യുഎഇ ക്രൂഡ് ഓയില്‍ ഉല്‍പാദനം കുറച്ചു, കാരണമുണ്ട്: ഇറാനിലും കുറവ്: ഒപ്പെക്കില്‍ സംഭവിക്കുന്നത്
ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനത്തില്‍ വന്‍ ഇടിവ്. ഡിസംബറിലെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ ഒക്ടോബർ, നവംബർ മാസങ്ങലിലെ ഉല്‍പാദനവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അംഗരാഷ്ട്രങ്ങളായ യു എ ഇ, ഇറാന്‍ എന്നിവിടങ്ങളിലുണ്ടായ ഇടിവാണ് ഒപെക്കിന്റെ ആകെ ഉല്‍പാദന കുറവില്‍ പ്രതിഫലിച്ചത്.
ഒപെക് രാജ്യങ്ങള്‍ ഡിസംബറില്‍ ഉല്‍പാദനം ചെയ്തത് 26.46 മില്യണ്‍ ബി പി ഡി ക്രൂഡ് ഓയിലാണ്. നവംബറില്‍ ഇത് 27.5 മില്യണ്‍ ബി പി ഡിയായിരുന്നു. അതായത് കഴിഞ്ഞ മാസമുണ്ടായിരിക്കുന്നത് 50000 ബി പി ഡിയോളം കുറവ്. കൂട്ടത്തില്‍ ഏറ്റവും വലിയ ഇടിവുണ്ടായിരുന്നത് യു എ ഇയുടെ ഭാഗത്ത് നിന്നാണ്. വർഷാവർഷം നടക്കുന്ന ഫീൽഡ് മെയിൻ്റനൻസാണ് യു എ ഇയുടെ ഉല്‍പാദന ഇടിവിനും പ്രധാനമായും കാരണമായത്.

അന്താരാഷ്ട്ര തലത്തില്‍ വില നിയന്ത്രിച്ച് നിർത്തുന്നതിന്റെ ഭാഗമായി ഉൽപ്പാദനം ഉയർത്താനുള്ള പദ്ധതി ഏപ്രിൽ വരെ നീട്ടിവെക്കാൻ ഒപെക് കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. വിപണിയില്‍ വിതരണം കുറച്ചുകൊണ്ട് വില പിടിച്ച് നിർത്തുകയെന്നതാണ് ഒപെക് രാജ്യങ്ങളുടെ നീക്കത്തിന് പിന്നില്‍. എന്നാല്‍ സംഘടനയ്ക്ക് പുറത്ത് നിന്നുള്ള രാജ്യങ്ങളില്‍ നിന്നും ഉല്‍പ്പാദനവും വിതരണവും വർധിക്കുന്നത് ഒപെകിന്റെ ലക്ഷ്യങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
യു എ ഇയുടെ ഉല്‍പ്പാദനത്തില്‍ 90000 ബി പി ഡിയുടെ കുറവാണ് ഡിസംബറിലുണ്ടായത്. ആകെ 2.85 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയില്‍ ഇക്കാലയളവില്‍ യു എ ഇ ല്‍പാദിപ്പിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് ഉപരോധങ്ങൾക്കിടയിലും കഴിഞ്ഞ വർഷം 2018 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ഇറാൻ്റെ ഉൽപ്പാദനം കഴിഞ്ഞ മാസം 70000 ബി പി ഡിയാണ് കുറഞ്ഞത്.
അതേസമയം, ഒപെക്കിൻ്റെ രണ്ട് മുൻനിര നിർമ്മാതാക്കളായ സൗദി അറേബ്യയും ഇറാഖും ഉൽപ്പാദനം സ്ഥിരമായി നിലനിർത്തി. കൂടുതല്‍ ഉല്‍പ്പാദന ശേഷിയുണ്ടായിട്ടും ഒപെക് മുന്നോട്ട് വെക്കുന്ന വിതരണ നിയന്ത്രണം ഇരു രാജ്യങ്ങളും പാലിക്കുന്നുണ്ട്. അതേസമയം ആഫ്രിക്കയില്‍ നിന്നുള്ള അംഗരാഷ്ട്രമായ നൈജീരയില്‍ നിന്നുള്ള ഉല്‍പാദനത്തില്‍ വർധനവ് ഉണ്ടായി എന്നതും ശ്രദ്ധേയമാണ്.
നൈജീരിയ തങ്ങളുടെ ഉൽപ്പാദനത്തില്‍ 50000 ബി പി ഡിയുടെ വർധനവാണ് ഉണ്ടായത്. ഡാങ്കോട്ട് പോലുള്ള റിഫൈനറികളിലെ ഉയർന്ന ആഭ്യന്തര ഉപയോഗവും കയറ്റുമതിയിലെ വർധനവും നൈജീരിയ ഉപയോഗപ്പെടുത്തുകയായിരുന്നു. വർഷങ്ങളോളം അടച്ചുപൂട്ടിയിരുന്ന വാരി റിഫൈനറിയിലെ ഉല്‍പാദനം നേരിയ തോതില്‍ പുനരാരംഭിച്ചതായും നൈജീരിയ അറിയിച്ചു.
ലിബിയയുടെ ഉല്‍പാദനത്തിലും 50000 ബി പി ഡിയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉൽപ്പാദനം പരിമിതപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ നിന്നും ഒപെക് ഇളവ് നല്‍കിയ രാഷ്ട്രമാണ് ലിബിയ.
അതേസമയം, ഈ വർഷം മുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കുമെന്ന നിലപാടിലേക്ക് യു എ ഇ എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യ നേരത്തെ തന്നെ വലിയ തോതില്‍ വിതരണവും ഉത്പാദനവും വെട്ടിക്കുറച്ചിരുന്നു. യു എ ഇയുടെ പുതിയ തീരുമാനത്തിലും ഒപെക് വഴി സൗദി അറേബ്യ സമ്മർദം ചെലുത്തിയതായി സൂചനയുണ്ട്. തീരുമാനപ്രകാരം അഡ്‌നോക് അറിയപ്പെടുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനി ഏഷ്യയിലെ ചില ഉപഭോക്താക്കൾക്കുള്ള ക്രൂഡ് ഓയിൽ ചരക്കുകളുടെ വിഹിതം വെട്ടിക്കുറച്ചുവെന്നാണ് റപ്പോർട്ട്.












Click it and Unblock the Notifications