Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതി പുതിയ വഴിത്തിരിവില്‍? നിയോം സിഇഒയെ മാറ്റി സൗദി, പകരമാര്?

റിയാദ്: രാജ്യത്തിന്റെ ഏറ്റവും വലിയ വികസന പദ്ധതികളില്‍ ഒന്നായ നിയോമിന്റെ ചീഫ് എക്‌സിക്യൂട്ടീവിനെ മാറ്റിയതായി സൗദി അറേബ്യ. 2018 മുതല്‍ പ്രോജക്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവായി സേവനമനുഷ്ഠിക്കുന്ന നദ്മി അല്‍ നസ്‌റിനെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഐമാന്‍ അല്‍ മുദൈഫറിനെ ഇടക്കാല സിഇഒ ആയി നിയമിച്ചിട്ടുണ്ട് എന്ന് നിയോം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

2018 മുതല്‍ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന ആളാണ് അല്‍ മുദൈഫര്‍ എന്നും നിയോമിനെയും അതിന്റെ പ്രോജക്റ്റുകളെയും കുറിച്ച് ആഴത്തിലുള്ളതും തന്ത്രപരവുമായ ധാരണ അദ്ദേഹത്തിനുണ്ട് എന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. 2018 മുതല്‍ സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ പ്രോപ്പര്‍ട്ടി വിഭാഗത്തിന്റെ തലവനാണ് അല്‍ മുദൈഫര്‍.

NEOM

വടക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ഒരു സ്‌കീ റിസോര്‍ട്ട്, 170 കിലോമീറ്റര്‍ (105 മൈല്‍) നീളമുള്ള അംബരചുംബികളായ ഇരട്ട കെട്ടിടം എന്നിവ ഉള്‍ക്കൊള്ളുന്ന ഫ്യൂച്ചറിസ്റ്റിക് മെഗാസിറ്റിയാണ് നിയോം. ന്യൂയോര്‍ക്ക് നഗരത്തിന്റെ 33 മടങ്ങ് വലുപ്പത്തില്‍ നിര്‍മിക്കുന്ന ഈ പ്രദേശം സൗദിക്ക് എണ്ണ വിപണിക്കപ്പുറത്തുള്ള മറ്റൊരു വിപണി സാധ്യത തുറക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

2017ല്‍ ആരംഭിച്ച പ്രൊജക്ടിനായി സൗദി അറേബ്യയുടെ പിഐഎഫ് സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍ നിന്ന് ഇതിനകം നൂറ് മില്യണ്‍ ഡോളറിലധികം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പല സംശയങ്ങളും പദ്ധതിയുടെ പേരില്‍ ഉയര്‍ന്ന് വന്നിരുന്നു. നിയോമിന്റെ 2030-ലെ വലുപ്പവും ആളുകളുടെ എണ്ണവും കുറച്ചു എന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. നിര്‍മ്മാണ കാലതാമസം, തൊഴിലാളികളുടെ മോശം പെരുമാറ്റം, മുതിര്‍ന്ന വിദേശ പൗരന്മാര്‍ക്ക് അമിത വേതനം എന്നിവ സംബന്ധിച്ച് അടുത്തിടെ നിയോം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വേള്‍ഡ് എക്സ്പോ 2030 ന്റെ ആതിഥേയരായി റിയാദിനെ തിരഞ്ഞെടുത്തിരുന്നു. അതിന് ശേഷം സൗദി സര്‍ക്കാര്‍ റിയാദിലെ ഗിഗാ പ്രോജക്റ്റുകള്‍ക്കും മറ്റ് പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി വരികയാണ്.

അതിനാല്‍ നിയോമിന്റെ പ്രവൃത്തികള്‍ മന്ദഗതിയിലായിരുന്നു. 2030 ഓടെ ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്‍ക്കൊള്ളുന്നതായിരിക്കും നിയോം എന്നാിരുന്നു 2022 ല്‍ ദി ലൈന്‍ അനാച്ഛാദനം ചെയ്ത് കൊണ്ട് ബിന്‍ സല്‍മാന്‍ പറഞ്ഞത്. എന്നാല്‍ ഈ ദശകത്തിന്റെ അവസാനത്തോടെ 300000 ആളുകള്‍ ലൈനില്‍ ജീവിക്കും എന്നും അപ്പോഴേക്കും പദ്ധതിയുടെ 2.4 കിലോമീറ്റര്‍ മാത്രമേ പൂര്‍ത്തിയാകൂ എന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ വിഷന്‍ 2030-ന്റെ ഭാഗമായി ആരംഭിച്ച മറ്റ് പ്രധാന വികസന പദ്ധതികള്‍ക്കൊപ്പം നിയോമിന്റെ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട് സൗദി അധികൃതര്‍ പറയുന്നത്. ലോകത്തിലെ സ്റ്റീലിന്റെ അഞ്ചിലൊന്ന് ഇപ്പോള്‍ നിയോം ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.

പദ്ധതി പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കാലതാമസവും മറ്റുമാണ് നദ്മിയുടെ പുറത്തുപോവലിന് കാരണം എന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയോം പദ്ധതി ഏകദേശം 460,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ ജിഡിപിയിലേക്ക് 48 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നുമാണ് സൗദി അറേബ്യയുടെ അവകാശവാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+