. ആഭ്യന്തരമായി ഉല്‍പ്പാദനം കൂട്ടിയതിന് പുറമെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്തു. റഷ്യയില്‍ നിന്ന് ഇറക്കുന്ന മുഴുവന്‍ എണ്ണയും വൈദ്യുതി ഉല്‍പ്പാദനത്തിന് എടുക്കുകയാണ് സൗദി ചെയ്തത്.

റഷ്യയുടെ എണ്ണയ്ക്ക് വില കുറവാണ്. അതുകൊണ്ടാണ് അവ കൂടുതല്‍ ഇറക്കുമതി ചെയ്തത്. കയറ്റുമതി സ്വന്തം എണ്ണയില്‍ നിന്ന് മാത്രമാക്കുകയും ചെയ്തു. വൈദ്യുതി ഉപയോഗത്തിന് ഓരോ ദിവസവും 1.85 ലക്ഷം ബാരല്‍ എണ്ണ ഉപയോഗിക്കുന്നത് വര്‍ധിപ്പിച്ചു. അതായത്, ഒരു ദിവസം മൊത്തം വൈദ്യുതി ഉല്‍പ്പാദനത്തിന് 6.74 ലക്ഷം ബാരല്‍ ഉപയോഗിച്ചു. വൈദ്യുതി ഉല്‍പ്പാദനത്തിന് ബദല്‍ മാര്‍ഗം സൗദി തേടുന്നുണ്ട്. ഇതില്‍ വിജയം കണ്ടാല്‍ സൗദി അറേബ്യ എണ്ണ കയറ്റുമതി വര്‍ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+