Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറും സൗദി അറേബ്യയും എന്തിന് ഇസ്രായേലിന്റെ ആ നീക്കം എതിര്‍ത്തു? സോമാലിലാന്റ് എന്നാല്‍

ആഫ്രിക്കയിലെ സോമാലിലാന്റിനെ സ്വതന്ത്ര്യ രാജ്യമായി അംഗീകരിച്ച് ഇസ്രായേല്‍. ലോകത്ത് ആദ്യമായിട്ടാണ് സോമാലിലാന്റിനെ ഒരു രാജ്യം അംഗീകരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ കടുത്ത ഭാഷയില്‍ സൗദി അറേബ്യയും ഖത്തറും രംഗത്തുവന്നു. ഇസ്രായേലിന്റെ ഉറ്റ രാജ്യമായ അമേരിക്ക പോലും സോമാലിലാന്റിനെ അംഗീകരിച്ചിട്ടില്ല. അംഗീകരിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

1991ല്‍ മെയ് മാസത്തില്‍ സോമാലിയയില്‍ നിന്ന് വേര്‍പ്പെട്ട് കഴിയുകയാണ് സോമാലിലാന്റ്. സോമാലി ആഭ്യന്തര യുദ്ധത്തിന് ശേഷമായിരുന്നു ഇത്. എന്നാല്‍ ലോകത്തെ എല്ലാ രാജ്യങ്ങളും ഈ പ്രദേശം സോമാലിയയുടെതായിട്ടാണ് കരുതുന്നത്. സോമാലിയ വിഭജിക്കരുത് എന്ന അഭിപ്രായക്കാരാണ് ലോക രാജ്യങ്ങള്‍. സൗദിയും ഖത്തറുമെല്ലാം ഇതിനൊപ്പമാണ്. ഇതിനിടെയാണ് ഇസ്രായേലിന്റെ വേറിട്ട നീക്കം.

israel recognize somaliland qatar oppose

റിപബ്ലിക് ഓഫ് സോമാലിലാന്റ് എന്ന പേരിലാണ് അവിടെയുള്ള ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഈ രാജ്യത്തിനില്ല. എന്താണ് സോമാലിലാന്റ് എന്ന് ആര്‍ക്കെങ്കിലും അറിയുമോ എന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ഡൊണാള്‍ഡ് ട്രംപ് തിരിച്ചു ചോദിച്ചത്. അന്താരാഷ്ട്ര നിമയങ്ങളുടെ ലംഘനമാണ് ഇസ്രായേല്‍ നടത്തിയത് എന്ന് സൗദി അറേബ്യ പ്രതികരിച്ചു.

ഇസ്രായേലിനെ സോമാലിലാന്റും അംഗീകരിച്ചിട്ടുണ്ട്. പരസ്പരമുള്ള ഈ നടപടി അംഗീകരില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും മന്ത്രാലയം പ്രതികരിച്ചു. ഫെഡറല്‍ റിപബ്ലിക് ഓഫ് സോമാലിയക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സൗദി വ്യക്തമാക്കി. ഇസ്രായേലിന്റേത് പ്രകോപന നടപടിയാണെന്ന് അറബ് ലീഗ് പ്രസ്താവിച്ചു. അപകട നീക്കമാണ് ഇസ്രായേല്‍ നടത്തുന്നത് ആഫ്രിക്കന്‍ യൂണിയന്‍ പ്രതികരിച്ചു.

എവിടെയാണ് സോമാലിലാന്റ്‌

ഗാസയില്‍ നിന്നുള്ള പലസ്തീന്‍കാരെ പുറത്താക്കി സോമാലിലാന്റിലേക്ക് മാറ്റുമെന്ന് നേരത്തെ ഇസ്രായേല്‍ പറഞ്ഞ കാര്യം യുഎന്നിലെ പലസ്തീന്‍ മിഷന്‍ ഓര്‍മിപ്പിച്ചു. സോമാലിയക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സോമാലിലാന്റിനെ അംഗീകരിക്കുന്നതിനേക്കാള്‍ പലസ്തീനെ അംഗീകരിക്കുകയാണ് ഇസ്രായേല്‍ ചെയ്യേണ്ടതെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. ഈജിപ്ത്, തുര്‍ക്കിയും ഇസ്രായേലിനെതിരെ രംഗത്തുവന്നു.

എത്യോപ്യ, ജിബൂത്തി, ഏദന്‍ കടലിടുക്ക് എന്നിവയോട് ചേര്‍ന്നുള്ള ആഫ്രിക്കയിലെ പ്രദേശമാണ് സോമാലിലാന്റ്. 2024ലെ കണക്കുകള്‍ പ്രകാരം ഇവിടെ 62 ലക്ഷം പേരാണുള്ളത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് സോമാലിയയും സോമാലിലാന്റും. ബ്രിട്ടനാണ് സോമാലിലാന്റ് എന്ന പദ്ധതിക്ക് ഒരുക്കം നടത്തിയത്. 1960കളിലായിരുന്നു ഇത്. പിന്നീട് പലപ്പോഴും സംഘര്‍ഷങ്ങളുണ്ടായി. 1991ല്‍ സ്വതന്ത്ര രാജ്യമായി സോമാലിലാന്റിലുള്ളവര്‍ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+