യുഎഇയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ നാട്ടിലെത്താം; 361 ദിര്‍ഹത്തിന് ടിക്കറ്റ് പ്രഖ്യാപിച്ചു
ദുബായ്: വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നതാണ് പ്രവാസികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. നേരത്തെ സീസണില്‍ മാത്രമാണ് ടിക്കറ്റ് നിരക്ക് കൂടിയിരുന്നത് എങ്കില്‍ ഇപ്പോള്‍ മുഴുവന്‍ സമയവും നിരക്ക് കുറയാതെ നില്‍ക്കുന്നു. ഈ സാഹചര്യത്തിലുണ്ടായ പുതിയ പ്രഖ്യാപനം പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. കുറഞ്ഞ നിരക്കില്‍ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് സലാം എയര്‍.
കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ യാത്രയ്ക്ക് അവസരമൊരുക്കുന്ന ഒമാനി വിമാന കമ്പനിയാണ് സലാം എയര്‍. യുഎഇയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കാണ് കമ്പനി ഇപ്പോള്‍ കുറഞ്ഞ ചെലവില്‍ യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫുജൈറ വിമാനത്താവളത്തില്‍ നിന്ന് കരിപ്പൂരിലേക്ക് ഒക്ടോബര്‍ രണ്ട് മുതലാണ് സര്‍വീസ് നടത്തുക.

സര്‍വീസ് ജനശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 361 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഏകദേശം 8300 രൂപയില്‍ താഴെ. ഉയര്‍ന്ന നിരക്കില്‍ യാത്ര ചെയ്യേണ്ട ദുരവസ്ഥ നേരിടുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് സലാം എയറിന്റെ പ്രഖ്യാപനം. ഫുജൈറയില്‍ നിന്ന് മസ്‌കത്ത് വഴിയായിരിക്കും സര്‍വീസ്.
ഒക്ടോബര്‍ രണ്ട് മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസമാകും സര്‍വീസ്. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഫുജൈറയില്‍ നിന്ന് വൈകീട്ട് 7.50ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 3.20നാണ് കോഴിക്കോട് വിമാനത്താവളത്തിലെത്തുക. ഏഴ് മണിക്കൂറോളം സമയമെടുക്കും. കുറച്ച് നേരം മസ്‌ക്കത്തില്‍ നിര്‍ത്തിയിടും.
മറ്റൊരു വിമാനം ഫുജൈറയില്‍ നിന്ന് രാവിലെ 10.20നാണ് പുറപ്പെടുക. ഇത് 11 മണിക്കൂര്‍ മസ്‌ക്കത്തില്‍ നിര്‍ത്തിയിടും. മൊത്തം യാത്രാ സമയം കണക്കാക്കുന്നത് 15 മണിക്കൂര്‍ 30 മിനുട്ടാണ്. ഈ യാത്രയ്ക്കിടെ മസ്‌ക്കത്തില്‍ സമയം ചെലവഴിക്കാന്‍ അവസരമുണ്ടാകും. ഇതിന് ഓണ്‍ലൈന്‍ വഴി ഇ-വിസയ്ക്ക് അപേക്ഷിക്കണം. യാത്ര കൂടുതല്‍ രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുള്ള സലാം എയര്‍ വിമാനം പുലര്‍ച്ചെ 4.20നാണ് പുറപ്പെടുക. ഫുജൈറയില്‍ രാവിലെ 9.50ന് എത്തും. ആറ് മണിക്കൂറോളമായിരിക്കും യാത്ര. മസ്‌ക്കത്തില്‍ രണ്ട് മണിക്കൂര്‍ 45 മിനുട്ട് നിര്‍ത്തിയിടും. ഇതിന്റെ ടിക്കറ്റ് നിരക്ക് 554 ദിര്‍ഹമാണ്.
കോഴിക്കോട് നിന്നുള്ള രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 4.20ന് പുറപ്പെട്ട് ഫുജൈറയില്‍ വൈകീട്ട് 7.20ന് എത്തും. 16 മണിക്കൂര്‍ 30 മിനുട്ടാണ് യാത്രാ സമയം. 12 മണിക്കൂറിലധികം മസ്‌ക്കത്തില്‍ നിര്‍ത്തിയിടും. പല ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് വിപുലീകരിക്കാന്‍ സലാം എയര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മുതല്‍ തിരുവനന്തപുരത്തേക്ക് ആഴ്ചയില്‍ നാല് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications