Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ രണ്ടുംകല്‍പ്പിച്ച്, എണ്ണവില കുത്തനെ കുറച്ചു; ഇന്ത്യയ്ക്ക് വന്‍ നേട്ടം, വിപണി തന്ത്രം

റിയാദ്: വിപണി നിരീക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച് സൗദി അറേബ്യയുടെ പുതിയ വിപണി തന്ത്രം. സൗദിയുടെ പ്രധാന ഇനം ക്രൂഡ് ഓയിലിന് വില കുറയ്ക്കാന്‍ തീരുമാനം. വിലപട്ടിക സംബന്ധിച്ച വിവരം ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയ്ക്കാണ് വില കുറയ്ക്കുക.

ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നു. ഇത് വില കുറയാന്‍ ഇടയാക്കുമെന്ന വിലയിരുത്തലുള്ളപ്പോഴാണ് ഏഷ്യയിലേക്ക് നല്‍കുന്ന ക്രൂഡ് വില താഴ്ത്താന്‍ അരാംകോ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമുള്‍പ്പെടെ കുറഞ്ഞ വിലയ്ക്ക് നല്ല ക്രൂഡ് കിട്ടുമെന്നതാണ് ഫലം. ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വില കുറയുമെന്ന അഭ്യൂഹങ്ങളുമുണ്ട്. അറിയാം വിശദമായി...

saudi reduced oil price for asia

അറബ് ലൈറ്റ് ക്രൂഡിന് സൗദി അറേബ്യ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇത്രയും വില കുറയ്ക്കുന്നത്. ബാരലിന് 2.30 ഡോളര്‍ ആണ് കുറച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അറബ് ലൈറ്റ് ക്രൂഡിന് സാധാരണ ഇത്രയും വില കുറയ്ക്കാറില്ല. അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ നീക്കം.

സൗദിയും റഷ്യയും ഉള്‍പ്പെടുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ക്രൂഡ് ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മെയ് ഒന്ന് മുതല്‍ പ്രതിദിനം നാല് ലക്ഷത്തിലധികം ബാരല്‍ ഉല്‍പ്പാദനം കൂട്ടാനാണ് തീരുമാനം. ഇതോടെ ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ കുറയുകയാണ്.

കഴിഞ്ഞ ദിവസം അഞ്ച് ഡോളര്‍ വരെ ബാരലിന് കുറഞ്ഞു. ബ്രെന്റ് ഇനം ക്രൂഡിന് 65 ഡോളര്‍ ആണ് പുതിയ വില. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും താഴ്ന്ന നിരക്കിലേക്ക് എണ്ണവില എത്തുന്നത്. അതിനൊപ്പം സൗദി അറേബ്യ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണവില കൂടി കുറച്ചത് ഇന്ത്യയ്ക്ക് നേട്ടമാകും. ക്രൂഡ് വില കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ ആശ്രയ കേന്ദ്രങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്.

എണ്ണ വിപണിയില്‍ അടവ് മാറ്റുന്ന ഇന്ത്യ

നേരത്തെ പശ്ചിമേഷ്യയെ മാത്രം ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിച്ചിരുന്ന ഇന്ത്യ നിലവില്‍ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നീ മേഖലകളെയും ആശ്രയിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടാനും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിപണി നഷ്ടമാകുമോ എന്ന ആശങ്കയാകാം സൗദിയുടെ പുതിയ തീരുമാനത്തിന് പിന്നില്‍.

ഇറാഖ്, കസാഖിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ വന്‍തോതില്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക്കയുടെ ഉപരോധമുള്ളതിനാല്‍ ഈ രാജ്യങ്ങളിലെ എണ്ണ കാര്യമായി വിപണിയില്‍ എത്തില്ല. മാത്രമല്ല, വില കൂടിയാല്‍ റഷ്യയ്ക്ക് നേട്ടമാകുമെന്ന് അമേരിക്ക ഭയക്കുന്നു. ക്രൂഡ് വില കുറയ്ക്കണം എന്ന് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെടുന്നതും ഈ ലക്ഷ്യത്തോടെയാണ്.

ഉല്‍പ്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. സൗദി അറേബ്യ വില കുറയ്ക്കാന്‍ തീരുമാനിച്ചത് മറ്റൊരു ആശ്വാസമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് വലിയ ലാഭം ലഭിക്കുമെന്ന് ഉറപ്പ്. ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും വില കുറയുമോ എന്നാണ് ഇനി അറിയേണ്ടത്. ബാരലിന് 70 ഡോളറില്‍ താഴെ വില എത്തിയാല്‍ ഇന്ത്യയില്‍ വില കുറയുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി സൂചിപ്പിച്ചിരുന്നു.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+