Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ 63 ബില്യണ്‍ ഡോളർ പദ്ധതി; ഇന്ത്യക്കാർക്ക് സുവർണ്ണാവസരം; ടാറ്റ നേരത്തേയെത്തി, നിരവധി തെഴില്‍ സാധ്യത

റിയാദ്: 63 ബില്യൺ യുഎസ് ഡോളർ മുതല്‍ മുടക്കി സൗദി അറേബ്യ നിർമ്മിക്കുന്ന വമ്പന്‍ പദ്ധതിയായ ദിരിയയിൽ നിക്ഷേപിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി ഇന്ത്യന്‍ കമ്പനികള്‍. ടാറ്റ, ഒബെറോയിസ് തുടങ്ങിയ ചില വലിയ കമ്പനികള്‍ ഇതിനോടകം തന്നെ നിക്ഷേപം സംബന്ധിച്ച കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് ദിരിയ പദ്ധതി സിഇഒ ജെറി ഇൻസെറില്ലോയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിന്റെ പ്രാന്തപ്രദേശത്താണ് 'സിറ്റി ഓഫ് എർത്ത്' എന്നറിയപ്പെടുന്ന ദിരിയ നിർമ്മിക്കാന്‍ പോകുന്നത്. ഒരു ലക്ഷം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരു ലക്ഷത്തിലധികം പേർച്ച് ജോലി ചെയ്യാനുള്ള സജ്ജീകരണവും ദിരിയയില്‍ ഉണ്ടായിരിക്കും. 40-ലധികം ആഡംബര ഹോട്ടലുകൾ, 1000-ത്തിലധികം ഷോപ്പുകള്‍, 150-ലധികം റെസ്റ്റോറന്റുകൾ, കഫേകൾ, ഒരു സർവകലാശാല, കലാ-സാംസ്കാരിക കേന്ദ്രങ്ങല്‍, മ്യൂസിയങ്ങൾ, ഓപ്പറ ഹൗസ്, 20,000 പേർക്ക് ഇരിക്കാവുന്ന മൾട്ടിപർപ്പസ് ഇവന്റ് അരീന, ഗോൾഫ് കോഴ്‌സ്, പോളോ സെന്റർ എന്നിവയെല്ലാം ഇവിടെയുണ്ടാകും.

saudi-diriya

"സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായ ഇന്ത്യയുടെ സ്വാധീനം ദിരിയയിലൂടെ വർദ്ധിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, 2022-23 ൽ ഏകദേശം 52.8 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര ബന്ധത്തോടെ ഉഭയകക്ഷി വ്യാപാരത്തിൽ ഇരു രാജ്യങ്ങളും മുന്നിട്ട് നില്‍ക്കുന്നു. ഇത് വരും നാളുകളില്‍ കൂടുതല്‍ ശക്തമാകും" ഇൻസെറില്ലോ പി ടി ഐയോട് പറഞ്ഞു.

നിർമ്മാണം, ഐടി, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ സംഭാവന നൽകുന്ന 3,000-ത്തിലധികം ഇന്ത്യൻ കമ്പനികൾ ഇതിനകം തന്നെ സൗദി അറേബ്യയില്‍ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലുള്ള സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ദിരിയയ്ക്ക് വളരെയധികം താൽപ്പര്യമുണ്ട്. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള 63.2 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയാണിത്. അതായത് ദിരിയയിലെ നിക്ഷേപ അവസരങ്ങൾ എണ്ണമറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ ഇന്ത്യൻ നിക്ഷേപകർക്കുള്ള സാധ്യത വളരെ വലുതാണ്. ദിരിയയില്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്ത്യ തങ്ങളുടെ ആഗോള നിക്ഷേപ ആശയവിനിമയ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇതിനകം തന്നെ താല്‍പര്യം അറിയിച്ചു. താജ് ഹോട്ടൽ ഗ്രൂപ്പ് അവരുടെ 250-ാമത്തെ പ്രോപ്പർട്ടി ദിരിയയിൽ തുറക്കാൻ പോകുന്നു. അതോടൊപ്പം തന്നെ പോളോ സെന്ററിന് ഒബ്‌റോയ് ഹോട്ടലും നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ വിനോദസഞ്ചാരികളെയും മറ്റുള്ളവരെയും സംബന്ധിച്ചിടത്തോളം, രാജ്യത്തേക്കുള്ള അവരുടെ യാത്ര സാധാരണയായി ദിരിയയിൽ നിന്നാണ് ആരംഭിക്കുന്നത്. 2030 മുതൽ പ്രതിവർഷം രാജ്യം പ്രതീക്ഷിക്കുന്ന 50 ദശലക്ഷം സന്ദർശനങ്ങളിൽ ഇന്ത്യൻ സന്ദർശകർ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ആത്യന്തികമായി ദി സിറ്റി ഓഫ് എർത്ത് സൗദി ജിഡിപിയിലേക്ക് 18.6 ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുകയും 178000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+