യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത്
ഇസ്ലാമാബാദ്: ക്രൂഡ് ഓയില്‍ വരവ് പ്രതിസന്ധിയിലായതോടെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ് പാകിസ്താന്. പെട്രോളിന്റെയും ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും വില കുത്തനെ വര്‍ധിച്ചു. മതിയായ എണ്ണയും വാതകവും ഹോര്‍മുസ് പാത കടന്ന് എത്തുന്നില്ല എന്നതാണ് പ്രതിസന്ധി. യുദ്ധം അവസാനിച്ചാല്‍ എല്ലാം പരിഹരിക്കപ്പെടും. ഇതാണ് പാകിസ്താന് തന്നെ ഇറാന്-യുഎസ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കാന്‍ കാരണം. പക്ഷേ, ചര്‍ച്ച പൊളിഞ്ഞു.
പാകിസ്താന് കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് യുഎഇ നേരത്തെ നല്കിയ കടം തിരിച്ചു ചോദിച്ചത്. 350 കോടി ഡോളറാണ് യുഎഇക്ക് മടക്കി നല്‍കാനുള്ളത്. ഏപ്രില്‍ അവസാനത്തോടെ ഈ തുക മടക്കി നല്‍കണം. പ്രതിസന്ധിക്കിടെ പണം തിരിച്ചു കൊടുക്കേണ്ട സാഹചര്യം കൂടി വന്നതിനാല്‍ പാകിസ്താന്റെ വിദേശ കരുതല്‍ ധനം വലിയ തോതില്‍ കുറയുമെന്ന് ഉറപ്പായി.

അതിനിടെയാണ് പാകിസ്താനെ സാമ്പത്തികമായി സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും തയ്യാറായിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും സഹകരണം വലിയ ആശ്വാസമായിരിക്കുകയാണ് പാകിസ്താന്. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് തുര്‍ക്കി മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്. ഇരുരാജ്യങ്ങളും ചേര്‍ന്ന് 500 കോടി ഡോളര്‍ സഹായിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതത്രെ.
സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ജദ്ആന്‍ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെത്തി പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫുമായി ചര്‍ച്ച നടത്തി. പാകിസ്താന് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദര്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കാളിയായി. സാമ്പത്തിക സഹകരണവും പ്രാദേശിക വികസനവുമാണ് പ്രധാനമായും ചര്‍ച്ചയായത്.
സൗദിക്ക് രക്ഷയില്ല
നേരത്തെ ക്രൂഡ് ഓയില്‍ വാങ്ങിയ വകയില്‍ വലിയ തുക സൗദി അറേബ്യയ്ക്ക് പാകിസ്താന് നല്‍കാനുണ്ട്. ഇക്കാര്യത്തില്‍ ചില ഇളവുകള്‍ സൗദി അനുവദിച്ചിരുന്നു. ഈ ഇളവ് നീട്ടാന്‍ സൗദി തയ്യാറായത് പാകിസ്താന് വലിയ ആശ്വാസമാണ്. അതിന് പുറമെയാണ് പണം നല്‍കാമെന്നും സമ്മതിച്ചത്. എന്നാല്‍ സൗദി മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രത്യേക കരാറുകള്‍ ഒപ്പുവച്ചിട്ടില്ല. ധാരണയുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
സൗദി അറേബ്യയും യുഎഇയും പല കാര്യങ്ങളിലും അടുത്തിടെ ഭിന്നത രൂക്ഷമാണ്. യമന്‍, സുഡാന് എന്നീ വിഷയങ്ങളിലാണ് പ്രധാനമായും ഭിന്നത. സൗദിക്കെതിരെ നീങ്ങുന്ന യമനിലെ സംഘങ്ങള്‍ക്ക് യുഎഇ സഹായം നല്കുന്നു എന്നാണ് ആരോപണം. സൗദിയുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചതിനാല്‍ പാകിസ്താന് സൗദിക്കൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. ഈ വേളയില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കാനാണ് യുഎഇയുടെ തീരുമാനം.
ഇറാന്റെ ശക്തമായ തിരിച്ചടിക്ക് ഇരയായ രാജ്യങ്ങളാണ് സൗദിയും ഖത്തറും യുഎഇയും. പാകിസ്താനുമായും അമേരിക്കയുമായും പ്രതിരോധ കരാറുണ്ടായിട്ടും ഇറാന്റെ ആക്രമണത്തില്‍ നിന്ന് സൗദിക്ക് രക്ഷയുണ്ടായില്ല. ഇതിനിടെയാണ് പാകിസ്താന്റെ 23000 സൈനികരെ സൗദിയില്‍ എത്തിച്ചിരിക്കുന്നത്. ഇനിയും യുദ്ധം വ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ ഒരുപക്ഷേ, പാകിസ്താന് സൈന്യം ഇടപെട്ടേക്കും. ഇത് യുദ്ധ വ്യാപനത്തിന് കാരണമാകാനും സാധ്യതയുണ്ട്.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ











Click it and Unblock the Notifications