Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ നൊ പറഞ്ഞു; അമേരിക്ക ഇങ്ങനെ പ്രതീക്ഷിച്ചില്ല, അതും ഇസ്രായേല്‍ നഗരങ്ങള്‍ വിറച്ചപ്പോള്‍

ഇറാന്റെ മിസൈലുകള്‍ ഇസ്രായേല്‍ നഗരങ്ങളില്‍ വീഴാന്‍ തുടങ്ങിയതോടെ തിടുക്കത്തിലുള്ള ചില നീക്കങ്ങള്‍ നടത്തിയെന്ന് അമേരിക്ക. കഴിഞ്ഞ മാസം നടന്ന രണ്ടാഴ്ചയോളം നീണ്ട ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിന്റെ പിന്നാമ്പുറ വിവരങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐ എന്ന മാധ്യമത്തോട് വിശദീരിക്കവെയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പറഞ്ഞത്.

ഇറാന്റെ മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ ആദ്യം തകര്‍ത്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മിസൈലുകള്‍ എത്താന്‍ തുടങ്ങിയതോടെ അയണ്‍ ഡോം, ആരോ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടുക്കാന്‍ സാധിക്കാതെ വന്നു. അമേരിക്ക നല്‍കിയ താഡ് പ്രതിരോധ സംവിധാനവും തളര്‍ന്നു. ഈ വേളയിലാണ് ഇസ്രായേലിന്റെ രക്ഷയ്ക്ക് വേണ്ടി അമേരിക്ക മറ്റു വഴി തേടിയതും സൗദി അറേബ്യയെ സമീപിച്ചതും.

saudi arabia us iran israel

സൗദിയുടെ പ്രതികരണം അമേരിക്ക പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു. ഇസ്രായേലിനെ സഹായിക്കണമെന്ന് പല രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. സൗദി അറേബ്യയുടെ കൈവശം അമേരിക്ക കൈമാറിയ താഡ് ഉണ്ട്. ഇവ ഇസ്രായേലിനെ സഹായിക്കാന്‍ ഉപയോഗിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പറ്റില്ല എന്ന് സൗദി അറേബ്യ പറഞ്ഞു എന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഇസ്രായേലിന് മാത്രമല്ല, സൗദി അറേബ്യയ്ക്കും ഇറാന്റെ സാന്നിധ്യം ഭീഷണിയാണ് എന്ന് അമേരിക്ക സൗദി ഭരണകൂടത്തെ അറിയിച്ചു. എന്നിട്ടും സൗദി ഇസ്രായേലിനെ സഹായിക്കാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ടിലെ വിവരം. യമനിലെ ഹൂത്തികളുടെ ആക്രമണം തടയാന്‍ വേണ്ടിയാണ് അമേരിക്കയില്‍ നിന്ന് താഡ് മിസൈല്‍ പ്രതിരോധ സംവിധാനം സൗദി വാങ്ങിയത്. മക്കയുടെ സംരക്ഷണത്തിനും ഇതുപയോഗിക്കുന്നുണ്ട്.

യുഎഇയോടും അമേരിക്ക ആവശ്യപ്പെട്ടു

ഇറാന്റെ ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് സാധിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇറാന്റെ തിരിച്ചടി വളരെ ശക്തമായിരുന്നു. തുടര്‍ച്ചയായി മിസൈലുകള്‍ അയക്കാന്‍ തുടങ്ങിയതോടെ പ്രതിരോധ സംവിധാനം പാളിപ്പോയി. ഇസ്രായേലിന്റെ അഞ്ച് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ പതിച്ചു എന്നാണ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രായേലിനെ സംരക്ഷിക്കാന്‍ താഡ് മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിക്കണമെന്ന് സൗദിയോട് ആവശ്യപ്പെട്ടു. സൗദി നിരസിച്ച വേളയില്‍ താഡ് തിരിച്ചെടുത്താലോ എന്നും ചര്‍ച്ച ചെയ്തു. കാരണം, താഡിന്റെ ബാറ്ററി സൗദിയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. യുദ്ധം കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് സൗദിയില്‍ താഡ് ബാറ്ററി പ്രവര്‍ത്തന ക്ഷമമായത്. യുഎഇയോടും താഡ് നല്‍കി ഇസ്രായേലിനെ സഹായിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നുവത്രെ.

ഇസ്രായേലിനെ സഹായിക്കരുത് എന്ന് ഇറാന്‍ നേരത്തെ ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അമേരിക്കക്ക് പുറത്ത് താഡ് മിസൈല്‍ പ്രതിരോധ സംവിധാനം ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയ രാജ്യം യുഎഇയാണ്. 2016ലാണ് യുഎഇ താഡ് വാങ്ങിയത്. കഴിഞ്ഞ മാസം യുദ്ധം അവസാനിച്ചതോടെ ഇറാന്‍ സൈനിക ശേഷി വര്‍ധിപ്പിക്കുന്നു എന്നാണ് മറ്റൊരു വിവരം. ചൈനയില്‍ നിന്ന് പുതിയ മിസൈലുകളും പ്രതിരോധ സംവിധാനവും ഇറാന്‍ വാങ്ങുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+