Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ഇനി 'വെളുത്ത സ്വര്‍ണം' കുഴിച്ചെടുക്കും; കടല്‍തീരത്ത് അത്ഭുതം!! പണം വറ്റാത്ത നാട്

റിയാദ്: ക്രൂഡ് ഓയിലും പ്രകൃതി വാതവുമാണ് സൗദി അറേബ്യയിലെ മണ്ണിനടിയില്‍ എന്നതാണ് ഇതുവരെയുള്ള വാര്‍ത്ത. സൗദിയുടെ വരുമാനത്തിന്റെ പ്രധാന മാര്‍ഗവും ഇതുതന്നെയാണ്. അടുത്തിടെ മറ്റു ആദായ മാര്‍ഗങ്ങള്‍ കൂടി തേടുന്നുണ്ട് ഈ ജിസിസി രാജ്യം. അങ്ങനെയാണ് കായികം, വിനോദം, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കണ്ണുവയ്ക്കാന്‍ തുടങ്ങിയത്.

2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വേദിയാകുക സൗദി അറേബ്യയാണ്. ഇതിന് വേണ്ടിയുള്ള ഗ്രൗണ്ടുകള്‍ ഒരുക്കുകയും മറ്റു പശ്ചാത്തല സൗകര്യങ്ങളുണ്ടാക്കുകയുമാണ് സൗദിയുടെ അടുത്ത ലക്ഷ്യം. അതിനിടെയാണ് സൗദിയില്‍ പുതിയ മാറ്റം സംഭവിച്ചിരിക്കുന്നത്. കടല്‍തീരത്തെ എണ്ണപ്പാടത്ത് 'വെളുത്ത സ്വര്‍ണം' കണ്ടെത്തിയിരിക്കുന്നു...

saudi-discoverd-whitegold-lithium-1

സൗദി അറേബ്യയുടെ ഖനന വകുപ്പ് സഹമന്ത്രിയായ ഖാലിദ് ബിന്‍ സാലിഹ് അല്‍ മുദൈഫിര്‍ ആണ് പുതിയ കണ്ടെത്തല്‍ സംബന്ധിച്ച് വിശദീകരിച്ചത്. എണ്ണപ്പാടങ്ങളില്‍ നിന്ന് ലിഥിയം കണ്ടെത്തുകയും പരീക്ഷണ അടിസ്ഥാനത്തില്‍ കുഴിച്ചെടുത്ത് വേര്‍ത്തിരിച്ചു പരിശോധിച്ചുവെന്നും മന്ത്രി പറഞ്ഞു. വൈകാതെ വാണിജ്യ അടിസ്ഥാനത്തിലുള്ള ഖനനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സൗദി.

കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ലിഹിടെക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ലിഥിയം വേര്‍ത്തിരിച്ചെടുക്കാന്‍ നേതൃത്വം നല്‍കുന്നത്. സൗദിയുടെ ഖനന കമ്പനിയായ മഅദിന്‍, എണ്ണ കമ്പനിയായ അരാംകോ എന്നിവയുടെ സഹകരണത്തോടെയാണ് ലിഥിയം ഖനനം. ഖനനത്തിന് വേണ്ടിയുള്ള സാങ്കേതിക വിദ്യ കിങ് അബ്ദുല്ല സര്‍വകലാശാലയാണ് തയ്യാറാക്കിയത്.

എന്തുകൊണ്ട് വെളുത്ത സ്വര്‍ണം?

ഭൂമിക്കടയില്‍ അപൂര്‍വമായി കാണുന്നതാണ് ലിഥിയം. അതുകൊണ്ടുതന്നെയാണ് ഇവയെ വെളുത്ത സ്വര്‍ണം എന്ന് വിളിക്കുന്നത്. ജൈവ ഇന്ധനങ്ങളെ വിട്ട് മറ്റു വരുമാന മാര്‍ഗം തേടുന്ന സൗദിക്ക് സുവര്‍ണ അവസരമാണ് ലിഥിയത്തിന്റെ കണ്ടെത്തല്‍. ലിഥിയവും ഇരുമ്പും ചേര്‍ത്തുള്ള ബാറ്ററികള്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലിഥിയത്തിന്റെ കണ്ടെത്തല്‍ സൗദിക്ക് നേട്ടമാകുമെന്ന് ഉറപ്പാണ്.

ഇലക്ട്രിക് കാര്‍, മൊബൈല്‍, ലാപ്‌ടോപ്, എമര്‍ജന്‍സി ലൈറ്റുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി എല്ലാ വസ്തുക്കളിലും ലിഥിയം ഉപയോഗിക്കുന്നുണ്ട്. വരുംനാളുകളില്‍ ലിഥിയം കൈവശമുള്ള രാജ്യങ്ങള്‍ സമ്പന്നരാകുമെന്നും വിലയിരുത്തലുണ്ട്. ലിഥിയം ഉപയോഗിച്ചുള്ള ബാറ്ററികള്‍ കൂടുതല്‍ ജനകീയമാവുകയുമാണ്. ഈ ബാറ്ററികള്‍ക്ക് ഭാരക്കുറവാണ് എന്നതാണ് മേന്മ. മാത്രമല്ല, എത്ര അളവില്‍ ഊര്‍ജം താങ്ങാനും സാധിക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ സജീവമാകുന്നതിനാല്‍ ലിഥിയത്തിന്റെ വില ഇനിയും കൂടും. അതേസമയം, കടല്‍ജലത്തില്‍ നിന്ന് ലിഥിയം വേര്‍ത്തിരിക്കുന്നതിന് അല്‍പ്പം പ്രയാസവും സാമ്പത്തിക ചെലവുമുണ്ട് എന്നതാണ് സൗദി നേരിടുന്ന വെല്ലുവിളി. അഫ്ഗാനില്‍ കണ്ടെത്തിയ ലിഥിയത്തില്‍ സൗദി അറേബ്യ നോട്ടമിട്ടിരിക്കെയാണ് സ്വന്തം നാട്ടില്‍തന്നെ കണ്ടെത്തിയത് എന്നതും എടുത്തു പറയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+